Connect with us

ഇൻസ്റ്റയിൽ സജീവം ; എന്നാൽ, NO COMMENTS ; താരത്തിനെതിരെ ഉയരുന്ന ചോദ്യങ്ങൾ !

Malayalam

ഇൻസ്റ്റയിൽ സജീവം ; എന്നാൽ, NO COMMENTS ; താരത്തിനെതിരെ ഉയരുന്ന ചോദ്യങ്ങൾ !

ഇൻസ്റ്റയിൽ സജീവം ; എന്നാൽ, NO COMMENTS ; താരത്തിനെതിരെ ഉയരുന്ന ചോദ്യങ്ങൾ !

ഹ്രസ്വ ചിത്രങ്ങളിൽ നിന്നും മലയാള സീരിയലിലെത്തി വേറിട്ട കഥാപാത്രങ്ങളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ലക്ഷ്മി പ്രമോദ്. വില്ലത്തി കഥാപാത്രങ്ങളെ അസാമാന്യമായി സ്‌ക്രീനിൽ അവതരിപ്പിക്കാൻ ലക്ഷ്മി പ്രമോദ് കാണിച്ച മിടുക്ക് പ്രശംസനീയമാണ്.

പരസ്പരം എന്ന പരമ്പരയിലെ സ്മൃതി എന്ന കഥാപാത്രം ഒഴികെ ചെയ്ത റോളുകളിൽ എല്ലാം വില്ലത്തിയായിട്ടാണ് ലക്ഷ്മി പ്രമോദ് എത്തിയിട്ടുള്ളത് . എന്നാൽ, ജീവിതത്തിലും വില്ലത്തി വേഷത്തിൽ ആരാധകർക്ക് കാണേണ്ടി വന്നപ്പോഴാണ് താരത്തെ പ്രേക്ഷകർ കൈവിട്ടത്.

കേരളക്കരയെ ഒന്നാകെ ഞെട്ടിച്ച ഒരു പെൺകുട്ടിയുടെ ആത്മഹത്യയിൽ വലിയൊരു പങ്ക് ലക്ഷ്മി പ്രമോദ് എന്ന നിഷ്കളങ്കമായ നടിയ്ക്കുണ്ടെന്ന് അറിഞ്ഞപ്പോൾ ആരാധകർ ഒന്നടങ്കം ഞെട്ടുകയായിരുന്നു . കൊട്ടിയത്തെ റംസി എന്ന പെൺകുട്ടി ആത്മഹത്യ ചെയ്ത കേസിൽ പോലീസ് ചോദ്യം ചെയ്തു പിന്നീട് വിട്ടയച്ച ലക്ഷ്മി പ്രമോദിനു സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നു. പിന്നീട് സീരിയലിൽ നിന്നും താരത്തെ മാറ്റിനിർത്തി.

പ്രസ്തുത കേസിലെ ഒന്നാം പ്രതിയായ ഹാരിസിന്റെ ജേഷ്ഠന്റെ ഭാര്യയാണ് ലക്ഷ്മി. മരണപ്പെട്ട റംസിയുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന ലക്ഷ്മി, നിർബന്ധിത ഗർഭഛിദ്രം നടത്താൻ വേണ്ടി റംസിയുടെ പേരിൽ വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ സഹായിച്ചു എന്ന പേരിലാണ് ലക്ഷ്മിയെ ചോദ്യം ചെയ്തത്. റംസിയുടെ മരണത്തിനു ശേഷം റംസിയുടെ വീട്ടുകാരും ലക്ഷ്മിക്കെതിരെ വലിയ ആരോപണങ്ങളുമായി രംഗത്തെത്തിയതോടെയാണ് കാര്യം വഷളാകുന്നത്.

തുടർന്ന് സോഷ്യൽ മീഡിയയിലൂടെ വലിയ രീതിയിലുള്ള അറ്റാക്കുകൾ ലക്ഷ്‌മിക്ക് നേരിടേണ്ടതായി വന്നു. അതോടെ ലക്ഷ്മി ഏറെ നാളുകൾ സോഷ്യൽ മീഡിയയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.

എന്നാൽ, ഇപ്പോൾ താരം വീണ്ടും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ സജീവമായിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിലാണ് താരം ഫോട്ടോകൾ പങ്കുവച്ചെത്തിയിരിക്കുന്നത്. ഒരിടയ്ക്ക് ആളുകൾ കമന്റ് ചെയ്തത് താരത്തെ അപകീർത്തിപ്പെടുത്തിയിരുന്നു. അതുകൊണ്ടാകണം ലക്ഷ്മി കമന്റ് ബോക്സ് ഓപ്പൺ ചെയ്തിട്ടില്ല. ഇനിയും മുൻപത്തെ രീതിയിലുള്ള അറ്റാക്കുകൾ നേരിടേണ്ടി വരുമോ എന്ന ആശങ്കയിൽ ആയിരിക്കും താരം കമന്റ് ബോക്സ് ഓപ്പൺ ആക്കാത്തത് എന്ന് സംശയിക്കുന്നവരുമുണ്ട്.

കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാം സ്റ്റോറിയായി ലക്ഷ്മി മകളുടെ ഒരു വീഡിയോ ആണ് പങ്കുവച്ചത്. വാട്ടർ കളറുമായി ബോട്ടിൽ ആർട്ടിൽ മുഴുകിയിരിക്കുന്ന കുഞ്ഞു വാവയെയാണ് വീഡിയോയിൽ കാണാനാകുക. അതോടൊപ്പം ലക്ഷ്മിയുടെ ഫോട്ടോകളും സ്റ്റാറ്റസിൽ കാണാം..

ലക്ഷ്മി സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന സമയത്ത് ആരാധകർക്ക് അറിയാൻ ഏറെ താൽപര്യമുണ്ടായിരുന്നത് താരത്തിന്റെ പ്രണയമായിരുന്നു. ഇരുവരുടെയും ഒരു മുസ്ലിം ഹിന്ദു പ്രണയവിവാഹം ആയതിനാൽ തന്നെ ആ പ്രണയത്തിൽ ഒരു കൗതുകം ഉണ്ടായിരുന്നു, ലക്ഷ്മിയും ഭർത്താവ് അസറും ഒരുമിച്ച് ഒരു സ്‌കൂളിൽ പഠിച്ചതായിരുന്നെന്നും അങ്ങനെ തുടങ്ങിയ പ്രണയം പിന്നീട് വിവാഹത്തിലെത്തിയതാണെന്നും ഒരു അഭിമുഖത്തിൽ ഇരുവരും ചേർന്ന് പറഞ്ഞിരുന്നു.

ഇപ്പോൾ സീരിയലുകളിൽ നിന്നും വിട്ടുനിൽക്കുന്ന ലക്ഷ്മി വീണ്ടും സീരിയൽ രംഗത്തേക്ക് തിരികെ എത്തുമോ എന്നാണ് ആരാധകർ അന്വേഷിക്കുന്നത്. അങ്ങനെ തിരികെയെത്തിയാൽ ജനങ്ങളുടെ പ്രതികരണം എത്തരത്തിലാകുമെന്നതും ഒരു ചോദ്യമാണ് .

about lekshmi pramodh

More in Malayalam

Trending

Recent

To Top