
Malayalam
ഞാൻ പ്രണയത്തിലാണ്; തമിഴ് യുവാവിനെ കുറിച്ച് വാചാലയായി താരം; വിവാഹം ഉടൻ ?!
ഞാൻ പ്രണയത്തിലാണ്; തമിഴ് യുവാവിനെ കുറിച്ച് വാചാലയായി താരം; വിവാഹം ഉടൻ ?!
Published on

ക്യൂട്ട്നെസ്സ് ഓവർലോഡ് എന്ന പ്രശംസയിൽ ഇന്ത്യന് സിനിമയുടെ ക്രഷ് ആയി മാറിയിരിയ്ക്കുകയാണ് രശ്മിക മന്ദാന. അഭിനയിച്ച ചിത്രങ്ങളിലൂടെ ഭാഷാ ഭേദമന്യേ ആരാധകരെ സമ്പാദിക്കാൻ ഒരു നായികയ്ക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ അവർ അത്രയും നല്ല കഥാപാത്രങ്ങളെയാണ് സിനിമാലോകത്തിന് സമ്മാനിച്ചത് എന്ന് ഉറപ്പിക്കാം. വിജയ് ദേവരാകൊണ്ടയും രശ്മികയും തമ്മിലുള്ള ജോഡി പൊരുത്തമോ രശ്മികളുടെ ക്യൂട്ട്നെസ്സോ എന്തുതന്നെയായാലും മലയാളികളുടെ വരെ ചെല്ലകുട്ടിയായി രശ്മികയ്ക്ക് മാറാൻ അധികം സമയം വേണ്ടിവന്നിട്ടില്ല.
നിരവധി ചിത്രങ്ങളിലാണ് രശ്മിയും ദേവരകൊണ്ടയും ഒന്നിച്ചഭിനയിച്ചിട്ടുള്ളത് . ഇരുവരും ഒന്നിച്ചെത്തിയ ഗീതഗോവിന്ദവും ഡിയർ കോമ്രേഡും വലിയ വിജയമായിരുന്നു. ആദ്യ സിനിമ മുതൽ തരംഗമായിരുന്നു ഈ ജോഡികൾ. സിനിമയിൽ എത്തി ആളുകൾ അംഗീകരിക്കുന്നതിനു മുൻപേ കന്നഡ സിനിമാലോകത്തെ മികച്ച നടനായ രക്ഷിത് ഷെട്ടിയുമായി പ്രണയത്തിലായി. ബന്ധുക്കളുടെ സമ്മതത്തോടെ കല്യാണം നിശ്ചയിച്ച ഇരുവരും പിന്നീട് വേർപിരിയുകയായിരുന്നു.
ആയിടക്ക് ആയിരുന്നു വിജയ് ദേവരകൊണ്ടയും രശ്മികയും തമ്മിലുള്ള മികച്ച സിനിമകൾ പുറത്തുവന്നത്. ഇരുവരും പ്രണയത്തിലാണോ? ഇതാണോ കല്യാണം വേണ്ട എന്നു വയ്ക്കാൻ കാരണമായത് എന്ന ചോദ്യം ഇപ്പോഴും തുടരുന്നുണ്ട്.
എന്നാൽ ഇരുവരും നല്ല സുഹൃത്തുക്കൾ മാത്രമാണെന്നും പലപ്പോഴും വിഷമിച്ചിരുന്ന പല സന്ദർഭങ്ങളിലും തനിക്ക് കൂട്ടായി നിന്നത് വിജയ് എന്ന സുഹൃത്താണെന്നും രശ്മിക പറഞ്ഞിരുന്നു. ഇപ്പോഴിതാ തനിക്കൊരു പ്രണയമുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് രശ്മിക. എന്നാൽ ഏവരും പ്രതീക്ഷിക്കുന്നത് പോലെ അത് വിജയോ മറ്റു നടന്മാരോ ഒന്നുമല്ല .
വ്യത്യസ്ത ഭാഷകളിൽ തന്റെ അഭിനയമികവ് കാണിച്ചു കൊണ്ടിരിക്കുന്ന രശ്മിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭാഷ തമിഴാണ്. തനിക്ക് ഏറ്റവും കൂടുതൽ ആരാധകരും മികച്ച അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളും ലഭിക്കുന്നത് തമിഴിലാണ്. അതുകൊണ്ടുതന്നെ തമിഴിലേക്ക് ഒരു മരുമകളായി വരാൻ ഞാൻ ആഗ്രഹിക്കുന്നുണ്ടെന്ന് രശ്മിക പറഞ്ഞു. കൂടാതെ തമിഴ്നാട്ടിൽനിന്ന് താൻ വിവാഹം കഴിക്കുമെന്നും തമിഴ് സംസ്കാരത്തിൽ ജീവിക്കാനാണ് താത്പര്യമെന്നുമാണ് രശ്മിക പറഞ്ഞത്.
എന്തായാലും അധികം താമസിയാതെ രഷ്മിയുടെ വിവാഹം നടക്കുമെന്നും അതൊരു തമിഴനെ ആയിരിക്കും എന്നാണ് ഇപ്പോൾ തമിഴ് ആരാധകർ ആഗ്രഹിക്കുന്നത്. വിജയ് ദേവരകൊണ്ട അല്ല വരൻ എന്ന് രശ്മിക ഇതിനോടകം പറഞ്ഞിരുന്നു. ഒരു തമിഴ് യുവാവിനെ കണ്ടെത്തിവച്ചിട്ടുണ്ടോ ? എന്നാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത്. അങ്ങനെയെങ്കിൽ അത് ആരെന്നറിയാനുള്ള ആകാംഷയും ആരാധകർക്കുണ്ട്.
about rashmika mandana
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...