Connect with us

നഷ്ടപ്രണയമോ… പ്രണയത്തിൽ എവിടെയാടോ നഷ്ടം ?ഹിന്ദുസ്ഥാനി രാഗം പോലെ”മേഘമൽഹാർ’; നഷ്ടപ്രണയമല്ല, പ്രണയം മാത്രമേയുള്ളു…!

Malayalam

നഷ്ടപ്രണയമോ… പ്രണയത്തിൽ എവിടെയാടോ നഷ്ടം ?ഹിന്ദുസ്ഥാനി രാഗം പോലെ”മേഘമൽഹാർ’; നഷ്ടപ്രണയമല്ല, പ്രണയം മാത്രമേയുള്ളു…!

നഷ്ടപ്രണയമോ… പ്രണയത്തിൽ എവിടെയാടോ നഷ്ടം ?ഹിന്ദുസ്ഥാനി രാഗം പോലെ”മേഘമൽഹാർ’; നഷ്ടപ്രണയമല്ല, പ്രണയം മാത്രമേയുള്ളു…!

പ്രണയം എത്ര തരത്തിൽ വർണ്ണിച്ചാലും ഒരിക്കലും അതിന്റെ മാറ്റ് കുറയില്ല … അതുകൊണ്ടുതന്നെയാണ് പ്രണയം പ്രമേയമാകുന്ന സിനിമകൾ എന്നും പ്രേക്ഷകർ സ്വീകരിക്കുന്നത്. കാലഘട്ടം മാറുന്നതനുസരിച്ച് പ്രണയത്തിന്റെ മുഖം മാറുന്നുണ്ട് .. നിറങ്ങൾ മാറുന്നുണ്ട്… ശൈലികളും മാറുന്നുണ്ട്..എന്നാൽ, പ്രണയം എന്നും ഇക്കിളിപ്പെടുത്തുന്ന ഒരു അനുഭൂതിയത്.

പ്രണയം ഒരിക്കലും വായിച്ചറിയാനോ കേട്ടറിയാനോ കണ്ടറിയാനോ ഉള്ളതല്ല.. ആ അനുഭൂതി അനുഭവിച്ചുതന്നെ അറിയണം. പഴയ പ്രണയങ്ങളൊക്കെ ഇന്ന് ക്ളീഷെയായി തോന്നുന്നവരുണ്ടോ ? പഴയ പ്രണയ സിനിമകൾ കാണുമ്പോൾ അയ്യേ ഇതെന്ത് പ്രണയമാണ്… എന്ന് തോന്നിയിട്ടുണ്ടോ? തൊടാതെയും പിടിക്കാതെയും കണ്ണുകൾ കൊണ്ട് മാത്രം കഥകൾ കൈമാറി പ്രണയിച്ച ആ കാലം ഇന്നത്തെ നമുക്ക് പറ്റില്ലെന്നാണോ?

എന്നാൽ , പ്രണയം ഫീൽ ചെയ്യിക്കുന്നതിൽ എന്നും അസാധ്യമായ വൈഭവം തോന്നിയിട്ടുള്ള ബിജുമേനോനും അദ്ദേഹത്തിന്റെ പിൽക്കാല ജീവിതസഖിയും ഒന്നിച്ച മനോഹരമായ ഒരു കൊച്ചു ചിത്രത്തെക്കുറിച്ച് പറയാം. പേരിലെ ഹിന്ദുസ്ഥാനി രാഗം പോലെ കമലിന്റെ സംവിധാനത്തിൽ പിറന്ന മനോഹരമായ ആ കൊച്ചുചിത്രം “മേഘമൽഹാർ” . സിനിമ ഒഴുകി നീങ്ങുന്നത് നന്ദിത മേനോന്റെയും അഡ്വക്കേറ്റ് രാജീവന്റെയും നിശബ്ദമായ പ്രണയത്തിലൂടെയാണ്.

രണ്ട് പേരും വിവാഹം കഴിഞ്ഞ് രണ്ട് കുടുംബമായി ജീവിക്കുന്നു . അതിനിടയിലേക്ക് കടന്നുവരുന്ന പ്രണയം. സിനിമ 2001 ലെയാണ് എന്നുകൂടി ഓർക്കണം. ഇന്ന് ഈ സിനിമ കാണുമ്പോൾ.. അറിയില്ല.. ഓരോത്തർക്കും ഒരോ ശരിതെറ്റുകളാണ്.. ഓരോ രുചിഭേതങ്ങളാണ്… സിനിമയിലെ രാഷ്ട്രീയത്തിലേക്ക് കടക്കുന്നില്ല. സിനിമ പറയാതെ പറഞ്ഞ നഷ്ട പ്രണയം എന്താണെന്ന് നോക്കാം…

സിനിമ പറഞ്ഞ നഷ്ടപ്രണയമോ? അല്ലെങ്കിൽ തന്നെ പ്രണയത്തിലെവിടെയാ നഷ്ടം. ഒരു നിമിഷമെങ്കിൽ ഒരു നിമിഷം അത് നിനക്കൊരു സ്വപ്‌നം കാണിച്ചു തരുന്നുണ്ടെങ്കിൽ, വെറുതേ ഇരിക്കുമ്പോൾ ഒരു പുഞ്ചിരി നിന്റെ മുഖത്ത്‌ വിരിയിക്കാൻ അതിന് കഴിയുന്നുണ്ടെങ്കിൽ, ചിലപ്പോഴെങ്കിലും ഒരിറ്റു കണ്ണുനീരായ് അടരാൻ അതിന് കഴിയുന്നുണ്ടെങ്കിൽ, പ്രണയത്തിൽ നഷ്ടവും നേട്ടവുമൊന്നും ഇല്ല, പ്രണയം മാത്രമേ ഉളളൂ, പ്രണയം മാത്രം.

അതുതന്നെയാണ് മേഘമൽഹാറിലൂടെ നന്ദിതയുടെയും രാജീവന്റെയും പ്രണയവും പറയുന്നത് . പ്രണയത്തിന് രണ്ട് തീരുമാനങ്ങളെ സാധാരണ സിനിമയിൽ ഉണ്ടാവാറുള്ളൂ. ഒന്നുകിൽ പ്രണയതാക്കൾ ഒന്നിക്കുന്ന വിജയം, അല്ലെങ്കിൽ അവർ തമ്മിൽ ഒന്നിക്കാനാകാതെ പോകുന്ന പരാജയം. അങ്ങനെ വിജയത്തിന്റെയും പരാജയത്തിന്റെയും കള്ളികളിൽ ഒതുക്കാൻ പറ്റുന്ന ഒന്നാവില്ല പലപ്പോഴും ജീവിതത്തിൽ പ്രണയം.

മേഘമൽഹാർ ഒരു സാഡ് എൻഡിങ് സ്റ്റോറി അല്ലേ? അതിലെ പ്രണയത്തെ ഇത്രയ്ക്ക് പുകഴ്‌ത്താൻ സാധിക്കുമോ? അങ്ങനെ നിങ്ങൾ ചോദിക്കുകയാണെങ്കിൽ സങ്കടത്തിനും സന്തോഷത്തിനും പ്രത്യേകം നിർവചനം കൊടുക്കേണ്ടി വരും. മനോഹരമായ ആ കൊച്ചുചിത്രം സങ്കടമാണോ, സന്തോഷമാണോ നിങ്ങളിൽ ഉണ്ടാക്കിയിട്ടുള്ളത്?.

നിങ്ങൾ സ്വയം നന്ദിതയായോ രാജീവനയോ ആയി ഒന്ന് സങ്കൽപ്പിച്ചു നോക്കൂ… ഹൃദയത്തിൽ എവിടെയെങ്കിലും ഒരു നൊമ്പരം കടന്നുവരുന്നുണ്ടോ? നഷ്ട്ടപ്പെട്ടു എന്ന് തോന്നുന്നുണ്ടോ? അതോ ആ പ്രണയത്തിന്റെ പ്രത്യേക സുഖമാണോ അനുഭവിക്കുന്നത്? അത് നിങ്ങൾക്ക് തീരുമാനിക്കാം…!

പിന്നീട് വർഷങ്ങൾക്ക് ശേഷം അപ്രതീക്ഷിതമായി കന്യാകുമാരിയിൽ, അസ്തമയത്തിന്റെ പ്രണയനിറത്തിൽ വീണ്ടും നന്ദിതയും രാജീവനും കണ്ടുമുട്ടുമ്പോൾ നിശബ്ദമായി അവരെന്താകാം പങ്കുവച്ചിട്ടുണ്ടാകുക . ആ കൂടിക്കാഴ്ച്ച അവരുടെ പ്രണയത്തിന് നിറം പിടിപ്പിക്കുന്നില്ലേ..? ഒരിക്കലും ഒന്നിക്കാൻ കഴിയില്ലെന്നറിഞ്ഞിട്ടും പലരും പ്രണയിക്കുന്നുണ്ട് . എന്നെങ്കിലുമൊക്കെ മരിക്കുമെന്നുറപ്പുണ്ടായിട്ടും നമ്മളൊക്കെ ജീവിക്കുന്നതുപോലെ.. പലപ്പോഴും സന്തോഷമായിട്ട്…

വിജയവും പരാജയവുമൊക്കെ നിങ്ങൾ കൊടുത്ത പേരാണ്. രാജീവന്റെയും നന്ദിതയുടെയും ഏറ്റവും വിജയകരമായ പ്രണയത്തിനെ നിങ്ങളിൽ ചിലരെങ്കിലും സാഡ് എൻഡിങ് എന്ന് വിളിക്കുന്നത് പോലെ…..!

about meghamalhar malayalam movie

More in Malayalam

Trending