Connect with us

പിണറായി വിജയന്‍ സര്‍ക്കാരില്‍ തനിക്ക് വിശ്വാസമുണ്ട്, അദ്ദേഹം കര്‍ശക്കാരനാണ് കാപട്യക്കാരനല്ലെന്നും ധര്‍മ്മജന്‍ ബോള്‍ഗാട്ടി

Malayalam

പിണറായി വിജയന്‍ സര്‍ക്കാരില്‍ തനിക്ക് വിശ്വാസമുണ്ട്, അദ്ദേഹം കര്‍ശക്കാരനാണ് കാപട്യക്കാരനല്ലെന്നും ധര്‍മ്മജന്‍ ബോള്‍ഗാട്ടി

പിണറായി വിജയന്‍ സര്‍ക്കാരില്‍ തനിക്ക് വിശ്വാസമുണ്ട്, അദ്ദേഹം കര്‍ശക്കാരനാണ് കാപട്യക്കാരനല്ലെന്നും ധര്‍മ്മജന്‍ ബോള്‍ഗാട്ടി

പിണറായി വിജയന്‍ സര്‍ക്കാരില്‍ തനിക്ക് വിശ്വാസമുണ്ടെന്ന് ബാലുശ്ശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ധര്‍മ്മജന്‍ ബോള്‍ഗാട്ടി. സഖാവ് പിണറായി വിജയന്‍ കര്‍ശക്കാരനാണ് കാപട്യക്കാരനല്ലെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു.

സച്ചിന്‍ദേവ് നല്ല സ്ഥാനാര്‍ത്ഥിയായിരുന്നു. നല്ല പ്രകടനമായിരുന്നു. എന്നിരുന്നാലും മറ്റൊരു ജില്ലയില്‍ നിന്നെത്തി മത്സരിച്ചിട്ടും അവിടുത്തെ ജനങ്ങള്‍ നല്‍കിയ സമ്മതി വലിയ കാര്യം തന്നെയാണെന്നും ധര്‍മ്മജന്‍ പ്രതികരിച്ചു.

ഇലക്ഷനില്‍ തോല്‍വി നേരിട്ട ധര്‍മജന് നേരെ വലിയ തോതിലുള്ള ട്രോളുകളും നേരിട്ടിരുന്നു. നടന്‍ തെരഞ്ഞെടുപ്പ് റിസള്‍ട്ടിനെ പേടിച്ച് മുങ്ങിയതാണ് എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ കഴിഞ്ഞ ദിവസം ഇതിന് മറുപടിയുമായും താരം എത്തിയിരുന്നു.

ഞാന്‍ അവിടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ തന്നെ എല്ലാവര്‍ക്കും അറിയാമായിരുന്നു, അതുപോലെ ഞാന്‍ പ്രസംഗങ്ങള്‍ക്കിടയില്‍ പറഞ്ഞിട്ടുമുണ്ട് നേപ്പാളില്‍ ഷൂട്ടിങ്ങിന് പോകുമെന്നും തെരഞ്ഞടുപ്പ് മൂലം മാറ്റിവെച്ച ഷൂട്ടിങ്ങ് ആണ്.

അത് തീര്‍ത്തുകൊടുക്കേണ്ട ബാധ്യത എനിക്കുണ്ട് എന്ന് ചുറ്റും ഉള്ളവരോട് പറഞ്ഞിരുന്നു. ഇലക്ഷന്‍ കമ്മിറ്റിയിലും അടുത്ത സുഹൃത്തുക്കളോടും ഞാന്‍ പറഞ്ഞതാണ്. മുങ്ങി എന്ന് പറയാന്‍ പറ്റില്ല.

തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിവസം പോലും ഞങ്ങള്‍ ഷൂട്ടിങ്ങില്‍ ആയിരുന്നു റേഞ്ച് കിട്ടാത്ത ഒരു സ്ഥലത്ത്. ബാലുശ്ശേരിയിലെ ജനങ്ങള്‍ക്ക് മനസ്സിലായി അവര്‍ക്ക് എന്നെ രാഷ്ട്രീയത്തില്‍ വേണ്ട സിനിമയില്‍ മാത്രം മതി എന്നും ധര്‍മജന്‍ പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top