Connect with us

‘അമൃതയുടെ നല്ല മുഖം കള്ള് കുടിച്ചും, സിഗരറ്റു വലിച്ചും മുഖ പേശികള്‍ വലിഞ്ഞുമുറുകി രഞ്ജിനി ഹരിദാസിന്റെ ജീവിത ശൈലി ഓര്‍മ്മിപ്പിക്കുന്നുവെന്ന് കമന്റ്; മറുപടിയുമായി അമൃത സുരേഷ്

Malayalam

‘അമൃതയുടെ നല്ല മുഖം കള്ള് കുടിച്ചും, സിഗരറ്റു വലിച്ചും മുഖ പേശികള്‍ വലിഞ്ഞുമുറുകി രഞ്ജിനി ഹരിദാസിന്റെ ജീവിത ശൈലി ഓര്‍മ്മിപ്പിക്കുന്നുവെന്ന് കമന്റ്; മറുപടിയുമായി അമൃത സുരേഷ്

‘അമൃതയുടെ നല്ല മുഖം കള്ള് കുടിച്ചും, സിഗരറ്റു വലിച്ചും മുഖ പേശികള്‍ വലിഞ്ഞുമുറുകി രഞ്ജിനി ഹരിദാസിന്റെ ജീവിത ശൈലി ഓര്‍മ്മിപ്പിക്കുന്നുവെന്ന് കമന്റ്; മറുപടിയുമായി അമൃത സുരേഷ്

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിയ അമൃത അനുജത്തിയായ അഭിരാമിക്ക് ഒപ്പം ചേര്‍ന്ന് അമൃതംഗമയ എന്ന ബാന്റുമായി സജീവമാണ്.

മാത്രമല്ല, സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. കഴിഞ്ഞ ദിവസവും അമൃത തന്റെ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഇതിന് ഒരാളുടെ കമന്റും അതിന് അമൃത നല്‍കിയ മറുപടിയുമാണ് വൈറലാകുന്നത്.

‘അമൃതയുടെ നല്ല മുഖം കള്ള് കുടിച്ചും, സിഗരറ്റു വലിച്ചും മുഖ പേശികള്‍ വലിഞ്ഞുമുറുകി രഞ്ജിനി ഹരിദാസിന്റെ ജീവിത ശൈലി ഓര്‍മ്മിപ്പിയ്ക്കും വിധം. പ്രശംസിയ്ക്കാത്ത കമന്റുകള്‍ വെറുപ്പിന്റെയല്ല, സ്നേഹത്തിന്റെയാണ്. പാട്ട് സൂപ്പര്‍.’ എന്നാണ് ഒരാള്‍ അമൃതയുടെ പോസ്റ്റിനു താഴെ കമന്റ് ചെയ്തത്.

ഇതിനു അമൃത മറുപടിയും നല്‍കി. താന്‍ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാറില്ലെന്നും മുഖത്ത് കാണുന്നത് കോവിഡാനന്തര ക്ഷീണമാണെന്നുമാണ് അമൃത നല്‍കിയ മറുപടി. അമൃതയെ പിന്തുണച്ച് നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്.

കോവിഡ് ഭേദമായ ശേഷം രണ്ടുദിവസം മുന്‍പാണ് അമൃത വീട്ടിലേക്ക് തിരിച്ചെത്തിയത്. വീട്ടിലെത്തിയ ശേഷം അമൃത തന്റെ പുതിയ ചിത്രങ്ങളും വീഡിയോയും പങ്കുവച്ചിരുന്നു. കോവിഡിന് ശേഷം മകളുടെ അടുത്തേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷം അമൃത കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. അടുത്തിടെ അമൃതയും മുന്‍ ഭര്‍ത്താവും നടനുമായ ബാലയുമായി ഉള്ള ചില വാഗ്വാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.

ഇരുവരും സംസാരിക്കുന്ന ഒരു ഓഡിയോ ക്ലിപ്പ് പുറത്ത് ഇറങ്ങിയിരുന്നു. ഇതിനു പിന്നാലെ അമൃത സത്യാവസ്ഥ തുറന്ന് പറഞ്ഞ് എത്തിയിരുന്നു. ഇരുവരുടെയും മകള്‍ അവന്തികയ്ക്ക് കോവിഡ് പോസിറ്റീവാണെന്ന് പറഞ്ഞത് ബാല തന്നെയാണെന്നാണ് ഈ വാര്‍ത്ത നല്‍കിയ മാധ്യമം പറയുന്നത്. ആരോഗ്യത്തോടെ ഇരിക്കുന്ന മകളെ കുറിച്ച് വ്യാജ വാര്‍ത്ത നല്‍കിയ മാധ്യമത്തിന് എതിരെ അമൃത നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങവെയാണ് മാപ്പ് ചോദിച്ച് ഓണ്‍ലൈന്‍ മാധ്യമം രംഗത്തെത്തിയത്.

അവന്തികയ്ക്ക് കോവിഡ് പോസിറ്റീവാണോ എന്ന് അറിയാനായി ബാലയെ വിളിച്ചപ്പോള്‍ അദ്ദേഹം പൊട്ടിക്കരഞ്ഞു കൊണ്ടാണ് പ്രതികരിച്ചത്. രാവിലെ മുതല്‍ വൈകുന്നേരം വരെ അമൃതയെ ബന്ധപ്പെട്ടിട്ടും മകളെ കാണാന്‍ അനുവദിച്ചില്ലെന്നും ബാല പറഞ്ഞതായി മാധ്യമം വ്യക്തമാക്കി.

ബാല തന്നെയാണ് അമൃതയുമായുള്ള ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്നും മാധ്യമം വിശദീകരിച്ചു. വ്യാജവാര്‍ത്ത നല്‍കിയ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച മാധ്യമത്തിന്റെ വിശദീകരണത്തില്‍ തൃപ്തയാണെന്ന് അമൃത പ്രതികരിച്ചു.

അച്ഛന്‍ തന്നെ സ്വന്തം മകള്‍ക്ക് കോവിഡ് ആണെന്ന് പറഞ്ഞതില്‍ വിഷമം തോന്നുന്നുവെന്നും അമൃത പറഞ്ഞു. കഴിഞ്ഞ ദിവസമാണ് അവന്തികയ്ക്ക് കോവിഡ് ആണെന്ന വ്യാജവാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ച് അമൃത രംഗത്തെത്തിയത്. ബാല ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി പങ്കുവെച്ച വീഡിയോ വൈറലായിരുന്നു. ബാലയെ തിരിച്ചു വിളിച്ചിട്ടും കോള്‍ എടുത്തില്ലെന്നും അമൃത പറഞ്ഞു.

തനിക്ക് കോവിഡ് പോസ്റ്റീവ് ആയതിനാല്‍ കുറച്ച് നാളുകളായി മകളുടെ അടുത്ത് നിന്ന് മാറിനില്‍ക്കുകയായിരുന്നു. അതിന്റെ ടെസ്റ്റ് റിസള്‍ട്ടിനായി കാത്തിരുന്നപ്പോഴാണ് തനിക്ക് മുന്‍ ഭര്‍ത്താവില്‍ നിന്നും കോള്‍ എത്തിയത്.

മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള കോലില്‍ നിന്നും ചെറിയൊരു ഭാഗം മാത്രമാണ് കട്ട് ചെയ്ത് ലീക്കഡ് ഓഡിയോ എന്ന രീതിയില്‍ പ്രചരിക്കുന്നതെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നുമാണ് അമൃത പറയുന്നത്. മാത്രമല്ല, തുടര്‍ന്ന് സംഭവിച്ചത് എന്താണെന്നും അമൃത പറയുന്നുണ്ട്. ബാലയുടെ കോള്‍ വന്നതിന് പിന്നാലെ തന്നെ താന്‍ അമ്മയെ വിളിക്കുകയും തുടര്‍ന്ന് അമ്മ ബാലയെ തിരിച്ചു വിളിച്ചിരുന്നുവെന്നും എന്നാല്‍ ബാല ഫോണ്‍ എടുത്തിരുന്നില്ലെന്നും അമൃത പറയുന്നു.

ബാല വിളിച്ചിരുന്ന സമയത്ത് മകള്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുകയായിരുന്നു. തുടര്‍ന്ന് മകളേയും കൊണ്ട് ബാലയുടെ വീഡിയോ കോളിനായി കാത്തിരുന്നുവെന്നും എന്നാല്‍ അത് സംഭവിച്ചില്ലെന്നും അമൃത പറയുന്നു. കാത്തിരിക്കുന്നതിനെ കുറിച്ചും മറ്റും ബാലയ്ക്ക് അയച്ച സന്ദേശങ്ങളും ഓഡിയോയും പുറത്ത് വിടുകയും ചെയ്തിട്ടുണ്ട് അമൃത. ഇതോടെ നിരവധി പേരാണ് അമൃതയ്ക്ക് പിന്തുണയുമായി എത്തിയിരുന്നത്.

More in Malayalam

Trending

Recent

To Top