
News
ലോക്ഡൗണ്‍; നിര്‍മ്മാതാവ് സഞ്ജയ് ലീല ബന്‍സാലിയ്ക്ക് ഒരു ദിവസം നഷ്ടം മൂന്ന് ലക്ഷം രൂപ
ലോക്ഡൗണ്‍; നിര്‍മ്മാതാവ് സഞ്ജയ് ലീല ബന്‍സാലിയ്ക്ക് ഒരു ദിവസം നഷ്ടം മൂന്ന് ലക്ഷം രൂപ

കോവിഡ് രണ്ടാം തരംഗം രാജ്യത്ത് ആകെ ബാധിച്ചിരിക്കുമ്പോള്‍ ആകെ തകര്‍ന്നിരിക്കുകയാണ് സിനിമാ വ്യവസായം. ഒട്ടനവധി സിനിമകളുടെ ചിത്രീകരണം പകുതി തിവഴിയില്‍ നിര്‍ത്തേണ്ടി വന്നു.
ആലിയ ഭട്ടിനെ കേന്ദ്രകഥാപാത്രമാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ഗംഗുഭായ് കത്ത്യവാടിയുടെ ചിത്രീകരണം മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്.
എന്നാല്‍ ചിത്രീകരണം പൂര്‍ത്തിയാക്കാതെ സിനിമയുടെ സെറ്റ് പോളിച്ചു നീക്കുവാനും സാധിക്കാതെ വന്നതോടെ ഷൂട്ടിംഗ് ഇല്ലാതെ വാടക നല്കി കൊണ്ടിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ബന്‍സാലി.
മുംബൈയില്‍ സെറ്റ് പണിതിരിക്കുന്ന സ്ഥലത്തിന് മൂന്ന് ലക്ഷം രൂപ വീതമാണ് ദിവസവാടക. ഈ സാഹചര്യത്തില്‍ ദിവസം മൂന്ന് ലക്ഷം രൂപയാണ് അദ്ദേഹത്തിന് നഷ്ടമായി കൊണ്ടിരിക്കുന്നത്.
ഗംഗുഭായിയുടെ ജീവിതം പറയുന്ന ചിത്രത്തില്‍ ഗുഭായിയുടെ കൗമാരകാലവും മധ്യവയസ്കയാകുന്ന കാലവുമാണ് ആലിയ അവതരിപ്പിക്കുന്നത്. ഈ രണ്ട് ലുക്കിലുമുള്ള ആലിയയുടെ േേപാസ്റ്ററുകള് നേരത്തേ പുറത്തുവന്നിരുന്നു.
മാഫിയ ക്വീന്‍സ് ഓഫ് മുംബൈ; സ്റ്റോറീസ് ഓഫ് വിമണ്‍ ഫ്രം ദ ഗ്യാങ്ലാന്‍ഡ്സ് എന്ന പേരില്‍ ഹുസൈന് സെയ്ദി, ജെയിന് ബോര്‍ഗസ് എന്നിവര്‍ രചിച്ച പുസ്തത്തിലാണ് ഗംഗുഭായിയുടെ ജീവിതം പറയുന്നത്. മാഫിയ ക്വീന്‍ എന്ന ടാഗ് ലൈനോടെയാണ് ചിത്രം പുറത്തിറങ്ങുക.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...