Connect with us

ബോഡി ഷെയിമിങ്ങിന് ഇരയായി, യോഗ നല്‍കിയ കരുത്ത് എല്ലാം മാറ്റിമറിച്ചു ; നടി കാർത്തിക മുരളീധരൻ പറയുന്നു !

Malayalam

ബോഡി ഷെയിമിങ്ങിന് ഇരയായി, യോഗ നല്‍കിയ കരുത്ത് എല്ലാം മാറ്റിമറിച്ചു ; നടി കാർത്തിക മുരളീധരൻ പറയുന്നു !

ബോഡി ഷെയിമിങ്ങിന് ഇരയായി, യോഗ നല്‍കിയ കരുത്ത് എല്ലാം മാറ്റിമറിച്ചു ; നടി കാർത്തിക മുരളീധരൻ പറയുന്നു !

കാർത്തിക മുരളീധരൻ എന്ന് പരിചയപ്പെടുത്തുന്നതിലും ഈ നടിയെ സി.ഐ.എ.യിലെ ദുല്‍ഖര്‍ സല്‍മാന്റെ നായിക എന്ന് പറയുന്നതാകും നല്ലത്. കാര്‍ത്തിക മുരളീധരന്‍ മലയാളികൾക്ക് സുപരിചയാകുവാൻ തുടങ്ങിയത് ദുൽഖറിന്റെ നായികയായതോടെയാണ്.

അടുത്തിടെയാണ് ആരാധകരെ അതിശയിപ്പിച്ച് മേക്കോവര്‍ ചിത്രങ്ങള്‍ പങ്കുവച്ച് കാർത്തിക സോഷ്യൽ മീഡിയയിൽ ചർച്ചയായത് . ഇപ്പോള്‍ തന്റെ വെയിറ്റ് ലോസ് ജേണി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം. അനാരോഗ്യകരമായ സൗന്ദര്യസങ്കല്‍പ്പങ്ങള്‍ക്ക് പേര് കേട്ട സിനിമയില്‍ എത്തിയപ്പോള്‍ താന്‍ കടുത്ത ബോഡി ഷെയിമിങ്ങിന് ഇരയായെന്ന് കാര്‍ത്തിക പറയുന്നു.

സ്വന്തം ശരീരത്തെ താന്‍ വെറുത്തുവെന്നും ശരീരവും മനസ്സും തമ്മിലുള്ള സംഘര്‍ഷത്തിനൊടുവില്‍ സ്വന്തം ശരീരത്തെ മനസ്സിലാക്കിയതാണ് വഴിത്തിരിവായി മാറിയതെന്ന് കാര്‍ത്തിക പറയുന്നു.

കാർത്തികയുടെ ഇൻസ്റ്റാഗ്രാം കുറിപ്പ് വായിക്കാം…!

വളരെ അനാരോഗ്യകരമായ സൗന്ദര്യ സങ്കല്‍പ്പങ്ങളുള്ള ഇൻഡസ്ട്രിയിൽ എത്തിയപ്പോള്‍ എനിക്ക് കൈകാര്യം ചെയ്യുവാൻ സാധിക്കുന്നതിനും അപ്പുറമായി പരിഹാസങ്ങൾ വന്നുകൊണ്ടേയിരുന്നു. ഞാനും എന്റെ ശരീരവും നിരന്തരം സംഘര്‍ഷത്തിലായി. ആ പോരാട്ടത്തിൽ ഞാൻ അവശയായി. ഞാനെന്ന വ്യക്തിയെ അങ്ങനെ തന്നെ സ്വീകരിക്കുവാൻ ലോകത്തെ ബോധ്യപ്പെടിത്തുന്നതിൽ ഞാൻ പരാജയപ്പെട്ടു.

എനിക്ക് പോലും എന്നെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. അങ്ങനെ ലോ കാബ് ഡയറ്റ്, കീറ്റോസ തുടങ്ങിയ പല ഡയറ്റുകളും ഞാന്‍ കാലത്തേക്ക് പരീക്ഷിച്ചു. എന്നാല്‍ ഒന്നും ശരിയായില്ല. കാരണം എന്താണെന്ന് വച്ചാല്‍ ഞാന്‍ ഇതെല്ലാം ചെയ്യുന്നത് എന്റെ ശരീരത്തോടുള്ള വിരോധം കൊണ്ടായിരുന്നു. എന്താണ് പ്രശ്‌നമെന്നും എന്റെ ശരീരം എന്താണെന്നും ഞാന്‍ മനസ്സിലാക്കാനും തുടങ്ങിയപ്പോഴാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്.

എന്റെ ഭക്ഷണശീലവും ധാരണകളും ശരീരത്തോടുള്ള സമീപനവും ചിന്താഗതിയും മാറ്റേണ്ടിവന്നു. ഭാരം കുറക്കണമെന്ന ഉദ്ദേശത്തോടെ മാത്രമാണ് യോഗ ചെയ്യാന്‍ ആരംഭിച്ചത്. എന്നാല്‍ എന്റെ മനസ്സിനും ശരീരത്തിനും ചിന്തകള്‍ക്കും യോഗ നല്‍കിയ കരുത്ത് എന്നെ ആകെ മാറ്റി മറച്ചു. എന്നവസാനിക്കുന്നു കുറിപ്പ്.

about karthika muraleedharan

More in Malayalam

Trending

Recent

To Top