മലയാള സിനിമ നടിമാർക്കുകൂടി ഉള്ളതാണെന്ന് തെളിയിച്ച നായികയാണ് രജീഷ വിജയൻ. സൂപ്പർ ഹീറോ എന്ന സ്ഥിരം പല്ലവിയിൽ നിന്നും സൂപ്പർ ഹീറോയിനിലേക്ക് വളരെ ചുരുങ്ങിയ സിനിമ കൊണ്ട് എത്തിപ്പെടാൻ സാധിച്ച നായിക. എന്നാൽ, താര അഹങ്കാരമില്ലാതെ വളരെ വിനയത്തോടെ ആർഭാടങ്ങളില്ലാതെ പെരുമാറുന്ന നായിക എന്ന വിശേഷണത്തിനും രജിഷ അർഹയാണ്.
രജിഷ മലയാള സിനിമയ്ക്ക് വേണ്ടി അണിഞ്ഞ എല്ലാ വേഷങ്ങളും സിനിമാ പ്രേമികൾക്കിടയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്, അടുത്തിടെയായി താരം ചെയ്യുന്നതത്രയും കായിക പ്രാധാന്യമുള്ള സിനിമകളാണെന്നതും ശ്രദ്ധേയമാണ്. അതേസമയം, ആ കഥാപാത്രത്തിലേക്ക് ,മറ്റൊരു താരത്തെ ചിന്തിക്കാനും സാധിക്കില്ല..
ഇപ്പോഴിതാ തന്റെ മുന്നില്‍ ഒരു തിരക്കഥ വരുമ്പോള്‍ താന്‍ ഇതുവരെ ചെയ്യാത്ത സ്വഭാവഗുണമുള്ള കഥാപത്രമാണോയെന്ന് നോക്കാറുണ്ടെന്നും അല്ലാതെ സ്ത്രീ കേന്ദ്രീകൃതമാണോ പുരുഷ കേന്ദ്രീകൃതമാണോ എന്നൊന്നും നോക്കാറില്ലെന്നു പറയുകയാണ് നടി രജിഷ വിജയന്‍. അതുപോലെ ഏതെങ്കിലും തരത്തില്‍ തന്നെ എക്സ്റ്റ് ചെയ്യാന്‍ ആ തിരക്കഥയ്ക്ക് സാധിക്കണമെന്നും രജിഷ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
റഹ്‌മാന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ലൗവില്‍ കാര്യമായൊന്നും എനിക്ക് ചെയ്യാനില്ലായിരുന്നു. പക്ഷേ അതെനിക്ക് ചെയ്യണമെന്ന് തോന്നി. എല്ലാ ഴോണറിലും എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യാനാണ് ആഗ്രഹം.
വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യണം. ഞാന്‍ ചെയ്യുന്ന കഥാപാത്രത്തിനോട് എനിക്കൊരു ഉത്തരവാദിത്തമുണ്ട്. അതുകൊണ്ട് തന്നെ അത് പ്രേക്ഷകരിലേക്ക് എത്തുമ്പോള്‍ നെഗറ്റീവായി അവരെ ബാധിക്കരുത്. അത് ഞാന്‍ ശ്രദ്ധിക്കുന്ന ഒരു കാര്യമാണ്.
അതുകൊണ്ട് അത്തരത്തിലുള്ള കഥാപാത്രം മാത്രമേ തിരഞ്ഞെടുക്കുകയുള്ളൂ. കൊമേഷ്യല്‍ ഹിറ്റ് ഞാന്‍ കാര്യമാക്കാറില്ല. പക്ഷേ തിരക്കഥ മുഴുവനായി നോക്കാറുണ്ട്, രജിഷ വിജയന്‍ പറഞ്ഞു.
കോമഡി കഥാപാത്രങ്ങളും നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങളും ചെയ്യാന്‍ തനിക്ക് താത്പര്യമുണ്ടെന്നും പക്ഷേ അത്തരം കഥാപാത്രങ്ങള്‍ക്ക് വേണ്ടി നോക്കി നില്‍ക്കില്ലെന്നും കഥാപാത്രങ്ങള്‍ വന്നാല്‍ ചെയ്യുമെന്നും രജിഷ വിജയന്‍ പറഞ്ഞു.
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...