Connect with us

തമിഴകത്തിന്റെ സൂര്യയ്ക്ക് നന്ദി’ ; ജ്യോതികയെ തിരികെ കൊണ്ടുവന്ന “36 വയതിനിലെ” ഓർമകളുമായി റോഷൻ ആൻഡ്രൂസ്!

Malayalam

തമിഴകത്തിന്റെ സൂര്യയ്ക്ക് നന്ദി’ ; ജ്യോതികയെ തിരികെ കൊണ്ടുവന്ന “36 വയതിനിലെ” ഓർമകളുമായി റോഷൻ ആൻഡ്രൂസ്!

തമിഴകത്തിന്റെ സൂര്യയ്ക്ക് നന്ദി’ ; ജ്യോതികയെ തിരികെ കൊണ്ടുവന്ന “36 വയതിനിലെ” ഓർമകളുമായി റോഷൻ ആൻഡ്രൂസ്!

ഹൗ ഓള്‍ഡ് ആര്‍ യു എന്ന മഞ്ജു വാര്യർ ചിത്രം മലയാളികൾക്ക് ഒരിക്കലും മറക്കാനാകില്ല. ലേഡി സൂപ്പർ സ്റ്റാർ ആയി മഞ്ജുവിനെ മലയാളികൾക്ക് തിരികെ ലഭിച്ച സിനിമയായിരുന്നു അത്. ആ സിനിമ 36 വയതിനിലെയായി തമിഴിലെത്തുമ്പോള്‍ സിനിമാലോകം ജ്യോതികയുടെ തിരിച്ചുവരവ് ആഘോഷിക്കുകയായിരുന്നു.

മലയാളത്തില്‍ നിന്ന് കാര്യമായ മാറ്റങ്ങള്‍ വരുത്താതെ റോഷന്‍ ആന്‍ഡ്രൂസ് തന്നെ തമിഴില്‍ എടുത്ത ചിത്രമായിരുന്നു “36 വയതിനിലെ” .

ഇപ്പോഴിതാ തന്റെ ആദ്യ തമിഴ് ചിത്രമായ 36വയതിനിലയുടെ ഓർമ്മകൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സംവിധായകൻ റോഷൻ ആൻഡ്രൂസ്. ചിത്രം നിർമ്മിച്ചതിന് നടൻ സൂര്യയ്ക്ക് അദ്ദേഹം നന്ദിയും പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ ഓർമ്മ പങ്കുവെച്ചത്.

എന്റെ ആദ്യ തമിഴ് ചിത്രം നിർമ്മിച്ചതിന് സൂര്യയ്ക്ക് നന്ദി. ജ്യോതികയ്ക്ക്യൻ രാജെയ്ക്കും 2ഡി എന്റർടെയ്ൻമെൻറ്സിനും എല്ലാ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും നന്ദി. എന്നായിരുന്നു റോഷൻ ആൻഡ്രൂസ് പങ്കുവെച്ച കുറിപ്പ്.

സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങളും റോഷൻ ആൻഡ്രൂസ് പങ്കുവെച്ചിട്ടുണ്ട്. 2013ൽ പുറത്തിറങ്ങിയ മലയാളം ചിത്രം ഹൗ ഓൾഡ് ആർ യുവിന്റെ തമിഴ് റീമേക്ക് ആയിരുന്നു. ചിത്രത്തിൽ വാസന്തി തമിഴ്സെൽവൻ എന്ന കഥാപാത്രത്തെയാണ് ജ്യോതിക അവതരിപ്പിച്ചത്.

അതേസമയം ദുൽഖർ സൽമാനെ നായകനാക്കി സല്യൂട്ട് എന്ന ചിത്രമാണ് റോഷൻ ആൻഡ്രറ്റഡക്സ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. ദുൽഖർ ആദ്യമായി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രം കൂടെയാണ് സല്യൂട്ട്.

അരവിന്ദ് കരുണാകരന്‍ എന്നാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ പേര്. ബോളിവുഡ് താരം ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഈയപ്പന്‍, ബിനു പപ്പു, അലന്‍സിയര്‍, വിജയകുമാര്‍ എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ABOUT ROSHAN ANDREWS

More in Malayalam

Trending