
Malayalam
കിച്ചണിൽ വീണ്ടും പ്രശ്നം; ക്യാപ്റ്റന്‍ ആയിട്ടും കിച്ചണില്‍ തന്നെ തുടരുന്നു; ക്യാപ്റ്റനെതിരെ കിടിലം ഫിറോസും രമ്യയും!
കിച്ചണിൽ വീണ്ടും പ്രശ്നം; ക്യാപ്റ്റന്‍ ആയിട്ടും കിച്ചണില്‍ തന്നെ തുടരുന്നു; ക്യാപ്റ്റനെതിരെ കിടിലം ഫിറോസും രമ്യയും!

ബിഗ് ബോസ് മൂന്നാം സീസൺ അപ്രതീക്ഷിത നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത് . ബിഗ് ബോസ് അവസാന ഘട്ടത്തിലേക്ക് കടക്കുന്നതുകൊണ്ടുതന്നെ മത്സരരാർത്ഥികൾ എല്ലാം സൗഹൃദങ്ങൾ മറന്ന് മത്സരിക്കുന്നുണ്ട്.
ബിഗ് ബോസ് സീസൺ ത്രീയുടെ ആദ്യ നാൾ മുതൽ ശ്രദ്ധേയ പ്രകടനം നടത്തി മുന്നേറുന്ന താരങ്ങളില്‍ ഒരാളാണ് അനൂപ് കൃഷ്ണന്. എല്ലാത്തിലും ആക്ടീവായി കാണാറുളള അനൂപ് ഫൈനലിസ്റ്റാവാന്‍ യോഗ്യതയുളള മല്സരാര്ത്ഥിയാണെന്നാണ് മിക്കവരും പറയുന്നത്. തുടര്‍ച്ചയായി രണ്ട് തവണയാണ് ബിബി വീട്ടില്‍ അനൂപ് ക്യാപ്റ്റനായത്. അഡോണി കൈമാറിയതും, പിന്നീടുളള ആഴ്ചയില്‍ നേടിയ ക്യാപ്റ്റന്‍സിയും അനൂപിനെ കൂടുതല്‍ ആക്ടീവാക്കി മാറ്റി.
ആദ്യത്തെ തവണ ക്യാപ്റ്റനായപ്പോള്‍ നല്ല അഭിപ്രായങ്ങളാണ് അനൂപിനെ കുറിച്ച് സഹമല്‍സരാര്‍ത്ഥികള്‍ പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ആഴ്ചയിലെ അനൂപിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് കിടിലം ഫിറോസ്, രമ്യ, റംസാന് തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. ക്യാപ്റ്റനായിട്ടും അനൂപ് ഏട്ടന് കിച്ചണില്‍ നിന്നും മാറുന്നില്ലെന്നാണ് രമ്യ പറയുന്നത്. പൊതുവെ അനൂപിന് പാചകത്തോട് നള പ്രിയമാണ്.
അനൂപേട്ടനിലാണ് എനിക്ക് കൂടുതല്‍ മാറ്റം തോന്നിയതെന്നും രമ്യ പറഞ്ഞു. കാരണം ക്യാപ്റ്റനായത് കൊണ്ട് കുറച്ചുകൂടി പവര്‍ വരാം. എന്നാല്‍ ക്യാപ്റ്റനായിട്ടും പുളളി കിച്ചണില്‍ നിന്നും മാറുന്നില്ല, രമ്യ പറഞ്ഞു. തുടര്‍ന്ന് ഇവന് കിച്ചണിലെ ക്യാപ്റ്റനായിട്ട് മാറുകയാണെന്ന് കിടിലം ഫിറോസും പറഞ്ഞു.
ഇവിടെ ഫേവറിസം ഉണ്ടെന്ന് ഇവര്‍ അഭിനയിക്കുന്നതാണ്. അങ്ങനെയൊന്നുമല്ല. ഫസ്റ്റ്ഡേ തൊട്ട് എനിക്ക് മാറ്റമില്ലാന്ന് തോന്നുന്നത് അനൂപിലാണ് കിടിലം പറഞ്ഞു.
തുടര്‍ന്ന് അനൂപേട്ടന് എന്റെയടുത്ത് എത്ര കുറ്റം പറഞ്ഞിട്ടുണ്ടെന്ന് അറിയുവോ എന്ന് റംസാനും പറഞ്ഞു. കഴിഞ്ഞ ക്യാപ്റ്റന്‍സിയെ കുറിച്ച് അഭിപ്രായം ചോദിച്ച സമയത്ത് റിതു എന്തോ പറഞ്ഞതും നീ ഗിഫ്റ്റ് കൊടുത്തതും അവന് മാര്‍ക്കറ്റ് ചെയ്തത് കണ്ടിരുന്നോ. അത് മിടുക്കാണ്. കിടിലം പറഞ്ഞു.
എല്ലാവരും കൂടി എന്നെ ഒരു ഏട്ടനാക്കി മാറ്റിയല്ലെ എന്നാണ് അവന് പറഞ്ഞത്. അത് പ്രേക്ഷകരുടെ മുന്‍പിലേക്ക് അവനെ ഇവിടെയുളള പെണ്‍കുട്ടികള്‍ ഏട്ടനായി കാണുന്നു എന്ന് മാര്‍ക്കറ്റ് ചെയ്തതാണ്. അവന് വ്യക്തമായൊരു ലീഡര്‍ഷിപ്പ് ക്വാളിറ്റി ഉണ്ടായിരുന്നെങ്കില്‍ എന്നെ സംഭവിച്ചുകഴിഞ്ഞേനെ. കിടിലം ഫിറോസ് പറഞ്ഞു.
രമ്യ ഇവിടെ ചെന്ന് സായിയുടെ കുറ്റം പറയുന്നു. സായിയുടെ അടുത്ത് ചെന്ന് മറ്റുള്ളവരുടെ കുറ്റം പറയുന്നു എന്ന് മറ്റൊരാളും കമന്റിട്ടിരിക്കുന്നു. രമ്യ ചോറുണ്ണാനും പരദൂഷണത്തിനും അല്ലാതെ വായ തുറക്കാന്‍ ഇല്ല എന്നാണ് മിക്കവരും പറയുന്നത്.
അതേസമയം ബിഗ് ബോസിലെ പുതിയ ക്യാപ്റ്റന്‍സി ടാസ്ക്കിലും അനൂപ് പങ്കെടുക്കുന്നുണ്ടെന്നാണ് സൂചന. നോബിയാണ് തിരഞ്ഞെടുക്കപ്പെട്ടതെങ്കിലും പകരം മല്‍സരിക്കുന്നത് അനൂപാണ്. ബിഗ് ബോസിന്റെ ഒരു പ്രൊമോയിലാണ് ഇത് കാണിച്ചത്.
about bigg boss
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കൊല്ലം സുധി. ടെലിവിഷൻ പരിപാടികളിലൂടെ മലയാളികളെ ചിരിപ്പിച്ച സുധിയുടെ വേർപാട് ഏറെ വേദനയോടെയാണ് കേരളക്കര കേട്ടത്....
പ്രശസ്ത നടനും സംവിധായകനുമായ വേണു നാഗവള്ളിയുടെ ഭാര്യ മീര(68) അന്തരിച്ചു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മീര കുറച്ച് നാളായി രോഗബാധിതയായി...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...