Connect with us

കോവിഡ് കാലം പണമുള്ളവര്‍ക്കും സാധാരണക്കാര്‍ക്കുമെല്ലാം ഒരു പോലെ ബാധകമാണ്. അസുഖം വന്നാല്‍ പണത്തിന് രക്ഷപ്പെടുത്താന്‍ കഴിയണമെന്നില്ല

Malayalam

കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്ന വേളയില്‍ രോഗം ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണവും രോഗബാധിതരാകുന്നവരുടെ എണ്ണവും ഓരോ ദിവസവും വര്‍ദ്ധിച്ച് വരികയാണ്.

ലോക്ക്ഡൗണ്‍ ആയും അല്ലാതെയും വീട്ടില്‍ കഴിയുന്ന ഈ ദിവസങ്ങള്‍ സ്വയം വിലയിരുത്താനുള്ള അവസരമായി കണ്ട് പോസിറ്റീവ് ആയി എടുക്കണമെന്ന് പറയുകയാണ് കനിഹ.

പ്രത്യേകിച്ചും ഇന്നത്തെ കാലത്ത്, ദിവസത്തില്‍ ഒരു അര മണിക്കൂര്‍ നേരമെങ്കിലും സ്വയം മാറ്റി വയ്ക്കാന്‍ ശ്രദ്ധിയ്ക്കണം. ഞാന്‍ എക്സസൈസ് ചെയ്യുന്നത് ഒരിക്കലും തടി കുറക്കാന്‍ വേണ്ടി മാത്രമല്ല.

ശരീരത്തിലും ആത്മാവിലും ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടുള്ള വ്യായാമങ്ങള്‍ സിക്സ് പാക്ക് മാത്രമല്ല, മനസ്സമാധാനവും ഒരു പോസിറ്റീവ് മനോഭാവവും നമുക്ക് നല്‍കും. അത് മറ്റ് പല കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്യാന്‍ നിങ്ങള്‍ക്ക് ഉപകാരപ്പെടും.

കോവിഡ് കാലം പണമുള്ളവര്‍ക്കും സാധാരണക്കാര്‍ക്കുമെല്ലാം ഒരു പോലെ ബാധകമാണ്. അസുഖം വന്നാല്‍ പണത്തിന് രക്ഷപ്പെടുത്താന്‍ കഴിയണമെന്നില്ല. സ്വയം ശ്രദ്ധിയ്ക്കുക.

സുരക്ഷിതരായി വീട്ടില്‍ തന്നെ ഇരിയ്ക്കുക. സര്‍ക്കാരും നിയമപാലകരും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുക. മാസ്‌കും സാനിറ്റൈസറും കൃത്യമായി ഉപയോഗിക്കുകയും എല്ലാവരും കൊവിഡ് പ്രതിരോധ വാക്സിന്‍ എടുക്കുകയും ചെയ്യുക. എന്നും കനിഹ പറഞ്ഞു

More in Malayalam

Trending

Recent

To Top