
Malayalam
സൂപ്പർ സ്റ്റാറുകൾക്ക് ജന്മം കൊടുത്ത തൂലിക ; ഓർമ്മകളുടെ റീലിൽ ഡെന്നിസ് ജോസഫ്!
സൂപ്പർ സ്റ്റാറുകൾക്ക് ജന്മം കൊടുത്ത തൂലിക ; ഓർമ്മകളുടെ റീലിൽ ഡെന്നിസ് ജോസഫ്!
Published on

രാജാവിന്റെ മകനിലെ വിൻസെന്റ് ഗോമസിനെയും ന്യൂഡൽഹിയിലെ ജി.കെയും മറക്കാത്ത മലയാളികൾക്ക് ഒരിക്കലും വിസമരിക്കാനാവാത്ത പേരാണ് ഡെന്നിസ് ജോസഫിന്റേത് . മോഹലാലിനെയും മമ്മൂട്ടിയെയും സൂപ്പർതാര പരിവേഷത്തിലെത്തിച്ച ഈ രണ്ടു കഥാപാത്രങ്ങളും അടർന്നു വീണത് ഡെന്നിസ് ജോസഫിന്റെ തൂലികയാണ്.
എൺപതുകളുടെ രണ്ടാം പകുതിയിൽ മലയാള സിനിമ കീഴടക്കി വച്ചിരുന്ന ഇതിഹാസമായിരുന്നു ഡെന്നിസ് ജോസഫ് . ജോഷിയുടെ സംവിധാനത്തിൽ ഇറങ്ങിയ ‘നിറക്കൂട്ടിലൂടെ ’ മമ്മൂട്ടിയുടെ വേറിട്ട അഭിനയം മലയാളികൾക്ക് അഭ്രപാളിയിൽ കാണാനായി . തമ്പി കണ്ണന്താനത്തിന്റെ ‘രാജാവിന്റെ മകനി’ലൂടെ മോഹൻലാൽ എന്ന സൂപ്പർതാരത്തോടൊപ്പം സുരേഷ് ഗോപിയുടെ അരങ്ങേറ്റവും ഉണ്ടായി.
പിന്നെ ഡെന്നിസിന്റെ തൂലികയ്ക്കനുസരിച്ച് നീങ്ങുന്ന മലയാളസിനിമയെയാണ് കാണാനായത് .ഈറൻ സന്ധ്യ ‘ തൊട്ട് ‘ഗീതാഞ്ജലി’ വരെയുള്ള ഡെന്നീസിന്റെ തിരക്കഥകൾ പ്രേക്ഷകർക്കു നൽകിയത് വെവ്വേറെ അനുഭവങ്ങളായിരുന്നു. അതേസമയം അസാമാന്യ ഹ്യൂമര്‍ രംഗങ്ങളും ഡെന്നിസ് ജോസഫ് വെള്ളിത്തിരയിലേക്ക് പകര്‍ത്തി. അതിന് ഉത്തമ ഉദാഹരണമാണ് നമ്പര്‍ വണ്‍ മദ്രാസ് മെയിലും കോട്ടയം കുഞ്ഞച്ചനുമൊക്കെ.
മലയാളത്തിൽ തുടരെ സൂപ്പർ ഹിറ്റുകൾ സൃഷ്ട്ടിച്ച കാലമായിരുന്നു ഡെന്നിസിലൂടെ ഉണ്ടായത് . മോഹൻലാലിനു വേണ്ടി ‘ഭൂമിയിലെ രാജാക്കന്മാർ,’ ‘വഴിയോരക്കാഴ്ചകൾ’, ‘ഇന്ദ്രജാലം’… മമ്മൂട്ടിക്കുവേണ്ടി ‘സംഘം’, ‘കോട്ടയം കുഞ്ഞച്ചൻ’, ‘നായർസാബ്’. അങ്ങനെ നീണ്ട നിരതന്നെയുണ്ട് ഡെന്നിസിന്റെ പേരിനൊപ്പം ചേർത്തുവായിക്കാം . കേരളക്കരയെ ആകെ കണ്ണീരിലാഴ്ത്തിയ ‘ആകാശദൂത് പിറന്നതും ഹിറ്റുകളുടെ തൂലികയിലാണെന്നത് അതിശയോക്തി ജനിപ്പിക്കുന്നതാണ്.
സിനിമ എന്നത് ഒരു കൂട്ടായ്മയുടെ കലയാണ് എന്ന് പറയുമ്പോഴും മലയാളത്തിൽ തിരക്കഥാകൃത്തുക്കൾക്കു താരപദവിയുണ്ടായിരുന്നില്ല . അത്തരമൊരു താരപദവി തിരക്കഥാകൃത്തുക്കൾക്കു സമ്മാനിച്ച എഴുത്തുകാരൻ കൂടിയാണ് ഡെന്നിസ് ജോസഫ്.
നിർമാതാക്കളും സംവിധായകനും കൂടി തീരുമാനിക്കുന്ന കഥയ്ക്ക് അവർ ആവശ്യപ്പെടുന്ന രീതിയിൽ തിരക്കഥയും സംഭാഷണവും ചമയ്ക്കുന്ന രീതിയെ മാറ്റിമറിച്ച സിനിമയായിരുന്നു ‘രാജാവിന്റെ മകൻ. ‘‘നിർമാതാക്കൾ കൊടുക്കുന്ന കാശ് എണ്ണി നോക്കാതെ പോക്കറ്റിലിടുന്ന എഴുത്തുകാരായിരുന്നു അന്നേറെയും. ഞാനാണ് അതിനു മാറ്റം വരുത്തിയത്’’– ഒരിക്കൽ സ്വകാര്യ സംഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.
മലയാളികളുടെ മനസില്‍ ഒറ്റ ചോദ്യത്തില്‍ ഓര്മ വരുന്ന ഹിറ്റ് സിനിമകൾ , അത് ഡെന്നിസ് ജോസഫിന്റേതായിരിക്കും എന്നതിൽ തർക്കമുണ്ടാകില്ല.. അത്രയേറെ വേലിയേറ്റം തീര്‍ത്ത ചലച്ചിത്രകാരൻ ഇനി ഓർമ്മകളുടെ റീലിൽ…
about dennis joseph
മലയാള സിനിമയിലെ മികച്ച ആകർഷക കൂട്ടുകെട്ടായ സത്യൻ അന്തിക്കാട് – മോഹൻലാൽ കോംബോയിലെ ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂനയിൽ നടന്നു...
ഡയമണ്ട് നെക്ലേസിലെ രാജശ്രീ, നടി അനുശ്രീയെ അടയാളപ്പെടുത്താൻ ഈയൊരു സിനിമയും കഥാപാത്രവും മതി. അത്രത്തോളം ഇംപാക്ട് ഉണ്ടാക്കാൻ സാധിച്ച അനുശ്രീയുടെ സിനിമയായിരുന്നു...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
ലഹരി ഉപയോഗിച്ച് സെറ്റിൽ എത്തിയ പ്രമുഖ നടനിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി വിൻസി അലോഷ്യസ് പറഞ്ഞത് വലിയ വാർത്തയായിരുന്നു....