മോഡലെന്ന നിലയിലും നടിയെന്ന നിലയിലും മലയാളി പേരക്ഷകര്ക്ക് ഏറെ ശ്രദ്ധേയ താരമാണ് അമേയ മാത്യൂ. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ ഒരു ഫോട്ടോഷൂട്ടിന് അമേയ എഴുതിയ ക്യാപ്ഷനാണ് ശ്രദ്ധേയമാകുന്നത്. ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചാണ് അമേയ ക്യാപ്ഷനില്‍ പറയുന്നത്.
കോവിഡിനെക്കുറിച്ച് ഫേക്ക് ന്യൂസുകള്‍ പ്രചരിപ്പിക്കുന്നവരുണ്ട്. വ്യാജമരുന്നുകളും. പണതട്ടിപ്പും നടത്തുന്നവരുണ്ട്. എന്ന് പറഞ്ഞാണ് തന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. മാത്രമല്ല, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ കായികമായും നിയമപരമായും നേരിടുമെന്നും അമേയ പറയുന്നു.
അതിനി ഇന്‍സ്റ്റാഗ്രാമില്‍ ഇരുന്ന് ഇന്‍ബോക്സില്‍ പറയുന്നവരായാലും, വാട്സ്ആപ്പില്‍ വന്ന് ഫോര്‍വേര്‍ഡില്‍ പറയുന്നവരായാലും എന്നാണ് അമേയ എഴുതിയിരിക്കുന്നത്. മമ്മൂട്ടി നായകനായ ദ പ്രീസ്റ്റിലാണ് അമേയ ഏറ്റവും ഒടുവിലായി അഭിനയിച്ചത്.
സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്കെല്ലാം തന്നെ നിരവധി വിമര്‍ശനങ്ങളും എത്താറുണ്ട്. എന്നാല്‍ അവയ്ക്കെല്ലാം തന്നെ തക്കത്തായ മറുപടിയും താരം കൊടുക്കാറുണ്ട്.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...