മമ്മൂട്ടി കാരണമാണ് സുരാജിന്റെ ഭാര്യ പൊള്ളാച്ചി ലൊക്കേഷനില്‍ പോവാത്തത്…
Published on

By
മമ്മൂട്ടി കാരണമാണ് സുരാജിന്റെ ഭാര്യ പൊള്ളാച്ചി ലൊക്കേഷനില്‍ പോവാത്തത്…
അന്‍വര്‍ റഷീദ് എന്ന നവാഗതന് മലയാള സിനിമയിലേക്കുള്ള വരവറിയിച്ച ചിത്രമായിരുന്നു ‘രാജമാണിക്യം ‘.മമ്മൂട്ടിയുടെ കരിയറിലെ കൊടിപറത്തിയ സിനിമകളിലൊന്നായ രാജമാണിക്യത്തിന്റെ ഹൈലൈറ്റ് തിരുവനന്തപുരം സ്ലാങ്ങിലുള്ള മമ്മൂട്ടിയുടെ സംഭാഷണങ്ങളായിരുന്നു.രാജമാണിക്യത്തില്‍ മമ്മൂട്ടിയ്ക്ക് തിരുവനന്തപുരം സ്ലാങ്ങ് വശപ്പെടുത്തി കൊടുക്കുന്നത് തിരുവനന്തപുരം സ്ലാങ്ങിലൂടെ ജനശ്രദ്ധ നേടിയ മിമിക്രികലാകാരനായ സുരാജ് വെഞ്ഞാറാമൂടാണ്.സുരാജ് അന്ന് സിനിമയില്‍ അറിയപ്പെട്ട് തുടങ്ങിയിട്ടില്ല.
രാജമാണിക്യത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു ദിവസം അപ്രതീക്ഷിതമായി മമ്മൂട്ടിയ്ക്ക് രണ്ടു ദിവസത്തേക്ക് ഒരു യാത്ര പോവേണ്ടിവന്നു.രാജമാണിക്യത്തിന്റെ സെറ്റില്‍ സുരാജ് കൂടുതല്‍ സമയവും മമ്മൂട്ടിയുടെ കൂടെയായിരുന്നു.
താനില്ലാതെ സുരാജ് രണ്ടു ദിവസം വെറുതെ ഇരിക്കേണ്ടന്നു കരുതി 2 ദിവസത്തേക്ക് ഭാര്യയെ കൂട്ടി ലൊക്കേഷനില്‍ വരാന്‍ മമ്മൂട്ടി സുരാജിനോട് പറഞ്ഞു.സുരാജ് ഉടനടി വണ്ടി കയറി ഭാര്യയേയും കൂട്ടി അടുത്ത ദിവസം രാജമാണിക്യത്തിന്റെ പൊള്ളാച്ചിയിലെ സെറ്റിലെത്തി.പൊള്ളാച്ചിയില്‍ വെന്തുരുകുന്ന ചൂടുസമയമാണ്.പുറത്തിറങ്ങിയാൽ കരിഞ്ഞുപോകുന്നത്രയും ശക്തിയുള്ള വെയിലടിക്കുന്നുണ്ട്.വിവാഹം കഴിഞ്ഞുള്ള സുരാജിന്റെ ആദ്യയാത്രയാണ്. ഒരു ഹണിമൂൺ ട്രിപ്പ്. സുരാജിന്റെ ഭാര്യ മുന്‍പ് പൊള്ളാച്ചിയില്‍ വന്നിട്ടില്ല.ഭാര്യയെ ഷൂട്ടിങ് ലൊക്കേഷനിൽ കൊണ്ടുപോയി ഷൂട്ടിംഗ് കാണിച്ചു .
എല്ലാവരെയും പരിചയപ്പെടുത്തി. പൊള്ളാച്ചിയില്‍ വെന്തുരുകുന്ന ചൂടുസമയമാണ്. മൂന്നാലു ദിവസം സുരാജും ഭാര്യയും പൊള്ളാച്ചി മുഴുവനും കറങ്ങിനടന്നു.പക്ഷേ, അടുത്ത ദിവസം സുരാജിന്റെ ഭാര്യയുടെ മുഖമെല്ലാം വെയിലടിച്ച് പൊള്ളി വരണ്ടിരുന്നു .ഉടനെ നാട് പിടിക്കണമെന്ന് ഭാര്യ സുരാജിനോട് പറഞ്ഞു.പിന്നീട്, പൊ ള്ളാച്ചിയിലാണ് ഷൂട്ടിംഗ് എന്ന് സുരാജ് പറഞ്ഞാല്‍ സുരാജിന്റെ ഭാര്യ ആ പരിസരത്തേക്ക് വരാറില്ല.
written by ashik rock
mammootty and suraj venjaramoodu funny moments
മോഹൻലാൽ നായകനായി ഇന്ന് പുറത്തിറങ്ങിയ ചിത്രമാണ് എമ്പുരാൻ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയതായി ആമ്റി പുറത്ത് വരുന്ന റിപ്പോർട്ട്. വിവിധ...
സംസ്ഥാന സർക്കാരിന്റെ 2024ലെ വനിതാരത്ന പുരസ്കാരം ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. സാമൂഹ്യ സേവന വിഭാഗത്തിൽ...
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
മലയാള സിനിമയെ സംബന്ധിച്ച് റെക്കോർഡുകൾ തിരുത്തി കുറിച്ച വർഷമിയിരുന്നു ഇത്. കോവിഡിന് ശേഷം വളരെ പ്രതിസന്ധിയിലൂടെ കടന്ന് പോയ സിനിമാ മേഖലയ്ക്ക്...
”ഇതൊരിക്കലും തിരിച്ചു കിട്ടാത്ത ഒരു കാലഘട്ടമെന്ന് നന്നായി അറിയാം.”- എന്ന് തുടങ്ങുന്ന ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമത്തില്‍ വെെറല്‍ ആകുന്നത്....