12വര്‍ഷം 40ഓളം ദുരന്തചിത്രങ്ങള്‍…. സുരേഷ് ഗോപിയുടെ ആവനാഴിയിലെ അവാസാന അസ്ത്രമായിരിക്കും ‘ലേലം 2’.
By
12വര്‍ഷം 40ഓളം ദുരന്തചിത്രങ്ങള്‍…. സുരേഷ് ഗോപിയുടെ ആവനാഴിയിലെ അവാസാന അസ്ത്രമായിരിക്കും ‘ലേലം 2’.
സൂപ്പര്‍ സ്റ്റാറെന്നും ഡയനാമിക്ക് നായകനെന്നുമെല്ലാം ഒരുകാലത്ത് മലയാള സിനിമയും മാധ്യങ്ങളും കൊട്ടിഘോഷിച്ചിരുന്ന താരമാണ് സുരേഷ് ഗോപി.വില്ലനായി രംഗപ്രവേശനം ചെയ്ത് ഉപനായകനായി മാറി നായകനായി കൊടിപാറിച്ച സുരേഷ് ഗോപിയുടെ പേരില്‍ മലയാള സിനിമയുടെ ബോക്സോഫീസില്‍ ആധികാരികമായ വിജയങ്ങളുണ്ട്.
അന്ന് ബോക്സോഫീസില്‍ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും പറ്റിയ എതിരാളി എന്നായിരുന്നു ‘കമ്മീഷണര്‍’ തൂത്ത് വാരിയ ഗ്രോസ് കളക്ഷന്‍ കണ്ട് പ്രശസ്ത നിര്‍മ്മാതാവ് പറഞ്ഞത്.എന്നാല്‍ ,ഒരുവേള സുരേഷ് ഗോപിയ്ക്ക് എവിടെയോ പിഴച്ചു.തുടര്‍ച്ചായി ചിത്രങ്ങള്‍ പരാജയങ്ങളില്‍ കലാശിക്കാന്‍ തുടങ്ങി.സുരേഷ് ഗോപി ചിത്രങ്ങള്‍ ബോക്സോഫീസില്‍ കൂട്ടപൊരിച്ചിലില്‍ കലാശിച്ചപ്പോഴാണ് ജനസേവനത്തിലേക്കും രാഷ്ട്രീയത്തിലേക്കും സുരേഷ് ഗോപി കളംമാറ്റം നടത്തിയത് .
ഇന്ന്, രാജ്യസഭാംഗം ആയികൊണ്ടാണ് സുരേഷ് ഗോപിയുടെ രാഷ്ട്രീയം വഴിത്തിരിവിലെത്തി നില്‍ക്കുന്നത്.എന്നാല്‍ 2006ല്‍ റിലീസ് ചെയ്ത ‘ചിന്താമണി കൊലക്കേസ് ‘എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സുരേഷ് ഗോപിയുടെ പേരില്‍ മലയാത്തില്‍ ഒരൊറ്റ ഹിറ്റുപോലുമില്ല. കരിയറില്‍ 12വര്‍ഷത്തിനുള്ളില്‍ സംഭവിച്ച 45ചിത്രങ്ങളില്‍ 40 ചിത്രങ്ങളും വമ്പന്‍ പരാജയങ്ങളായിരുന്നു. മള്‍ട്ടി നായകവേഷവും അതിഥി റോളുകളും മാറ്റിനിര്‍ത്തിയാല്‍ 2006ല്‍ റിലീസ് ചെയ്ത ‘ചിന്താമണി കൊലക്കേസിന് ശേഷം സുരേഷ് ഗോപി നായകനായ 30ലേറെ ചിത്രങ്ങള്‍ ഒരാഴ്ച പോലും തികയ്ക്കാതെ തിയേറ്റര്‍ വിട്ടവയായിരുന്നു.
ഒരു ഇടവേള കഴിഞ്ഞ് സുരേഷ് ഗോപി വീണ്ടും മുഖ്യധാരാ സിനിമയുടെ വാര്‍ത്തയില്‍ നിറയുകയാണ്. സുരേഷ് ഗോപിയുടെ എവര്‍ ഗ്രീന്‍ ഹിറ്റായ ‘ ലേലം’ തുടര്‍ഭാഗമായ ‘ലേലം2’വിലാണ് സുരേഷ് ഗോപിയുടെ ഇനിയുള്ള പ്രതീക്ഷ. രണ്‍ജിപണിക്കരും മകന്‍ നിതിന്‍ രണ്‍ജിപണിക്കരുമാണ് ലേലം2വിന്‍റെ പിന്നില്‍ അണിനിരക്കുന്നത്. നഷ്ട്ട പെട്ട് പോയ ബോക്സോഫീസ് ഗ്യാരന്റിയും താര പ്രതാപവും പ്രേക്ഷക പിന്തുണയും തിരിച്ചുപിടിക്കാന്‍ സുരേഷ് ഗോപി തൊടുക്കുന്ന ആവനാഴിയിലെ അവാസാന അസ്ത്രമായിരിക്കുംലേലം2.
written by ashik rock
suresh gopi’s lelam 2