
Malayalam
ശരണ്യ ഡിസ്ചാര്‍ജ് ആയെങ്കിലും ആശങ്ക ഒഴിയുന്നില്ല, താരത്തിന്റെ ആരോഗ്യനിലയെ കുറിച്ച് പറഞ്ഞ് അമ്മ
ശരണ്യ ഡിസ്ചാര്‍ജ് ആയെങ്കിലും ആശങ്ക ഒഴിയുന്നില്ല, താരത്തിന്റെ ആരോഗ്യനിലയെ കുറിച്ച് പറഞ്ഞ് അമ്മ
Published on

മലയാള മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ശരണ്യ ശശി. വര്‍ഷങ്ങളായി ക്യാന്‍സര്‍ ബാധിതയായ ശരണ്യയുടെ വിശേഷങ്ങള്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.
ഇടയ്ക്ക് വെച്ച് ശരണ്യയ്ക്ക് ചലന ശേഷി നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് കോതമംഗലം പീസ്വാലി ആശുപത്രിയില്‍ ഫിസിയോ തെറാപ്പി നടന്ന് വരികയായിരുന്നു. ഫിസിയോ തെറാപ്പി ഫലം കാണുകയും ശരണ്യ പതുക്കെ നടന്ന് തുടങ്ങുകയും ചെയ്ത് തുടങ്ങി.
എന്നാല്‍ ശരണ്യക്ക് വീണ്ടും വയ്യാതാവുകയും വീണ്ടും ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ഇതുവരെ നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയയായ ശരണ്യയ്ക്ക് വേണ്ടി പ്രാര്‍ത്ഥനയിലായിരുന്നു ബന്ധുക്കളും പ്രിയപ്പെട്ടവരും.
സര്‍ജറി വിജയകരമായി കഴിഞ്ഞ വിവരം കഴിഞ്ഞദിവസം സീമ ജി നായരാണ് ശരണ്യയുടെ പ്രിയപ്പെട്ടവരേയും ആരാധകരേയും അറിയിച്ചത്. ഇപ്പോഴിതാ ശരണ്യയുടെ പുതിയ വിശേഷം അമ്മ ശരണ്യയുടെ തന്നെ യൂട്യൂബ്ചാനലിലൂടെ പങ്കുവയ്ക്കുകയാണ്.
ശരണ്യ ഡിസ്ചാര്‍ജ് ആയെങ്കിലും നല്ല ബുദ്ധിമുട്ടും വേദനകളും ഉണ്ട്. ഇന്ഫെക്ഷന് സാധ്യത കൂടുതലാണ്. വളരെയധികം ശ്രദ്ധ വേണ്ട സമയമാണ്. ഫിസിയോതെറപ്പിസ്റ്റിന്റെ സേവനം തേടേണ്ടതുണ്ട്. ശരണ്യയെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ മണ്ണിലേക്കിറങ്ങിയ ദൈവങ്ങളാണെന്നും അമ്മ പറയുന്നു.
2012ലാണ് ശരണ്യയ്ക്ക് ബ്രെയിന്‍ ട്യൂമര്‍ കണ്ടെത്തിയത്.ഷൂട്ടിങ് സെറ്റില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.തുടര്‍ന്ന് ഇങ്ങോട്ട് നിരവധി ശസ്ത്രക്രിയയ്ക്ക് നടി വിധേയയായി. തലയിലെ ഏഴാം ശസ്ത്രക്രിയയോടെയാണ് ശരണ്യയുടെ ഒരു വശം തളരുകയും കിടപ്പിലാവുകയും ചെയ്തത്.
സാമ്പത്തികമായും തകര്‍ന്ന ശരണ്യ വാടകവീട്ടിലായിരുന്നു. സഹായിക്കാന്‍ പലരും മുന്നിട്ടെത്തി എങ്കിലും ഇപ്പോഴും ശരണ്യയ്ക്ക് ഒപ്പമുളളത് സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മയുടെ ഭാരവാഹിയായ സീമ ജി നായര്‍ ആണ്. പലരും നല്കിയ പണം കൊണ്ട് തിരുവനന്തപുരത്ത് ശരണ്യയ്ക്ക് ഒരു വീടും സീമയുടെ മേല്‍നോട്ടത്തില്‍ ഉയര്‍ന്നു വന്നു. ശരണ്യയും അമ്മയും ഇപ്പോള്‍ ഇവിടെയാണ് താമസിക്കുന്നത്.
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...