Connect with us

ലാലേട്ടന്റേയും ശോഭനയുടെയും പ്രണയം ഒപ്പിയെടുത്ത ഛായാഗ്രാഹകന് വിട !

Malayalam

ലാലേട്ടന്റേയും ശോഭനയുടെയും പ്രണയം ഒപ്പിയെടുത്ത ഛായാഗ്രാഹകന് വിട !

ലാലേട്ടന്റേയും ശോഭനയുടെയും പ്രണയം ഒപ്പിയെടുത്ത ഛായാഗ്രാഹകന് വിട !

മലയാളികൾക്ക് ഒരുപക്ഷെ പെട്ടന്ന് കെട്ടാൽ ഓർമ്മ വരുന്ന മുഖമായിരിക്കില്ല കെ വി ആനന്ദിന്റേത്. എന്നാൽ, മലയാളത്തിലും തമിഴിലും ഹിന്ദിയിലുമൊക്കെ സർഗ്ഗ ശക്തിയുള്ള കലകൾ സമ്മാനിച്ച വ്യക്തിയാണ് കെ. വി ആനന്ദ്. മലയാളത്തിൽ എടുത്തുപറയേണ്ടത് അദ്ദേഹത്തിന്റെ തുടക്കം തന്നെയാണ്. ആദ്യ ചിത്രത്തില്‍ തന്നെ ദേശീയ പുരസ്‌കാരം നേടിയ ഛായാഗ്രഹണ മികവ് – അതാണ്‌ മലയാളിയെ സംബന്ധിച്ച് കെ വി ആനന്ദ്‌ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മയില്‍ എത്തുന്നത്.

മാണിക്യന്റെയും കാര്‍ത്തുമ്പിയുടെയും പ്രണയത്തിന്റെ ലോകം മലയാളികൾ മറക്കില്ല . അതിലെ ഓരോ ഫ്രയിമും നിറങ്ങളും നമുക്ക് മറക്കാൻ കഴിയില്ല. ആ സിനിമയിൽ നിറങ്ങൾ തന്നെയാണ് വിശ്വൽസിന് മാറ്റു കൂട്ടുന്നത്. മോഹൻലാലും ശോഭനയും കാടിനുള്ളിൽ അകപ്പെടുന്നതും അതിനുശേഷമുള്ള കാട്ടിലെ വിശ്വൽസും അതേപടി ക്യാമെറയിൽ ഒപ്പിയെടുത്ത് നമ്മളിൽ എത്തിച്ച കലാകാരൻ. ആ സീനുകൾക് ആ നിറങ്ങളും കാണുമ്പോൾ മലയാളത്തിലെ തന്നെ ഒരു ആർട്ട് ഫിലിം എഫ്ഫക്റ്റ് അനുഭവപ്പെടും.

സാധാരണ ഫ്രഞ്ച് സിനിമകളിലൊക്കെ കാണുന്ന നിറങ്ങൾ. ചലനങ്ങളും സ്പര്ശനങ്ങളും പോലെ തന്നെ നിറങ്ങളും പല വികാരങ്ങളും സിനിമയിൽ എത്തിക്കാറുണ്ട്. അതിൽ വിജയിച്ച സിനിമയാണ് തേന്മാവിൻ കൊമ്പത്ത്. അതുപോലെയുള്ള ഫ്രെയിമുകൾ മലയാള സിനിമയിലേക്ക് പരിചയപ്പെടുത്തിയ കലാകാരനാണ് കെ വി ആനന്ദ്.

ആ സമയങ്ങളിലാണ് പ്രിയദര്ശനെ പോലെയുള്ള സംവിധായകന്മാർ ഫ്രെയിമ്സ് ഒക്കെ നോക്കി ഭംഗി കൂട്ടി സിനിമ ചെയ്യാൻ തുടങ്ങിയത്. പ്രിയദര്‍ശന്റെ സംവിധാന ശൈലിയുമായി ഏറെ ചേര്‍ന്ന് നിന്നിരുന്നു നിറങ്ങള്‍ ചാലിച്ച ‘തേന്‍മാവിന്‍ കൊമ്പത്തിലെ’ ഓരോ ഫ്രെയിമും ഒപ്പം മോഹന്‍ലാല്‍-ശോഭന എന്നിവരുടെ അഭിനയമികവും ചേര്‍ന്നപ്പോള്‍ സ്വപ്നം പോലെ ആയി ഓരോ രംഗവും. പ്രത്യേകിച്ച് അതിലെ ഗാനരംഗങ്ങൾ.

അതുകൊണ്ടുതന്നെ സംവിധായകനും ഛായാഗ്രാഹകനുമായ കെ.വി ആനന്ദിന്റെ വിയോഗം ആദ്യം ഓർമ്മപ്പെടുത്തുന്നത് ഈ പ്രണയരംഗങ്ങളൊക്കെത്തന്നെയാകും. ഹൃദയസ്തംഭനം മൂലം വെള്ളിയാഴ്ച രാവിലെയാണ് കെ വി ആനന്ദ് അന്തരിച്ചത്. , അദ്ദേഹത്തിന് 54 വയസ്സായിരുന്നു. 1994ൽ മോഹൻലാൽ നായകനായ മലയാള ചിത്രം ‘തേന്മാവിൻ കൊമ്പത്തി’ലൂടെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാർഡ് നേടിയിട്ടുണ്ട്.

ദിനപത്രത്തിൽ ഫോട്ടോഗ്രാഫറായി തുടങ്ങിയ അദ്ദേഹത്തിന്റെ കരീയർ പിന്നീട് എത്തിനിന്നത് പിസി ശ്രീറാമിന്റെ സഹായിയായിട്ടായിരുന്നു . ‘ഗോപുര വാസലിലെ,’ ‘മീര,’ ‘ദേവർ മഗൻ,’ ‘അമരൻ,’ ‘തിരുട തിരുട’ എന്നീ ചിത്രങ്ങളില്‍ പി സി യുടെ സഹായിയായി പ്രവര്‍ത്തിച്ചു. ‘പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘തേന്‍മാവിന്‍ കൊമ്പത്ത്’ ആണ് ആദ്യം സ്വതന്ത്രമായി പ്രവര്‍ത്തിച്ച ചിത്രം.

ഛായാഗ്രാഹകനായി ഒരു ദശാബ്‌ദം നീണ്ട കരിയറിൽ ‘മിന്നാരം,’ ‘ചന്ദ്രലേഖ,’ ‘മുതൽവൻ,’ ‘ജോഷ്,’ ‘നായക്,’ ‘ബോയ്‌സ്,’ ‘കാക്കി,’ ‘ശിവാജി’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ക്യമാറ ചലിപ്പിച്ച അദ്ദേഹം 2005ൽ ‘കനാ കണ്ടേൻ’ എന്ന തമിഴ് ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറി. പിന്നീട് ‘അയൻ,’ ‘കോ,’ ‘മാട്രാൻ,’ ‘അനേഗൻ,’ ‘കവൻ,’ കാപ്പാന്‍’ എന്നിങ്ങനെ ഒരുപിടി നല്ല ചിത്രങ്ങൾ തമിഴ് സിനിമാലോകത്തിന് നൽകി.

തമിഴ്, മലയാളം സിനിമാ മേഖലയിൽ നിന്നുള്ള നിരവധി ആളുകൾ കെ.വി. ആനന്ദിന് ആദരാഞ്ജലികൾ അർപ്പിച്ച് എത്തുന്നുണ്ട്. തമിഴ് നടൻ ഗൗതം കാർത്തിക്. ഛയാഗ്രാഹകൻ സന്തോഷ് ശിവൻ , സംഗീത സംവിധായകൻ ഹാരിസ് ജയരാജ് തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു.

about K V Anand

More in Malayalam

Trending

Recent

To Top