Connect with us

‘കിട്ടിയ കോടികളെവിടെ കൊണ്ടുപോയി എന്നൊക്കെയാണ് ചോദിക്കുന്നത്, മരിക്കും മുമ്പ് ശരണ്യ അതിനെ കുറിച്ച് വീഡിയോ ചെയ്യണമെന്ന് പറഞ്ഞതായിരുന്നു’; സീമ ജി നായര്‍

Malayalam

‘കിട്ടിയ കോടികളെവിടെ കൊണ്ടുപോയി എന്നൊക്കെയാണ് ചോദിക്കുന്നത്, മരിക്കും മുമ്പ് ശരണ്യ അതിനെ കുറിച്ച് വീഡിയോ ചെയ്യണമെന്ന് പറഞ്ഞതായിരുന്നു’; സീമ ജി നായര്‍

‘കിട്ടിയ കോടികളെവിടെ കൊണ്ടുപോയി എന്നൊക്കെയാണ് ചോദിക്കുന്നത്, മരിക്കും മുമ്പ് ശരണ്യ അതിനെ കുറിച്ച് വീഡിയോ ചെയ്യണമെന്ന് പറഞ്ഞതായിരുന്നു’; സീമ ജി നായര്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതയായ നടിയായിരുന്നു ശരണ്യ ശശി. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി ഹിറ്റ് സീരിയലുകളുടെയും സിനിമകളുടെയും ഭാഗമാകാന്‍ ശരണ്യയ്ക്ക് കഴിഞ്ഞിരുന്നു. ട്യൂമര്‍ ബാധിച്ച് വര്‍ഷങ്ങളായി ചികിത്സയിലായിരുന്ന ശരണ്യയുടെ വിശേഷങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തങ്ങളുടെ പ്രിയതാരത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരുന്നത്.

ട്യൂമറില്‍ നിന്ന് അതിജീവിച്ച ശരണ്യയെ കൊവിഡും ന്യൂമോണിയയും പിടിമുറുക്കിയിരുന്നു. എന്നാല്‍ അതില്‍ നിന്നെല്ലാം മാറി ജീവിതത്തിലേയ്ക്ക് പിച്ചവെച്ച് നടക്കുന്നതിനിടെയാണ് ഏവരെയും ഞെട്ടിച്ചു കൊണ്ട് നടിയുടെ വിയോഗ വാര്‍ത്ത പുറത്ത് എത്തുന്നത്. നടിയുടെ വേര്‍പാട് ഇനിയും അംഗീകരിക്കാന്‍ ആരാധകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞിട്ടില്ല. 2021 ഓഗസ്റ്റില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രില്‍ വെച്ചായിരുന്നു നടിയുടെ അന്ത്യം.

ശരണ്യയെ പോലെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് സീമ ജി നായര്‍. നാടക രംഗത്ത് നിന്നും സിനിമയിലേക്ക് കടന്ന് വന്ന നടിയാണ് സീമ ജി നായര്‍. നിരവധി സീരിയലുകളിലും സീമ ജി നായര്‍ അഭിനയിച്ചിട്ടുണ്ട്. നടി എന്നതിന് പുറമെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന വ്യക്തിയുമാണ് സീമ ജി നായര്‍. അന്തരിച്ച നടി ശരണ്യക്ക് വേണ്ടി സീമ ജി നായര്‍ ചെയ്ത് കൊടുത്ത സഹായങ്ങള്‍ ജനങ്ങള്‍ കണ്ടതാണ്. അവസാന ഘട്ടം വരെയും ശരണ്യയെ ചേര്‍ത്ത് പിടിച്ച് കൊണ്ട് സീമ ജി നായര്‍ ഒപ്പമുണ്ടായിരുന്നു.

ശരണ്യക്ക് വേണ്ടി സുമനസ്സുകളുടെ സഹായത്തോടെ വീട് വെച്ച് നല്‍കാനും സീമ ജി നായര്‍ ഒപ്പം നിന്നു. സ്വന്തം ചേച്ചിയെ പോലെയായിരുന്നു സീമ ജി നായരെ ശരണ്യ കണ്ടിരുന്നത്. അര്‍ബുദം ബാധിച്ച് ശരണ്യ മരണപ്പെട്ടപ്പോള്‍ സീമ ജി നായര്‍ മാനസികമായി ഏറെ തളര്‍ന്നിരുന്നു. എന്നാല്‍ ശരണ്യയെ സഹായിച്ചതിന്റെ പേരില്‍ ചില പഴികളും സീമ ജി നായര്‍ക്ക് കേള്‍ക്കേണ്ടി വന്നു. ഇതേക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സീമ ജി നായര്‍.

‘ശരണ്യ സര്‍ജറി പോവുന്ന സമയത്ത് ഏകദേശം 20 ലക്ഷമായിരുന്നു ബില്ല്. ആ അവസാന നിമിഷമാെക്കെ പത്ത് പൈസ കൈയിലില്ലാതെയാണ് ഓടിക്കൊണ്ടിരിക്കുന്നത്. അത് ഒരു ആശുപത്രിക്കാരും എവിടെ നിന്ന് റെക്കമെന്റേഷന്‍ വന്നാലും കുറച്ച് തരില്ല’. ‘അങ്ങനെയുള്ളവരെ സഹായിക്കാന്‍ ഓടുമ്പോള്‍ നിശിതമായി വിമര്‍ശിക്കാന്‍ വേണ്ടി മാത്രം ജന്മം കൊണ്ട ചിലരുണ്ട്. അത് നമ്മളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവര്‍ രാവിലെ ആര്‍ക്കിട്ട് പാര പണിയണം എന്ന് നോക്കിയാണ് എഴുന്നേല്‍ക്കുന്നത്’.

‘ശരണ്യക്ക് വീട് വെച്ച് കൊടുത്തതിന് ശേഷം ശരണ്യയുടെ വീടിന്റെ ആധാരം എന്റെ പേരിലാണെന്ന്. തോന്നുന്നുണ്ടോ ലോകത്താര്‍ക്കെങ്കിലും. ആ കുട്ടിയ്ക്ക് അമ്മയും സഹോദരങ്ങളുമില്ലേ. അവര്‍ വെറും കൈയും കെട്ടി നോക്കി നില്‍ക്കുമോ. അവളിവിടെ നിന്ന് പോയി. അവരെ ഞാന്‍ ചേര്‍ത്ത് പിടിക്കുന്നുണ്ട്’.

‘ഇതിന്റെയിടയില്‍ കൂടി നമ്മള്‍ക്ക് ആര്‍ക്കും അറിയാത്ത കഥകളാണ് പുറത്ത് പറയുന്നത്. ഇത് കേട്ട് വിശ്വസിക്കുന്നവരുണ്ട്. ഏതെങ്കിലും രീതിയില്‍ നമ്മളെ ആരോടെങ്കിലും സഹായം ചോദിക്കുമ്പോള്‍ ആള്‍ക്കാരുടെ മനസ്സില്‍ ശരണ്യക്ക് വീട് പണിത് കൊടുത്തിട്ട് അവരുടെ ആധാരം ഇവരുടെ പേരിലല്ലേ എന്ന തോന്നല്‍ വരും’.

‘അവള്‍ പോവുന്നതിന് മുമ്പ് എന്നോട് പറഞ്ഞിരുന്നു ഞാനീ ആധാരം കൊണ്ടു വന്ന് ഒരു വീഡിയോ ചെയ്യാമെന്ന്. വേണ്ട മോളേ ചെയ്യേണ്ട, നമുക്ക് ആരെ ബോധിപ്പിക്കാനാണെന്ന്. പക്ഷെ അവള്‍ പോയിക്കഴിഞ്ഞപ്പോള്‍ കൂടുതലായി ആള്‍ക്കാര്‍ പറയാന്‍ തുടങ്ങി. അത് വിശ്വസിക്കുന്നവരുമുണ്ട്. നന്ദൂട്ടന്റെ അമ്മ അവന്‍ പോയ ശേഷം അനുഭവിച്ച വേദനയ്ക്ക് കൈയും കണക്കുമില്ല’.

‘കിട്ടിയ കോടികളെവിടെ കൊണ്ടുപോയി എന്നൊക്കെയാണ് ചോദിക്കുന്നത്. കൂടെ നിന്നവര്‍ തന്നെയാണ് ഇവര്‍ക്കെതിരെ പുറത്ത് പ്രചരിപ്പിച്ചത്,’ എന്നും സീമ ജി നായര്‍ പറഞ്ഞു. ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത സൂര്യോദയം എന്ന ദൂരദര്‍ശന്‍ സീരിയയിലൂടെയാണ് ശരണ്യ അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്. പിന്നീട് ഒട്ടനവധി ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചു.

സീരിയലുകള്‍ക്ക് പുറമേ ചാക്കോ രണ്ടാമന്‍, തലപ്പാവ്, ഛോട്ടാ മുംബൈ തുടങ്ങിയ സിനിമകളിലും വേഷമിട്ടു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് സീരിയലുകളിലും അഭിനയിച്ചു. നാടന്‍ വേഷങ്ങളില്‍ ശാലീനസുന്ദരിയായിട്ടാണ് ശരണ്യ പലപ്പോഴും സീരിയലുകളില്‍ തിളങ്ങിയിട്ടുള്ളത്. സീരിയലുകളില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ 2012ലാണ് തലച്ചോറിന് ട്യൂമര്‍ ബാധിക്കുന്നത്. തുടര്‍ന്ന് എട്ട് വര്‍ഷം പത്തോളം സര്‍ജറികള്‍ വേണ്ടി വന്നിരുന്നു.

ചികിത്സാകാലയളവിലും പല സീരിയലുകളിലും വേഷമിട്ടിരുന്നു. ശരീരം ദുര്‍ബലമായി ഭാരവും വര്‍ധിച്ചതോടെ ശരണ്യ അഭിനയം നിര്‍ത്തി. ഒടുവില്‍ സാധാരണ ജീവിതത്തിലേക്ക് സാവധാനം തിരികെ വരുന്ന ശരണ്യ അഭിനയരംഗത്തേക്ക് മടങ്ങണമെന്ന് ആഗ്രഹിച്ചിരുന്നു. അമ്മ ഗീതയായിരുന്നു ചികിത്സയിലും ജീവിതത്തിലും എപ്പോഴും ശരണ്യയ്ക്ക് ഒപ്പമുണ്ടായിരുന്നത്. നടി സീമാ.ജി.നായരാണ് ശരണ്യയുടെ ജീവിതത്തില്‍ ഏറെ സഹായകമായി നിന്ന മറ്റൊരു വ്യക്തി. ശരണ്യയുടെ മരണം താരത്തിന്റെ അമ്മയ്ക്ക് വലിയ ആഘാതം സൃഷ്ടിച്ചിരുന്നു.

More in Malayalam

Trending

Recent

To Top