മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലുമായി നിരവധി ചിത്രങ്ങളില്‍ തിളങ്ങിയ നടിയാണ് പ്രിയാമണി. 2003ല്‍ തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു പ്രിയാ മണി സിനിമയിലേയ്ക്ക് എത്തുന്നത്.
തുടര്‍ന്ന് തമിഴിലും മലയാളത്തിലുമെല്ലാം നിരവധി സിനിമകളില്‍ അഭിനയിച്ചു. സത്യം ആയിരുന്നു ആദ്യ മലയാള ചിത്രം. മൂന്നു വര്‍ഷം മുമ്പായിരുന്നു ബിസിനസുകാരനായ മുസ്തഫയുമായി വിവാഹം നടക്കുന്നത്.
ഇപ്പോഴിതാ ഒരു പ്രോഗ്രാമില്‍ താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഹിസ് സ്റ്റോറി എന്ന വെബ് സീരിസിലൂടെ വീണ്ടും പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കുകയാണ് താരം.
വെബ് സീരിസില്‍ ഒരു ഷെഫിന്റെ വേഷത്തിലാണ് താരം എത്തുന്നത്. എന്നാല്‍, ഷെഫായി അഭിനയിക്കുമ്പോഴും താന്‍ പാചകത്തില്‍ സമ്പൂര്‍ണ പരാജയമാണെന്ന് പറയുകയാണ പ്രിയാമണി.
ഞാന്‍ ഒരു ഷെഫിന്റെ റോളാണ് ചെയ്യുന്നത്. പക്ഷേ, എനിക്ക് ഒരു കോഴിമുട്ട കൃത്യമായി പുഴുങ്ങേണ്ടത് എങ്ങനെയെന്ന് ഇപ്പോഴും അറിയില്ല. സെറ്റിലെ യുവ താരങ്ങള്‍ പോലും എന്നേക്കാള്‍ മികച്ച ഷെഫാണ്. അവര്‍ക്ക് നന്നായി ഭക്ഷണമൊക്കെ ഉണ്ടാക്കാന്‍ അറിയാം.
പക്ഷേ, അടുക്കള കാര്യത്തില്‍ ഞാന്‍ പരാജയമാണ്, അടുക്കളയില്‍ കയറി താന്‍ ബുദ്ധിമുട്ടുന്നതു കാണുമ്പോള്‍ സെറ്റിലുള്ളവര്‍ക്കെല്ലാം അതിശയമാണ്. സെറ്റില്‍ വച്ച് ഇക്കാര്യം പറഞ്ഞത് പലരും കളിയാക്കാറുണ്ട്. പാചകം ചെയ്യാന്‍ അറിയാത്തതാണ് തനിക്ക് രസകരമായ കൂടുതല്‍ നിമിഷങ്ങള്‍ സമ്മാനിച്ചത് എന്നും പ്രിയാമണി പറഞ്ഞു.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....