Connect with us

സിനിമ- സീരിയല്‍ ഷൂട്ടിംഗുകള്‍ നിര്‍ത്തി വെയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Malayalam

സിനിമ- സീരിയല്‍ ഷൂട്ടിംഗുകള്‍ നിര്‍ത്തി വെയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സിനിമ- സീരിയല്‍ ഷൂട്ടിംഗുകള്‍ നിര്‍ത്തി വെയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം വളരയധികം ശക്തമാകുന്ന ഈ സാഹചര്യത്തില്‍ സീരിയല്‍, സിനിമ ഷൂട്ടിങ്ങുകള്‍ നിര്‍ത്തിവയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

കോവിഡ് വിവരങ്ങള്‍ പങ്കുവെച്ച് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

സാമൂഹിക അകലം പാലിച്ച് നടത്താന്‍ സാധിക്കാത്ത പ്രവര്‍ത്തനങ്ങള്‍ പരമാവധി ഒഴിവാക്കുന്നതാകും ഉചിതം. ഇതു കൊണ്ടു തന്നെ സീരിയല്‍, സിനിമ, ഡോക്യുമെന്ററി എന്നിവയുടെ ഔട്ട് ഡോര്‍ ഇന്‍ഡോര്‍ ഷൂട്ടുകള്‍ താല്‍ക്കാലികമായി നിര്‍ത്തവയ്ക്കാന്‍ ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. 38,607 പേര്‍ക്കാണ് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്.

ഒരു ദിവസത്തെ രോഗികളുടെ എണ്ണം 38000 കടക്കുന്നത് ഇത് ആദ്യമായാണ്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് രോഗികളുടെ എണ്ണം 30000 കടക്കുന്നത്.

Continue Reading
You may also like...

More in Malayalam

Trending