
Malayalam
നാണയപ്പെരുമയിൽ കള്ളി കള്ളി വിളി; റിതുവിനോട് ഏറ്റുമുട്ടാൻ സായി, ചുട്ട മറുപടിയുമായി റിതു
നാണയപ്പെരുമയിൽ കള്ളി കള്ളി വിളി; റിതുവിനോട് ഏറ്റുമുട്ടാൻ സായി, ചുട്ട മറുപടിയുമായി റിതു
Published on

ബിഗ് ബോസിന്റെ എഴുപ്പത്തി മൂന്നാം എപ്പിസോഡാണ് കഴിഞ്ഞത്. ഈ ആഴ്ച പുതിയ വീക്കിലി ടാസ്ക്കാണ് മത്സരാർത്ഥികൾക്കായി ബിഗ് ബോസ് കൊടുത്തത്. പുതിയ ടാസ്കിന്റെ പേര് നാണയപ്പെരുമ എന്നാണ്.. ഈ ടാസ്ക്കിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് മല്‍സരാര്‍ത്ഥികളുടെ ലക്ഷ്വറി പോയിന്റ് നിര്‍ണയിക്കപ്പെടുക. പല ഘട്ടങ്ങളിലായിട്ടാണ് ടാസ്ക്ക് നടക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഗാര്ഡന് ഏരിയയിലേക്ക് രണ്ട് റൗണ്ടുകളിലായി വ്യത്യസ്തമായ പോയിന്റുകളുളള കുറച്ച് നാണയങ്ങള്‍ ഏറിയും. ടാസ്ക്ക് ബസര്‍ കേള്‍ക്കുന്ന സമയത്ത് അവിടെ വന്ന് ആ നാണയങ്ങള്‍ ശേഖരിക്കുക എന്നതാണ് ടാസ്ക്ക്.
ഏത് മാര്‍ഗത്തിലൂടെയും മല്‍സര ബുദ്ധിയോടെ പരമാവധി നാണയങ്ങള്‍ ശേഖരിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്ന് ബിഗ് ബോസ് നിർദ്ദേശിച്ചിട്ടുണ്ട്.. ടാസ്കിന്റെ അവസാനം ഓരോരുത്തരായി പേര് വിളിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ കണ്‍ഫെഷന്‍ റൂമിലേക്ക് വന്ന് എത്ര നാണയങ്ങള്‍ ശേഖരിച്ചു എന്ന് ബിഗ് ബോസിനെ അറിയിക്കണം.
കൂടാതെ ഓരോരുത്തരും ശേഖരിച്ച നാണയങ്ങള്‍ സൂക്ഷിച്ച് വെക്കുകയും മോഷണം പോവാതെ നോക്കേണ്ടതും അവരവരുടെ ഉത്തരവാദിത്വമാണെന്നും ബിഗ് ബോസ് അറിയിച്ചിരുന്നു. തുടര്‍ന്ന് വാശിയോടെ തന്നെ എല്ലാവരും പങ്കെടുത്ത ടാസ്ക്കില് അഡോണിയാണ് എറ്റവും കൂടുതല്‍ നാണയങ്ങള്‍ ശേഖരിച്ചത്. അഡോണിക്ക് പിന്നിലായി അനൂപും, റംസാനും നാണയ ശേഖരത്തില്‍ മുന്നിലെത്തി.
അതേസമയം നാണയപെരുമ ടാസ്ക്കിനിടെ റിതു മന്ത്രയും അനൂപും തമ്മില്‍ ചെറിയ തര്‍ക്കമുണ്ടായിരുന്നു. അനൂപ് കിടക്കാന്‍ പോവുന്ന സമയത്ത് അനൂപ് കാണാതെ ഇരുപത് പോയിന്റുളള ഒരു നാണയം റിതു മോഷ്ടിക്കുകയായിരുന്നു. ഇത് തന്റെ ഡ്രസിനുളളില് റിതു വെച്ചു. തുടര്‍ന്ന് നാണയം തിരിച്ചുതരാന്‍ അനൂപ് ആവശ്യപ്പെട്ടെങ്കിലും റിതു അതിന് തയ്യാറായില്ല.
എന്നെ തളളിയിട്ടുവെന്നും എന്റെ കോയിനാണ് ഇതെന്നും പറഞ്ഞാണ് അനൂപിന്റെ നാണയം റിതു എടുത്തത്. തുടര്‍ന്ന് ഇവരുടെ എടുത്തേക്ക് സായി വിഷ്ണു എത്തിയിരുന്നു. സായി എത്തിയതോടെ നടന്ന കാര്യം എന്താണെന്ന് അനൂപ് പറഞ്ഞു. പിന്നാലെ എടുത്തത് തെറ്റാണെന്ന് സായി റിതുവിനോട് പറഞ്ഞു. റിതു അത് ചെയ്തിട്ടുണ്ടെങ്കില്‍ എന്നെ സംബന്ധിച്ചിടത്തോളം അത് മോശം കാര്യമാണ്. എനിക്ക് മോഷ്ടിക്കുന്നത് ഇഷ്ടമല്ലെന്നും സായി പറഞ്ഞു.
എന്നാല്‍ ഞാന്‍ മോഷ്ടിച്ചതല്ലെന്നായിരുന്നു റിതുവിന്റെ മറുപടി. മോഷ്ടിച്ചോ? ഞാന്‍ നിന്റെ മുന്നില്‍ നിന്നല്ലെ എടുത്തതെന്ന് അനൂപിനോട് റിതു ചോദിച്ചു. എന്റെ സമ്മതമില്ലാതെയാണ് നീ എടുത്തതെന്ന് അനൂപ് പറഞ്ഞു. റിതു ചെയ്തത് മോഷണം തന്നെയാണെന്ന കാര്യത്തില്‍ സായി ഉറച്ചുനിന്നു. റിതു മോഷണത്തെ ന്യായീകരിക്കരുതെന്ന് സായി പറഞ്ഞു.
എന്നാല്‍ മോഷണം ഒരാള്‍ പോയികഴിഞ്ഞിട്ട് എടുക്കുന്നതാണെന്ന് റിതു പറഞ്ഞു. അവന്റെ അനുവാദം ഇല്ലാതെ എടുക്കുന്നത് മോഷണം തന്നെയാണെന്ന് സായി മറുപടി നല്കി. വെറുതെ ചുമ്മാ ന്യായീകരിക്കരുത്. തുടര്‍ന്ന് ഇരുവരും തമ്മിലുളള സംസാരം വാക്കേറ്റത്തിലേക്ക് നീങ്ങി. നിനക്ക് അറിയാത്ത കാര്യം നീ സംസാരിക്കാന്‍ നില്‍ക്കരുതെന്ന് സായിയോട് റിതു പറഞ്ഞു. തുടര്‍ന്ന് എന്നോട് അനൂപ് പറഞ്ഞതനുസരിച്ചാണ് ഞാന്‍ സംസാരിച്ചതെന്ന് സായി പറഞ്ഞു.
തുടര്‍ന്ന് കളളിയെന്ന് സായി വിളിച്ചപ്പോള്‍ അത് നിന്റെ വീട്ടിലുളളവരെ പോയി വിളിക്കെന്ന് റിതു പറഞ്ഞു. എന്നെ നീ വിളിക്കേണ്ട. എന്നെ വിളിക്കാന്‍ നീ ആളല്ല. നിനക്ക് അറിയണ കാര്യത്തില്‍ നീ സംസാരിക്ക്, റിതു പറഞ്ഞു. തുടര്‍ന്ന് അനൂപിന് കോയിന് മടക്കിനല്‍കിയ ശേഷമാണ് റിതു അവിടെ നിന്നും പോയത്.
about bigg boss
നിർമാതാവ് സജി നന്ത്യാട്ടിനെതിരേ ഫിലിം ചേമ്പറിന് പരാതി നൽകി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ലഹരി ഉപയോഗത്തേക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയാണ്...
കഞ്ചാവ് കേസിലും പുലിപ്പല്ല് കൈവശം വെച്ച കേസിലും പിടിയിലായ റാപ്പർ വേടന് പിന്തുണയുമായി ഗായകൻ ഷഹബാസ് അമൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ്...
സിനിമാ സെറ്റിലെ ലഹരി ഉപയോഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. എന്നാൽ സിനിമാ സെറ്റിലെ ലഹരി പരിശോധനയെ നേരത്തെ എതിർക്കാനുള്ള...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ ആണ് വേടൻ. കഴിഞ് ദിവസമായിരുന്നു വേടന്റെ കൊച്ചിയിലെ...
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരപുത്രി ഇടയ്ക്കിടെ വിമർശനങ്ങളിൽ...