Connect with us

പാവയ്ക്ക് മണിക്കുട്ടന്റെ പേരിട്ട് സൂര്യ; അഭിപ്രായവ്യത്യാസം തുറന്ന് പറഞ്ഞ് രമ്യ!

Malayalam

പാവയ്ക്ക് മണിക്കുട്ടന്റെ പേരിട്ട് സൂര്യ; അഭിപ്രായവ്യത്യാസം തുറന്ന് പറഞ്ഞ് രമ്യ!

പാവയ്ക്ക് മണിക്കുട്ടന്റെ പേരിട്ട് സൂര്യ; അഭിപ്രായവ്യത്യാസം തുറന്ന് പറഞ്ഞ് രമ്യ!

അപ്രതീക്ഷിതമായി ബിഗ്ബോസ് വീട്ടിൽ നിന്ന് പുറത്തായ മണിക്കുട്ടനെ പറ്റിയുള്ള ചർച്ചകളാണ് വീട്ടിനുള്ളിലും പുറത്തും നടന്നുകൊണ്ടിരിക്കുന്നത്. മണിക്കുട്ടൻ വീട്ടിൽ ഇല്ലെങ്കിലും ആ അഭാവം മറക്കാൻ മണിക്കുട്ടൻ്റെ പാവയെ എടുത്ത് അതിന് മണിക്കുട്ടൻ എന്ന് പേരിട്ട് സംസാരിക്കുകയും കളിക്കുകയുമൊക്കെയാണ് സൂര്യ ചെയ്യുന്നത്.

എന്നാൽ സൂര്യയുടെ ഈ പ്രവർത്തി വളരെ മോശമാണെന്നും ഒരാൾ വീട്ടിൽ നിന്ന് പുറത്ത് പോവുകയും അതിൻ്റെ കാരണം അറിയാതിരിക്കുകയും ചെയ്യുന്നിടത്തോളം ഇങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നും ഡിസ്റെസ്പെക്ടാണ് അതെന്നും ക്യാപ്റ്റനായ രമ്യ പറഞ്ഞു . അതൊരു കളിപ്പാവ മാത്രമാണെന്നും അതിന് മണിക്കുട്ടൻ എന്ന് പേര് നൽകുന്നത് ഒട്ടും ശരിയല്ലെന്നും ഇവിടെ നിൽക്കാൻ താത്പര്യമില്ലാത്ത ഒരാളെ വീണ്ടും ഇവിടെ നിർത്തുന്നത് പോലെയാണ് എന്നും സായിയും ചൂണ്ടിക്കാട്ടി.

അഡോണിയോടും സായിയോടും ഇക്കാര്യം സംസാരിച്ച ശേഷമാണ് വൈകിട്ട് നടന്ന മീറ്റിങ്ങിൽ ക്യാപ്റ്റനായ രമ്യ ഇക്കാര്യം തുറന്ന് പറഞ്ഞത്. അത് ഡിസ്റെസ്പെക്ടല്ല സ്നേഹമാണെന്നും മണിക്കുട്ടനോട് സംസാരിക്കുന്ന പോലെ തന്നെ സംസാരിക്കാനാണ് താൻ ശ്രമിച്ചതെന്നും കരഞ്ഞു കൊണ്ട് സൂര്യ പറഞ്ഞു.

സൂര്യ പരസ്യമായി അത്തരത്തിലുള്ള സംഭാഷണം നടത്തുന്നത് മോശമാണ് എന്നാണ് കാഴ്ചക്കാർക്ക് തോന്നുക എന്നും അതേസമയം അത് രഹസ്യമായി വെക്കുകയും സൂര്യയുടേതു മാത്രമായ സമയങ്ങളിൽ അങ്ങനെ ചെയ്യുന്നതിൽ പ്രശ്നമില്ലെന്നും രമ്യ പറഞ്ഞു. ഇതിനോട് അനുകൂലിക്കുകയായിരുന്നു ഋതുവും ഡിംപലും സായിയും അടക്കമുള്ള മത്സരാർത്ഥികൾ.

about bigg boss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top