പഴശ്ശിരാജയിൽ അഭിനയിക്കാൻ ചെന്നപ്പോൾ ഹരിഹരൻ സാറിനെന്നെ ഇഷ്ടപ്പെടാതെ തിരിച്ചയച്ചു – കനിഹ
Published on

By
പഴശ്ശിരാജയിൽ അഭിനയിക്കാൻ ചെന്നപ്പോൾ ഹരിഹരൻ സാറിനെന്നെ ഇഷ്ടപ്പെടാതെ തിരിച്ചയച്ചു – കനിഹ
മലയാളത്തിലെ മുൻ നിര നായകന്മാരുടെയെല്ലാം കൂടെ അഭിനയിച്ച നടിയാണ് കനിഹ. വിവാഹ ശേഷം അവസരങ്ങൾ കുറഞ്ഞ താരം അത് തന്റെ മാത്രം കാര്യമാണെന്നും സിമ്രാനുംജ്യോതികയുമൊക്കെ തിരിച്ചു വരുന്നുണ്ടെന്നും പറയുന്നു. മലയാളികൾക്ക് പഴശ്ശിരാജയിലെ കൈതേരി മാക്കം ആയാണ് കനിഹയെ പരിചയം.
എന്നാൽ ചിത്രത്തിൽ നായികയാകാനെത്തിയ തന്നെ ഇഷ്ടപ്പെടാതെ സംവിധായകൻ ഹരിഹരൻ ആദ്യം മടക്കി അയച്ചിരുന്നെന്ന് കനിഹ പറയുന്നു. ഈയിടെ ടെലിവിഷൻ ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു കനിഹയുടെ വെളിപ്പെടുത്തൽ.
കനിഹയുടെ വാക്കുകൾ–‘മലയാള സിനിമയിൽ നായികയാകാൻ വിളിക്കുന്നു. കോടമ്പക്കത്ത് ഓഫീസിൽ വരാനാണ് പറഞ്ഞത്. ഞാന്‍ അവിടെ ചെന്നപ്പോൾ ഹരിഹരൻ സാര്‍ ഉണ്ട്. എന്നെ കണ്ടു, എന്നാൽ ഒന്നും പറഞ്ഞില്ല. സത്യത്തിൽ എനിക്കൊന്നും അറിയില്ലായിരുന്നു. ഇത് ഇത്ര വലിയൊരു ചരിത്ര സിനിമയാണെന്നോ ഹരിഹരൻ സാർ ആരെന്നെപോലും അറിയില്ലായിരുന്നു. ഞാനാകട്ടെ ജീൻസും ടീ ഷർട്ടും അണിഞ്ഞാണ് സാറിനെ കാണാൻ ചെന്നത്.
എന്നെ കണ്ട ശേഷം അദ്ദേഹം ഓൾ ദ് ബെസ്റ്റ് പറഞ്ഞു. അതിന് ശേഷം പൊയ്ക്കോളാൻ പറഞ്ഞു. സത്യം പറഞ്ഞാൽ ഇഷ്ടപ്പെടാതെ പറഞ്ഞുവിട്ടപ്പോലെ. എനിക്ക് ആണെങ്കിൽ ഈ റിജക്ട് ചെയ്യുക എന്നത് ഇഷ്ടമല്ലാത്തൊരു കാര്യമാണ്. എന്റെ നൂറുശതമാനം നൽകിയ ശേഷം എന്നെ തളളുകയാണെങ്കിൽ വിഷമമില്ല. വീട്ടിൽ ചെന്ന ശേഷം ഞാൻ വീണ്ടും സാറിനെ വിളിച്ചു. സാർ എന്ത് കഥാപാത്രമാണ് നിങ്ങൾ വിചാരിക്കുന്നതെന്ന് പറയാമോ എന്ന് ചോദിച്ചു. അപ്പോഴാണ് പഴശിരാജ സിനിമയെക്കുറിച്ചും ആ കഥാപാത്രത്തെക്കുറിച്ചും പറയുന്നത്.
തമിഴിൽ ആ സമയത്ത് അജിത്തിനൊപ്പം വരളാരു എന്നൊരു സിനിമ ചെയ്തിരുന്നു. അതിലൊരു ഗാനത്തിൽ രാഞ്ജിയുടെ വേഷം അണിഞ്ഞാണ് അഭിനയിച്ചത്. ആ വിഡിയോ സാറിന് മെയ്ൽ ചെയ്തു. ദയവ് ചെയ്ത് ഇതൊന്നുകാണാമോ എന്ന് ചോദിച്ചു. അതുകണ്ടതോടെ അദ്ദേഹത്തിന്റെ മനസ്സ് മാറി. മൂന്നുദിവസത്തിന് ശേഷം ഓഫീസിൽ വന്ന് കോസ്റ്റ്യൂമിൽ കണ്ടുനോക്കാം എന്നു പറഞ്ഞു. അങ്ങനെ അവിടെവെച്ച് കോസ്റ്റ്യൂം തരുകയും അതിലെ ഒരു ഡയലോഗ് പറഞ്ഞുനോക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഒരു ചെറിയ സ്ക്രീൻ ടെസ്റ്റ് ആയിരുന്നു. അതിൽ അദ്ദേഹം സംതൃപ്തനായതോടെ അവിടെ വെച്ച് തന്നെ പഴശിരാജയുടെ കരാറിൽ ഒപ്പിട്ടു’.–കനിഹ പറഞ്ഞു.
അന്യൻ സിനിമയിൽ സദയ്ക്കും ശിവാജിയിൽ ശ്രീയ സരണും ശബ്ദം നൽകിയത് കനിഹയാണ്. തന്നോടൊപ്പം അഭിനയിച്ച എല്ലാവര്ക്കും ഉയരം ഉണ്ടെന്നും തമിഴിലാണ് ഉയരത്തിന്റെ പ്രശ്നം അനുഭവപ്പെട്ടതെന്നും കനിഹ പറയുകയുണ്ടായി.‘എന്റെ ഉയരം 5.8 ആണ്. അതില്‍ രണ്ട് ഇഞ്ച് ഹീല്‍സും ഉണ്ട്. മലയാളത്തില്‍ എന്നോടൊപ്പം അഭിനയിച്ച എല്ലാവര്ക്കും ഉയരം ഉണ്ട്. ഇനി ഉയരം കുറഞ്ഞ ആര്‍ക്കൊപ്പം വേണമെങ്കിലും ഞാന്‍ അഭിനയിക്കാന്‍ തയാറാണ്. തമിഴിലാണ് ഉയരത്തിന്റെ പ്രശ്നം വന്നത്. ഓട്ടോഗ്രാഫ് സിനിമയില്‍ ചേരന് സാര്‍ സ്റ്റൂള് വെച്ചായിരുന്നു എന്നോടൊപ്പം അഭിനയിച്ചത്. നടന് അജിത്ത്, മാധവന് എന്നിവര്‍ ഒരേ ഉയരത്തിലുള്ളവരായിരുന്നു. അതുകൊണ്ട് കുഴപ്പമില്ലായിരുന്നു. അവരെ ഉയരം കൂട്ടികാണിക്കാന്‍ സിനിമയില്‍ ക്യാമറ അഡ്ജറ്റ് ചെയ്ത് കാണിച്ചു. ഇപ്പോള്‍ സിനിമയില്‍ ഉയരത്തിന്റെ കാര്യം പ്രശ്നമായി വരുന്നില്ല. വിവിധ ഉയരക്കാര്‍ ഒരുമിച്ചെത്തുമ്പോള്‍ കാണാന്‍ ഭംഗിയുണ്ട്. കനിഹ പറയുന്നു.
kaniha about pazhassi raja role
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...