കാലക്ക് പിന്നാലെ 70 കോടി മുതൽമുടക്കി ധനുഷ് ചിത്രം; സംവിധായകനും നായകനും ധനുഷ് തന്നെ ..
By
കാലക്ക് പിന്നാലെ 70 കോടി മുതൽമുടക്കി ധനുഷ് ചിത്രം; സംവിധായകനും നായകനും ധനുഷ് തന്നെ ..
ധനുഷ് നിർമിച്ച കാലാ തിയ്യേറ്ററുകളില്‍ വന്‍വിജയം നേടിയതിന് പിന്നാലെ തന്റെ രണ്ടാം സംവിധാന സംരംഭം പ്രഖ്യാപിച്ചിരിക്കുകയാണ് ധനുഷ്. 70 കോടി മുതല്‍മുടക്കിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്.
“ഒരു വലിയ സിനിമയായാണ് ചിത്രം ആലോചിക്കുന്നത്. 100 കോടി മുതല്‍ മുടക്കില്‍ ചെയ്യേണ്ട ചിത്രം 70 കോടി രൂപയില്‍ ചെയ്യാന്‍ ആണ് ആലോചിക്കുന്നത്. എനിക്കറിയാം എനിക്ക് 70കോടി രൂപ വിലവരുന്ന മാര്‍ക്കറ്റ് ഇല്ലെന്ന്. എന്നിരുന്നാലും 70 കോടി രൂപ മുടക്കി ലാഭം നേടാനാവുമോ എന്ന് നോക്കുകയാണ്. ഒരു വര്‍ഷമായി ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആഗസ്തില്‍ ചിത്രീകരണം ആരംഭിക്കാനാണ് ആലോചിരിക്കുന്നത്.
സമകാലിക കഥയാണ് ചിത്രത്തിന്റേത്. സ്വാതന്ത്യലബ്ദിക്ക് മുമ്പേയുള്ള ചെറിയ ഭാഗവും ചിത്രത്തില്‍ വരുന്നുണ്ട്. . അക്കിനേനി നാഗാര്‍ജുനയും ചിത്രത്തില്‍ മുഖ്യവേഷം കൈകാര്യം ചെയ്യുന്നു. രജനീകാന്തിന് വേണ്ടി നിശ്ചയിച്ച വേഷത്തിലാണ് താന്‍ എത്തുന്നതെന്ന് അക്കിനേനി നാഗാര്‍ജുന പറഞ്ഞു. രജനീകാന്ത് രാഷ്ട്രീയത്തില്‍ സജീവമാകാന്‍ വേണ്ടി ചിത്രം ഉപേക്ഷിച്ചു. അതോടെയാണ് എന്നിലേക്ക് ആ വേഷം വന്നത്. ധനുഷിന്റെ കോള്‍ വന്നയുടന്‍ തന്നെ ഓഫര്‍ സ്വീകരിച്ചുവെന്നും അക്കിനേനി നാഗാര്‍ജുന പറഞ്ഞു.ആടുകളത്തിനു ശേഷം ധനുഷും സംവിധായകന്‍ വെട്രിമാരനും ഒരുമിക്കുന്ന വടാ ചെന്നൈ ആഗസ്തില്‍ റിലീസിംഗിനൊരുങ്ങുകയാണ്.
dhanush’s 70 crore project
