‘സഹോ’ റിലീസ് ആയതിനു ശേഷം കൃഷിയിലേക്ക് തിരിയും – പ്രഭാസ്
By
‘സഹോ’ റിലീസ് ആയതിനു ശേഷം കൃഷിയിലേക്ക് തിരിയും – പ്രഭാസ്
ബാഹുബലി പ്രഭാസിന് നേടി കൊടുത്ത ആരധകകൂട്ടം ചെറുതല്ല. മികച്ച നടനായി പേരെടുത്ത പ്രഭാസ് ഇപ്പോൾ തെലുങ്ക് ചിത്രമായ സഹോയിലാണ് അഭിനയിക്കുന്നത്. ബോളിവുഡ് നടി ശ്രെധ കപൂറാണ് ചിത്രത്തിൽ നായിക.
പതിവ് നായകന്മാരെ പോലെ എല്ലാമൊന്നും വിട്ട് പറയുന്ന സ്വഭാവക്കാരനല്ല പ്രഭാസ്. വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിനും അത് തന്റെ സ്വകര്യതയാണെന്നു മറുപടി പറഞ്ഞ പ്രഭാസ് പുതിയ പ്രൊജെക്ടുകളെ കുറിച്ചും വെളിപ്പെടുത്താറില്ല.
അടുത്തതായി രാധാകൃഷ്ണ കുമാറിന്റെ പൈപ്പ് ലൈൻ എന്ന ചിത്രത്തിലാണ് പ്രഭാസ് വേഷമിടുന്നതെങ്കിലും അതിനെ കുറിച്ച് സംസാരിക്കാൻ പ്രഭാസ് തയ്യാറല്ല. സഹോയ്ക്ക് ശേഷം ഏതാണ് ചിത്രമെന്ന ചോദ്യത്തിന് “ആർക്കറിയാം ,ചിലപ്പോൾ ബിസിനസിലേക്കോ അല്ലെങ്കിൽ അഭിനയം നിർത്തി കൃഷിയിലേക്കോ തിരിയും ” എന്നാണ് മറുപടി.
prabhas about future plan