എന്നും എപ്പോഴും തന്നെ ഏറ്റവും സ്വാധീനിക്കുന്നത് ആ നടനാണ് ; നിമിഷയ്ക്ക് ഇനിയും ചെയ്യാന്‍ പറ്റുമെന്ന് ഷൂട്ടിംഗ് സമയത്ത് പറയും: അതാരെന്ന് ചോദിച്ച് സോഷ്യൽ മീഡിയ !
എന്നും എപ്പോഴും തന്നെ ഏറ്റവും സ്വാധീനിക്കുന്നത് ആ നടനാണ് ; നിമിഷയ്ക്ക് ഇനിയും ചെയ്യാന്‍ പറ്റുമെന്ന് ഷൂട്ടിംഗ് സമയത്ത് പറയും: അതാരെന്ന് ചോദിച്ച് സോഷ്യൽ മീഡിയ !
എന്നും എപ്പോഴും തന്നെ ഏറ്റവും സ്വാധീനിക്കുന്നത് ആ നടനാണ് ; നിമിഷയ്ക്ക് ഇനിയും ചെയ്യാന്‍ പറ്റുമെന്ന് ഷൂട്ടിംഗ് സമയത്ത് പറയും: അതാരെന്ന് ചോദിച്ച് സോഷ്യൽ മീഡിയ !
അഭിനയിച്ച ആദ്യ സിനിമയിലൂടെത്തന്നെ മലയാളത്തിലെ യുവനടിമാരില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് നിമിഷ സജയന്. 24 വയസിനുള്ളില്‍ തികച്ചും വ്യത്യസ്തമായ സ്ത്രീ കഥാപാത്രങ്ങളെ നിമിഷ പ്രേക്ഷകരിലെത്തിച്ചു. പത്ത് ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിലാണ് നിമിഷ ഇടം നേടിയെടുത്തത് .
നിമിഷയുടേതായി ആരാധകർ കാത്തിരിക്കുന്ന രണ്ട് ചിത്രം മാലിക്, തുറമുഖം എന്നിവയാണ്. ഇവയിൽ സുപ്രധാന റോളില്‍ നിമിഷയെത്തുന്നുണ്ട്. ഇപ്പോള്‍ സിനിമാനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് നിമിഷ . ഒപ്പം അഭിനയിച്ചതില്‍ ഏറ്റവും സ്വാധീനിച്ച നടന് ഫഹദ് ഫാസിലാണെന്ന് നിമിഷ പറയുന്നു. മാതൃഭൂമിയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഫഹദ് ഫാസിലിനെ കുറിച്ച് നിമിഷ സംസാരിച്ചത്.
എന്നെ ഏറ്റവും സ്വാധീനിച്ച നടന് ഫഹദിക്കയാണ്. അന്നും ഇപ്പോഴും അങ്ങനെത്തന്നെ. മാലിക്ക് എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ ശരിക്കും ആ കഥാപാത്രത്തെ നന്നായി ചെയ്യാന്‍ എനിക്ക് പറ്റുന്നില്ലായിരുന്നു. അപ്പോള്‍ ഫഹദിക്ക പറയും: ”ആ സീന്‍ നമുക്ക് ഒന്നുകൂടി നോക്കാം. നിമിഷയ്ക്ക് ഇനിയും ചെയ്യാന്‍ പറ്റും.”
അങ്ങനെ എന്റെ പെര്‍ഫോമന്‍സ് നന്നാവാന്‍ എത്രതവണ വേണെങ്കിലും ഓരോ സീനും ചെയ്യാന്‍ അദ്ദേഹം തയ്യാറായിരുന്നു. നിമിഷ ചെയ്തത് ശരിയായില്ല എന്ന് ഒരിക്കലും പറഞ്ഞില്ല. ഇനിയും നന്നായി ചെയ്യാനാവും എന്നു മാത്രമേ ഫഹദിക്ക പറയാറുള്ളൂ. അത് വലിയ കാര്യമാണ്. ഫഹദിക്ക അടിപൊളിയാണെന്നും നിമിഷ പറഞ്ഞു.
സുനിത എന്ന പൊലീസുകാരിയുടെ വേഷത്തിലെത്തിയ നായാട്ടാണ് നിമിഷയുടെ അവസാനമിറങ്ങിയ സിനിമ . അതിന് മുന്പിറങ്ങിയ ജിയോ ബേബിയുടെ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ നടിയുടെ പ്രകടനം പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയിരുന്നു. വളരെ ചർച്ചയായ സിനിമയിൽ കരുത്തുറ്റ സ്ത്രീ കഥാപാത്രത്തെയാണ് നിമിഷ അവതരിപ്പിച്ചത്.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...