
Malayalam
നമ്മുടെ ജീവൻ രക്ഷിക്കാൻ ഒരു മത സമുദായത്തെയും അവരുടെ മര്യാദയിൽ നിന്നും കടമയിൽ നിന്നും ഒഴിവാക്കിയിട്ടില്ല
നമ്മുടെ ജീവൻ രക്ഷിക്കാൻ ഒരു മത സമുദായത്തെയും അവരുടെ മര്യാദയിൽ നിന്നും കടമയിൽ നിന്നും ഒഴിവാക്കിയിട്ടില്ല
Published on

മലപ്പുറം ജില്ലയിലെ ആരാധനാലയങ്ങളില്‍ പ്രവേശനം അഞ്ചുപേര്‍ക്ക് മാത്രമായി നിയന്ത്രിച്ച ഉത്തരവ് വിവാദത്തിന് കാരണമായിരുന്നു.
തുടർന്ന് തീരുമാനം പുന:പരിശോധിക്കുമെന്ന് മലപ്പുറം കളക്ടർ കെ. ഗോപാലകൃഷ്ണന് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ തീരുമാനം പുന:പരിശോധിക്കുന്നതിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി പാർവതി തിരുവോത്ത്.
“മനുഷ്യരെന്ന നിലയിൽ മറ്റുള്ളവരുടെയും നമ്മുടെയും ജീവൻ രക്ഷിക്കാൻ ഒരു മത സമുദായത്തെയും അവരുടെ മര്യാദയിൽ നിന്നും കടമയിൽ നിന്നും ഒഴിവാക്കിയിട്ടില്ല. ഈ മഹാമാരിയുടെ ഭീതിപ്പെടുത്തുന്ന രണ്ടാം തരംഗമാണ് ഇപ്പോൾ നമ്മൾ അഭിമുഖീകരിക്കുന്നത്. തിങ്കളാഴ്ചത്തെ യോഗത്തിന് ശേഷവും ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നതിനുള്ള ആളുകളുടെ എണ്ണം പരിമിതപ്പെടുത്താനുള്ള മുൻ തീരുമാനം മലപ്പുറം കളക്ടർ അംഗീകരിക്കുമെന്ന് തന്നെ ഞാൻ പ്രതീക്ഷിക്കുന്നു. ദയവായി ശരിയായ കാര്യം ചെയ്യൂ.” – പാർവതി കുറിച്ചു
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സിനിമാ സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു നടൻ....
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയുടെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. യുവത്വം ആഘോഷിച്ച വേടൻ...
ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ഉർവശി. നിരവധി കഥാപാത്രങ്ങളാണ് ഉർവശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുൻ നിര...