Connect with us

അമ്പിളി ദേവി ആദിത്യൻ വിഷയം; ക്ലൈമാക്സിലേക്ക്….. വമ്പൻ ട്വിസ്റ്റ്; ആദിത്യൻ അക്രമം കാട്ടുന്ന സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമാകും

Malayalam

അമ്പിളി ദേവി ആദിത്യൻ വിഷയം; ക്ലൈമാക്സിലേക്ക്….. വമ്പൻ ട്വിസ്റ്റ്; ആദിത്യൻ അക്രമം കാട്ടുന്ന സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമാകും

അമ്പിളി ദേവി ആദിത്യൻ വിഷയം; ക്ലൈമാക്സിലേക്ക്….. വമ്പൻ ട്വിസ്റ്റ്; ആദിത്യൻ അക്രമം കാട്ടുന്ന സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമാകും

അമ്പിളിയേയും ഭർത്താവ് ആദിത്യനെതിരെയും കുറിച്ചുള്ള ചർച്ച സോഷ്യൽ മീഡിയയിൽ പുരോഗമിക്കുകയാണ്. ഇതിനിടെ അമ്പിളി ദേവിയുടെ വീട്ടിലെത്തി ആദിത്യ ജയൻ ആയുധം കാട്ടി ഭീഷണിപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

കഴിഞ്ഞ 23ന് വൈകിട്ടാണ് അമ്പിളി ദേവിയുടെ വീട്ടിലെത്തി ആദിത്യ ജയൻ കൊല്ലുമെന്ന് ഭീഷണി മുഴക്കിയത്. അമ്പിളി ദേവി തന്നെയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

തന്റെ പക്ഷത്തെ കാര്യങ്ങൾക്ക് തെളിവ് സഹിതമാണ് അമ്പിളി ദേവി മുന്നോട്ടു വന്നിട്ടുള്ളത്. ഭർത്താവ് കരണത്തടിച്ചിട്ടുണ്ടെന്നും, അച്ഛനമ്മമാരോട് പോലും താനത് മറച്ചുവച്ചുവെന്നും അമ്പിളി പറഞ്ഞു.

കൂടാതെ സംഭവത്തിൽ പരാമർശിക്കപ്പെടുന്ന സ്ത്രീയുമായി അമ്പിളി നടത്തിയ വാട്‌സാപ്പ് സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ടും, ജയൻ വീട്ടിൽ വന്ന് അക്രമാസക്തനായി പെരുമാറുന്ന സി.സി.ടി.വി. വീഡിയോയും അമ്പിളി പുറത്തുവിട്ടു. ഈ തെളിവുകളുമായി പൊലീസിൽ പരാതി നൽകാനാണ് തീരുമാനം. ആദിത്യനേയും തനിക്കെതിരെ ആരോപണം ഉന്നയിച്ച സ്ത്രീയേയും പ്രതിചേർത്ത് പൊലീസിനെ സമീപിക്കാനാണ് തീരുമാനം.

അദ്ദേഹത്തിന്റെ രണ്ട് പ്രോപ്പർറ്റി ഇവിടെ ഇരുപ്പുണ്ടായിരുന്നു. ഞങ്ങളെ സൂക്ഷിക്കാൻ ഏൽപിച്ചതാണ്. അത് ചോദിച്ചു, ഞങ്ങൾ തിരിച്ചെഴുതി കൊടുത്തു. അത് ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇനി മേലാൽ ഇവിടെ വരില്ല എന്നൊക്കെ പറഞ്ഞാണ് പോകുന്നത്. അതിനു ശേഷം ഇത് പുറത്തറിയരുത് എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഞാൻ നാറിയതിനേക്കാൾ കൂടുതൽ നീ നാണംകെടും എന്നു പറഞ്ഞു.’–അമ്പിളി ദേവി പറഞ്ഞു.

എന്നാൽ സംഭവത്തിൽ പറയുന്ന സ്ത്രീ സുഹൃത്താണെന്നും, ഭാര്യ അമ്പിളിയെ ഭീഷണിപ്പെടുത്തിയിട്ടില്ല എന്ന് ജയനും പ്രതികരിച്ചു. ഏതൊരു കുടുംബജീവിതത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങളാണ് തങ്ങൾക്കിടിയിലും ഉണ്ടായതെന്നും അതിങ്ങനെ വ്യക്തിപരമായി തകർക്കാനുള്ള ആയുധമായി ഉപയോഗിക്കരുത് എന്നും ജയൻ പറഞ്ഞു. എന്നാൽ അമ്പിളി ദേവിയുടെ വീട്ടിൽ ആദിത്യൻ അക്രമം കാട്ടുന്ന സിസിടിവി ദൃശ്യങ്ങൾ അതിനിർണ്ണായകമാകും.

അതെ സമയം തന്നെ ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരികരിച്ചിരിക്കുകയാണ് ഗ്രീഷ്മ. ആദിത്യന്റെയും അമ്പിളിദേവിയുടെയും ജീവിതവും തന്റെ പേരും ചേർത്ത് പ്രചരിക്കുന്ന കഥകൾ ഒക്കെത്തന്നെയും വളരെ കാൽക്കുലേറ്റഡായി അമ്പിളിദേവി മാനിപ്പുലേറ്റഡ് ചെയ്തിട്ടുള്ളതാണെന്ന് ഗ്രീഷ്മ പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്

അമ്പിളിദേവിയുെട ഇത്തരം മാനിപ്പുലേഷനിൽ ഏറ്റവും കൂടുതൽ ഇരയായ വ്യക്തിയാണ് ഞാൻ. തന്റെ വായിൽ നിന്നും വീണ ഒരു അബദ്ധത്തെ എടുത്താണ് ഈ വിവാദങ്ങളുണ്ടാക്കിയത്. തന്റെ പേരിൽ ഇപ്പോൾ പ്രചരിക്കുന്ന ഓഡിയോ സന്ദേശം ഞാൻ തനിച്ച് അമ്പിളിക്കയച്ചതല്ല. പരസ്പരം സംസാരിച്ചപ്പോൾ എന്റെ ശബ്ദശകലം മാത്രം എടുത്ത് അതിൽ ആവശ്യമുള്ള കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തി പുറത്ത് വിട്ടതാണ്.

ആദിത്യൻ അമ്പിളിയെക്കുറിച്ച് പറഞ്ഞതിൽ കുറെയൊക്കെ വസ്തുതയുണ്ടെന്ന് എനിക്ക് അറിയാം.കാരണം അതിൽ പല കാര്യങ്ങൾക്കും ഞാൻ സാക്ഷിയാണ്.പല സ്ഥലത്തും ഉള്ള ആൾക്കാരുമായി ഒരേസമയം സംസാരിച്ച് സ്വന്തം മകനെക്കൊണ്ട് അച്ഛ എന്നു വിളിപ്പിച്ച് അതിൽ നല്ല ആളെ തെരഞ്ഞെടുക്കുന്നതാണ് അമ്പിളിയുടെ രീതി.അത്തരമൊരാൾ എങ്ങിനെയാണ് മറ്റൊരൾക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് എനിക്ക് അറിയില്ല. എന്നെ സംബന്ധിച്ച് ഇനിയും ഈ പ്രശ്നത്തിന്റെ പിറകെ നടക്കാൻ എനിക്ക് താൽപ്പര്യവുമില്ല സമയവുമില്ല.എന്റെ ആദ്യത്തെയും അവസാനത്തെയും ഇന്റർവ്യു ആകും ഇത്. ഇല്ലാത്തകാര്യങ്ങൾ ഊതിപ്പെരുപ്പിച്ച് പ്രചരിപ്പിച്ച് നടക്കാൻ ആണ് അമ്പിളിക്ക് താൽപ്പര്യമെങ്കിൽ അവരത് തുടരട്ടെയെന്ന് മാത്രമെ തനിക്ക് പറയുവാനുള്ളു-ഗ്രീഷ്മ പറഞ്ഞത്

Continue Reading
You may also like...

More in Malayalam

Trending

Recent

To Top