കോവിഡ് ബാധിച്ച് മരിച്ച ബോളിവുഡ് സംഗീത സംവിധായകന് ശ്രാവണ്‍ റാത്തോഡ് (66) കുംഭ മേളയില്‍ പങ്കെടുത്തിരുന്നതായി മകനും സംഗീത സംവിധായകനുമായ സഞ്ജീവ്.
അച്ഛനും അമ്മയും കുംഭമേളയില്‍ പങ്കെടുത്തശേഷം ഏതാനും ദിവസം മുന്‍പാണ് തിരിച്ചെത്തിയത്. പിന്നീടാണ് ഇരുവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ തനിക്കും സഹോദരനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണെങ്കിലും അച്ഛന്റെ അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ സഹോദരന് അനുമതി ലഭിച്ചിട്ടുണ്ടെന്നും സഞ്ജീവ് വ്യക്തമാക്കി.
കോവിഡ് സ്ഥിരീകരിച്ച് അതീവ ഗുരുതരാവസ്ഥയില്‍ മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ശ്രാവണ്‍ മരണപ്പെടുന്നത്. മാഹിമിലെ എസ്.എല്‍ റഹേജ ആശുപത്രിയിലാണ് ശ്രാവണ്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്.
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...