
Malayalam
തേപ്പിന്റെ ബ്രാൻഡ് അംബാസിഡർ ക്ലൈമാക്സിലേക്ക് ; എല്ലാവർക്കും നന്ദി അറിയിച്ച് ആർദ്ര ദാസ്!
തേപ്പിന്റെ ബ്രാൻഡ് അംബാസിഡർ ക്ലൈമാക്സിലേക്ക് ; എല്ലാവർക്കും നന്ദി അറിയിച്ച് ആർദ്ര ദാസ്!

നടിയായും മോഡലിങ്ങിലൂടെയും ശ്രദ്ധിക്കപ്പെട്ട താരമാണ് ആര്‍ദ്രാ ദാസ്. സീ കേരളത്തിലെ സത്യ എന്ന പെണ്‍കുട്ടിയില്‍ നടി പ്രധാന റോളില്‍ എത്തിയിരുന്നു. പരമ്പരയില്‍ ദിവ്യ എന്ന കഥാപാത്രമായാണ് നടി പ്രേക്ഷകര്‍ക്ക് മുന്പില് എത്തിയത്. ഒരിടവേളയ്ക്ക് ശേഷം സീരിയല്‍ രംഗത്തേക്ക് എത്തിയ ആര്‍ദ്ര ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയാണ് പരമ്പരയില്‍ അവതരിപ്പിച്ചത്.
അഭിനയത്തിന് പുറമെ, മോഡലിങ്ങിലൂടെയും പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് ആർദ്ര ദാസ്. രാജാ രവിവർമ ചിത്രങ്ങളുടെ ഒരു പുനരാഖ്യാനവും ‘സേവ് ചെല്ലാനം’ ക്യാമ്പയ്നിന്റെ ഭാഗമായി ആർദ്ര നടത്തിയ ഫോട്ടോഷൂട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സാധാരണ മേക്കോവർ ഫോട്ടോഷൂട്ടുകളേക്കാൾ ഇത്തരം കാലിക പ്രാധാന്യമുള്ള വിഷയങ്ങൾ ചെയ്യാനാണ് തനിക്കു കൂടുതൽ താല്പര്യമെന്നാണ് ആർദ്രയുടെ പക്ഷം.
സത്യ എന്ന പെൺകുട്ടിയിലെ ദിവ്യ എന്ന കഥാപാത്രത്തിന് ജീവൻ നൽകിയത് ആർദ്രയാണ്. പണം കണ്ടു മാത്രം സുധിയെ പ്രണയിക്കുകയും അവനിൽ നിന്ന് പറ്റാവുന്നത്ര കാശ് പിഴിയുകയും ചെയ്യുന്ന ദിവ്യയെയാണ് ആർദ്ര സീരിയലിൽ അവതരിപ്പിക്കുന്നത്.
ഒരു ഇടവേളയ്ക്കു ശേഷം സീരിയൽ രംഗത്തേക്ക് മടങ്ങിയെത്തിയ ആർദ്രക്ക് കിട്ടിയ മികച്ച കഥാപാത്രം കൂടിയായിരുന്നു ദിവ്യ. കഴിഞ്ഞദിവസങ്ങളിലായിട്ടായിരുന്നു ‘സത്യ എന്ന പെൺകുട്ടി’,യുടെ ക്ലൈമാക്സ് എപ്പിസോഡുകൾ നടന്നത്. ഇപ്പോൾ ഒന്നരവർഷം ദിവ്യയായുള്ള യാത്രയെക്കുറിച്ച് തുറന്നെഴുതിറയിരിക്കുകയാണ് ആർദ്ര.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആർദ്ര അനുഭവം പങ്കുവച്ചിരിക്കുന്നത്.
സീ കേരളത്തിൽ ടെലികാസ്റ്റ് ചെയ്തിരുന്ന “സത്യ എന്ന പെൺകുട്ടി”യുടെ ക്ലൈമാക്സ് എപ്പിസോഡ് കണ്ട ഒത്തിരി പേർ നല്ല അഭിപ്രായം അറിയിച്ചു.. നിങ്ങളുടെ ഈ പിന്തുണയാണ് ഞങ്ങളെ മുന്നോട്ടു നയിക്കുന്നത്. അതിനു ഒത്തിരി നന്ദി. ഇനിയും ഈ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.
ഒന്നര വർഷത്തെ ഈ സീരിയൽ യാത്രയിൽ, ദിവ്യ എന്ന കഥാപാത്രം വിശ്വാസത്തോടെ ഏൽപ്പിച്ച ഫൈസൽ സാറിനും, പ്രൊഡ്യൂസർ രാമാദേവി മേഡത്തിനും ഒരുപാട് നന്ദി. മാത്രമല്ല എപ്പോഴും കൂടെ നിന്ന കോ ആർട്ടിസ്റ്റ്സ്, മറ്റു ക്രൂ മെംബേർസ്, പ്രൊഡക്ഷൻ ടീം, മേക്ക്അപ് ആർട്ടിസ്റ്റ്സ്, ചാനൽ പേഴ്സണാലിറ്റിസ് അങ്ങനെ എല്ലാവർക്കും ഒരായിരം നന്ദി.
മലയാളം സീരിയലുകളിൽ ഒരുപാട് തേപ്പുകാരി കഥാപാത്രങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ആദ്യമായിരിക്കും ഒരു സീരിയൽ കഥാപാത്രത്തെ തേപ്പിന്റെ ബ്രാൻഡ് അംബാസിഡർ ആയി കാണുന്നത്. ദിവ്യ എന്ന കഥാപാത്രമായി എത്തിയിട്ടാണ് ആർദ്ര ആ സ്ഥാനം നേടിയെടുത്തിരിക്കുന്നത്.
ABOUT ARDRA DAS
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....