Connect with us

ബിഗ് ബോസ് വീട്ടിൽ അനൂപിന് സംഭവിച്ചത് ; ശരിക്കും അനൂപിന്റെ കിളി പോയോ? ; ഇത് വല്ലാത്ത ക്രൂരത തന്നെ !

Malayalam

ബിഗ് ബോസ് വീട്ടിൽ അനൂപിന് സംഭവിച്ചത് ; ശരിക്കും അനൂപിന്റെ കിളി പോയോ? ; ഇത് വല്ലാത്ത ക്രൂരത തന്നെ !

ബിഗ് ബോസ് വീട്ടിൽ അനൂപിന് സംഭവിച്ചത് ; ശരിക്കും അനൂപിന്റെ കിളി പോയോ? ; ഇത് വല്ലാത്ത ക്രൂരത തന്നെ !

ബിഗ് ബോസ് സീസൺ ത്രീ സുപ്രധാന നിമിഷങ്ങളിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുകയാണ്. തുടക്കം കണ്ട മുഖങ്ങളല്ല..അടിമുടി എല്ലാവരുടെയും സ്വഭാവം മാറിയിട്ടുണ്ട്. അതിൽ പ്രധാനമായി പറയാനുള്ളത് അനൂപിനെ തന്നെയാണ്. കഴിഞ്ഞ ഫെബ്രുവരി പതിനാലിന് 14 പേരോടൊപ്പം തുടങ്ങിയ ഷോ ആയിരുന്നു ബിഗ് ബോസ് സീസൺ ത്രീ.

അന്ന് പതിനാല് മത്സരാർത്ഥികളും വലിയ ഉത്സാഹത്തോടെയാണ് ഷോയിൽ അവരുടെ ദിവസങ്ങളിലേക്ക് കാലെടുത്തു വച്ചതും… പിന്നീട് ഒരാഴ്ച പിണക്കവും പരിഭവവുമൊന്നുമില്ലാതെ എല്ലാവരും പരസ്പരം അഡ്ജസ്റ്റ് ചെയ്തു പോകുന്നതാണ് നമ്മൾ കണ്ടത് . അതുകൊണ്ട് തന്നെ തല്ല് കൂടുന്നത് കാണാൻ ബിഗ് ബോസ് ഷോ കാണുന്ന മലയാളികൾക്ക് നിരാശയായിരുന്നു ഫലം.

അതേസമയം ആദ്യ ആഴ്ച പ്രേക്ഷകർക്ക് കാണാൻ അല്പം എങ്കിലും കണ്ടെന്റ്റ് ഉണ്ടാക്കിയത് അനൂപായിരുന്നു. മജ്‌സിയയെ പാത്തു എന്ന് വിളിച്ചത് പ്രശ്നമാക്കി എന്നും പറഞ്ഞ് പ്രാങ്ക് നടത്തിയും തമാശകൾ പറഞ്ഞും ഒക്കെ നല്ല ഒരു സൗഹൃദം അനൂപ് ബിഗ് ബോസ് വീട്ടിൽ ഉണ്ടാക്കിയെടുത്തിരുന്നു. പിന്നെയും അനൂപ് നിരവധി രസകരമായ കാര്യങ്ങളിൽ ആക്റ്റീവ് ആയി നിന്നിരുന്നു.

എന്നാൽ ആദ്യ വൈൽഡ് കാർഡ് എൻട്രി വഴി എത്തിയ ഫിറോസ് ഖാനും സജ്നയും ബിഗ് ബോസ് വീടിന്റെ മെല്ലെപ്പോക്കും സന്തോഷവും അടിമുടി മാറ്റി. പൊളി ഫിറോസ് തുടക്കം മുതൽ ബിഗ് ബോസ് വീട്ടിൽ പ്രശ്നങ്ങൾ സൃഷ്ട്ടിച്ചുകൊണ്ടിരുന്നു. കൂടുതലും മറ്റു മത്സരാർത്ഥികളെ അധിക്ഷേപിക്കലും, കൂട്ടത്തിൽ ഏറ്റവും പ്രായം കൂടിയ ഭാഗ്യലക്ഷ്മിയെ തന്നെ ടാർഗറ്റ് ചെയ്യുകയും ചെയ്തു. അതേസമയം സ്ത്രീകൾക്കെതിരെയുള്ള മോശം സംസാരത്തിന് അപ്പോൾ തന്നെ പൊളി ഫിറോസിന് നല്ല മറുപടി കൊടുക്കാൻ അനൂപിന് സാധിച്ചിരുന്നു.

അനൂപിന്റെ ബിഗ് ബോസ് വീട്ടിലെ ഏറ്റവും നല്ല സുഹൃത്ത് മജ്‌സിയ ആയിരുന്നു.. എന്നാൽ, ആ സൗഹൃദത്തിൽ ചെറിയ പിണക്കം കടന്നുവന്നതോടെ ആദ്യമായി അനൂപ് പിന്നോട്ട് മാറി.. പിന്നെയും പിണക്കങ്ങൾ മാറി അനൂപ് ആക്റ്റീവ് ആയി വന്നപ്പോഴാണ്, റംസാനുൾപ്പെട്ട ഒരു ക്യാപ്റ്റൻസി ടാസ്‌ക് നടക്കുന്നത്. റംസാനും അനൂപും നല്ല കൂട്ടായിരുന്നു ആ സമയം. തുറന്ന വാഗ്വാദം നടത്തി നയിക്കുന്നവർക്ക് ക്യാപ്റ്റനാകാം എന്നായിരുന്നു ആ ടാസ്ക് ..ഒപ്പം നോമിനേഷൻ ഫ്രീ കാർഡും അതിലൂടെ കിട്ടുമായിരുന്നു.

ആ ചർച്ചയിൽ അനൂപ് കാണിച്ച മണ്ടത്തരമാണ് പിന്നീട് അനൂപിന് ഇത്രത്തോളം വിനയായി മാറിയത്. ആ ഡിബേറ്റിൽ അനൂപ് റംസാന് വേണ്ടി കളി വിട്ടുകൊടുക്കുകയാണ് ചെയ്തത്. ഒപ്പം നോമിനേഷൻ ഫ്രീ കാർഡും നഷ്ടമായി. എന്നാൽ റംസാൻ പൂർണ്ണമായും അനൂപിനെ ഗെയിമിനു വേണ്ടി ഉപയോഗിക്കുകയായിരുന്നു.. ഒരു വീക്കിലി ടാസ്കിൽ റംസാൻ അനൂപിനെ പൊട്ടൻ എന്ന് വിളിക്കുന്നുണ്ട്. അതും അനൂപിന് ഏറ്റ വലിയ അടിയായി…

പിന്നീട് അനൂപ് പൂർണമായും സൗഹൃദങ്ങൾ അവസാനിപ്പിക്കുകയും ടാസ്കിൽ മാത്രമായി ആക്റ്റീവ് ആകാനും തുടങ്ങി. എന്നാൽ, പിന്നീടും അനൂപിന് കഷ്ടകാലമായിരുന്നു… പേപ്പർ കൊണ്ടുണ്ടാക്കിയ മയിൽ ഭാഗ്യലക്ഷ്മിക്കും സന്ധ്യക്കുമായി സമ്മാനിച്ചപ്പോൾ അവർ അതിനെ പരിഹസിക്കുകയൂം അനൂപിനെ എല്ലാവരുടെയും മുന്നിൽ വച്ച് നാണം കെടുത്തുകയും ഉണ്ടായി. എല്ലാ വിഷമങ്ങളും ഉള്ളിലൊതുക്കി നിന്ന സമയം, നിയന്ത്രിക്കാനാകാതെ അന്ന് അനൂപ് തുറന്നു തന്നെ ആ വിഷമം പ്രകടിപ്പിച്ചു. അത് പിന്നീട് ലാലേട്ടനും ഏറ്റെടുത്ത് സമാധാനിപ്പിക്കുകയുണ്ടായി .

എന്നാൽ പിന്നീട് ചെറിയ കണ്ടന്റൊക്കെ ഉണ്ടായെങ്കിലും അനൂപിനെ ശോക മൂകമായി മാത്രമേ നമുക്ക് കാണാൻ സാധിച്ചിട്ടുള്ളു. ഇപ്പോൾ ഓപ്പൺ നോമിനേഷനിൽ പലരും അനൂപ് ആക്റ്റിവ് അല്ല എന്ന് തന്നെ ചൂണ്ടിക്കാട്ടി നോമിനേറ്റ് ചെയ്തു,. അപ്പോഴും റംസാൻ ആ ഒരു നോമിനേഷൻ ഫ്രീ കാർഡ് കൊടുക്കും എന്ന് പ്രതീക്ഷിച്ചു. അതും സംഭവിച്ചില്ല…

ഒരു മനുഷ്യനെ മാനിപ്പുലേറ്റ് ചെയ്യുന്ന ഗെയിം തന്നെയാണ് ബിഗ് ബോസ് ഷോ.. ഒരു റൂമിൽ തനിച്ചാകുമ്പോൾ ഉള്ള അവസ്ഥയെക്കാൾ ഭയാനകമാണ്.. കൂടെ ആളുകൾ ഉള്ളപ്പോഴും തനിച്ചായി എന്ന തോന്നൽ ഉണ്ടാക്കുന്ന അവസ്ഥ. ഇപ്പോൾ അനൂപിന് സംഭവിച്ചിരിക്കുന്നതും അതാണ്. , മറ്റുള്ളവർ നോമിനേറ്റ് ചെയ്തപ്പോൾ പോലും അനൂപ് പ്രതികരിക്കുകയുണ്ടായില്ല.

about bigg boss

More in Malayalam

Trending

Recent

To Top