കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാക്ക് ബോബന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. നിരവധി പേരാണ് ആശംസകൾ നേർന്ന് എത്തിയത്.
ഇപ്പോൾ ഇതാ ഇസഹാക്കിന്റെ ജന്മദിന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ചാക്കോച്ചനാണ് ചിത്രം പങ്കുവെച്ചത്
ആരാധകരെ കൂടാതെ സിനിമാരംഗത്തു നിന്നും ധാരാളം പേരും ഈ കുഞ്ഞുതാരത്തിന് പിറന്നാൾ ആശംസകൾ നേർന്നിരുന്നു. ദുൽഖർ സൽമാൻ, രമേശ് പിഷാരടി, സൈജു കുറുപ്പ് ടൊവീനോ തോമസ്, സംവൃത സുനിൽ, നിവിൽ പോളി, ഉണ്ണി മുകുന്ദൻ, സൗബിൻ ഷാഹിർ, ആൻ അഗസ്റ്റിൻ, അനുമോൾ തുടങ്ങി ഒരു താരനിര തന്നെ ആശംസകളുമായെത്തി.
ബണ്ണി തീമിലായിരുന്നു ആഘോഷങ്ങൾ. പിറന്നാൾ കേക്കിലും ഉടുപ്പിലും സ്റ്റേജിലുമെല്ലാം ആകെ മുയൽക്കുട്ടന്മാരായിരുന്നു. അതുകൊണ്ടു ‘ബണ്ണി കുട്ടപ്പൻ’ എന്നാണ് രമേഷ് പിഷാരടി ഇസക്കുട്ടന്റെ ചിത്രങ്ങൾക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.
ഇസഹാക്കിന് ജന്മദിന ആശംസകൾ നേർന്നുകൊണ്ട് കഴിഞ്ഞദിവസം രസകരമായ ഒരു വീഡിയോ ആയിരുന്നു നടി ഉണ്ണിമായ പങ്കുവച്ചത്. ജോജി എന്നും ഉമ്മ എന്നുമെല്ലാം ഉണ്ണിമായ പറയുന്നത് കേട്ട് ഏറ്റുപറയുന്ന ഇസുക്കുട്ടനെ ഈ വീഡിയോയിൽ കാണാം.
14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ 2019 ഏപ്രിൽ 16നായിരുന്നു ഇസഹാക്കിന്റെ ജനനം.ഇസുക്കുട്ടന്റെ ഫൊട്ടോകൾ ചാക്കോച്ചൻ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്
മകൻ വന്നതിന് ശേഷം തങ്ങളുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് ചാക്കോച്ചൻ കഴിഞ്ഞിടെ പറഞ്ഞിരുന്നു. മകന്റെ വരവോടെ കരിയറിൽ വലിയ മാറ്റമുണ്ടായെന്നും നിറയെ നല്ല കഥാപാത്രങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും, അതുകൊണ്ട് തന്നെ മകൻ ഭാഗ്യവും കൊണ്ടാണെത്തിയതെന്നും ചാക്കോച്ചൻ പറയുന്നു.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. സുധിയുടെ മരണ ശേഷം ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത...