
Malayalam
‘മനോരമയ്ക്കും കുരുപൊട്ടി’ വാര്‍ത്തയ്ക്കെതിരെ രംഗത്തെത്തി അലി അക്ബര്‍
‘മനോരമയ്ക്കും കുരുപൊട്ടി’ വാര്‍ത്തയ്ക്കെതിരെ രംഗത്തെത്തി അലി അക്ബര്‍

മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ അലി അക്ബര്‍ സംവിധാനം ചെയ്യുന്ന ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസ പുറത്തിറക്കിയിരുന്നു.
‘മമ ധര്‍മ്മ’ ജനകീയ കൂട്ടായ്മ നിര്‍മ്മിക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് പ്രേക്ഷകരില്‍ നിന്നും പിരിച്ച തുകയ്ക്കാണ്. ഏകദേശം 70 ലക്ഷം രൂപ മുടക്കിയാണ് ചിത്രമെടുത്തതെന്ന് അലി അക്ബര്‍ വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍, ചിത്രത്തിന് ഇത്രയും തുക ചിലവഴിച്ചതായി കാണുന്നില്ലെന്ന തരത്തിലുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മനോരമയ്ക്കെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് അലി അക്ബര്‍.
‘മനോരമയ്ക്കും കുരുപൊട്ടി’ എന്നാണ് വാര്‍ത്ത പങ്കുവെച്ച് അലി അക്ബര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ അലി അക്ബറിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകള്‍ എത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഒരു പ്രേക്ഷകന് സിനിമ സീരിയല്‍ പോലെ ആവരുത് എന്ന് അലി അക്ബറിനോട് കമന്റിലൂടെ പറഞ്ഞിരുന്നു. അലി അക്ബറിന്റെ തന്നെ സീനിയര്‍ മാന്‍ഡ്രേക്ക് എന്ന ചിത്രം തീരെ ക്വാളിറ്റിയില്ലാത്ത സീരിയല്‍ പോലെയായിരുന്നു. അത് പോലെ ഈ ചിത്രം ആവരുതെന്ന ഒരു പ്രേക്ഷകന്റെ കമന്റിന് അദ്ദേഹം മറുപടിയും നല്കി.
ജൂനിയര്‍ മാന്‍ഡ്രേക്ക് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് 2010ല്‍ റിലീസ് ചെയ്ത സീനിയര്‍ മാന്‍ഡ്രേക്ക്. എന്നാല്‍ സീനിയര്‍ മാന്‍ഡ്രേക്കിന് ക്വാളിറ്റി കുറയാന്‍ കാരണം തനിക്ക് അതില്‍ വലിയ റോള്‍ ഇല്ലാത്തതിനാലായിരുന്നു എന്നാണ് അലി അക്ബര്‍ മറുപടി കൊടുത്തത്.
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
ഇപ്പോൾ പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നാലെ കടുത്ത വിമർശനങ്ങളും രേണുവിനെതിരെ...
പ്രേക്ഷകർക്കേറെ സുപരിചിതനായ തിരക്കഥാകൃത്ത് ആണ് അഭിലാഷ് പിള്ള. ഇപ്പോഴിതാ സിനിമ നിർമ്മാണ രംഗത്തേയ്ക്ക് ചുവട് വെച്ചിരിക്കുകയാണ് അഭിലാഷ് പിള്ള. പുതിയ സിനിമ...