Connect with us

‘ജീവിതത്തിലെ വലിയ സന്തോഷം’; വിലപ്പെട്ട സമ്മാനത്തെ കുറിച്ച് പറഞ്ഞ് പാടാത്ത പൈങ്കിളിയിലെ ദേവ

Malayalam

‘ജീവിതത്തിലെ വലിയ സന്തോഷം’; വിലപ്പെട്ട സമ്മാനത്തെ കുറിച്ച് പറഞ്ഞ് പാടാത്ത പൈങ്കിളിയിലെ ദേവ

‘ജീവിതത്തിലെ വലിയ സന്തോഷം’; വിലപ്പെട്ട സമ്മാനത്തെ കുറിച്ച് പറഞ്ഞ് പാടാത്ത പൈങ്കിളിയിലെ ദേവ

പാടാത്ത പൈങ്കിളി എന്ന പരമ്പരയിലെ ദേവയായി എത്തിയ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് സൂരജ്. കണ്ട് പരചിതമല്ലാത്ത മുഖമായിട്ടു പോലും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സൂരജിനെ വരവേറ്റത്.

വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ മനസ്സിലൊരു ഇടം നേടിയെടുക്കാന്‍ സൂരജിനായി. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. എപ്പോഴും തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ ജീവിതത്തിലെ വലിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് സൂരജ്. വിനീത് ശ്രീനിവാസനൊപ്പം നില്‍ക്കുന്ന ചിത്രവും ചെറിയ വീഡിയോയും പങ്കുവെച്ചു കൊണ്ടായിരുന്നു സൂരജിന്റെ കുറിപ്പ്.

‘സിനിമ ക്യാമറയുടെ മുന്നിലേക്ക് ഉള്ള എന്റെ ആദ്യ കാല്‍വെപ്പ്. ഞാന്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന എന്റെ സ്വപ്നമായിരുന്ന വിനീത് ശ്രീനിവാസന്‍ സാര്‍, എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഒരു സമ്മാനമാണ് എനിക്ക് ദിവസം കിട്ടിയത്’ എന്നായിരുന്നു സൂരജ് പറഞ്ഞത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top