Connect with us

തെരെഞ്ഞെടുപ്പ് തിരക്കില്‍ നിന്നും ഷൂട്ടിംഗ് തിരക്കിലേയ്ക്ക്, നേപ്പാളിലെത്തി ധര്‍മജന്‍ ബോള്‍ഗാട്ടി

Malayalam

തെരെഞ്ഞെടുപ്പ് തിരക്കില്‍ നിന്നും ഷൂട്ടിംഗ് തിരക്കിലേയ്ക്ക്, നേപ്പാളിലെത്തി ധര്‍മജന്‍ ബോള്‍ഗാട്ടി

തെരെഞ്ഞെടുപ്പ് തിരക്കില്‍ നിന്നും ഷൂട്ടിംഗ് തിരക്കിലേയ്ക്ക്, നേപ്പാളിലെത്തി ധര്‍മജന്‍ ബോള്‍ഗാട്ടി

നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ധര്‍മജന്‍ ബോള്‍ഗാട്ടി ഇലക്ഷന്‍ തിരക്കുകള്‍ കഴിഞ്ഞ് നേപ്പാളില്‍ എത്തി.

സിനിമ ചിത്രീകരണത്തിന്റെ തിരക്കിലാണ് ധര്‍മ്മജന്‍ ഇപ്പോള്‍. ബിബിന്‍ ജോര്‍ജ് നായകനായ ചിത്രത്തിലാണ് ധര്‍മ്മജനും പ്രധാന വേഷം ചെയ്യുന്നത്.

രാജീവ് ഷെട്ടിയാണ് ചിത്രത്തിന്റെ സംവിധാനം. എയ്ഞ്ചല്‍ മരിയ ക്രിയേഷന്‍സിന്റെ ബാനറില്‍ ലോറന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ നേപ്പാളാണ്. ജോണി ആന്റണിയും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത മരട് 357 എന്ന ചിത്രമാണ് റിലീസ് ചെയ്യാനിരിക്കുന്ന ധര്‍മ്മജന്റെ സിനിമ. ബാലുശ്ശേരി മണ്ഡലത്തില്‍ നിന്നുമാണ് ധര്‍മജന്‍ ജനവിധി തേടിയിരിക്കുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top