
Malayalam
അർജുൻ ചക്കപ്പഴത്തിൽ നിന്നും പിന്മാറിയതിന്റെ യഥാർത്ഥ കാരണം? വീണ്ടും ചർച്ചയായി സൗഭാഗ്യയുടെ വാക്കുകൾ!
അർജുൻ ചക്കപ്പഴത്തിൽ നിന്നും പിന്മാറിയതിന്റെ യഥാർത്ഥ കാരണം? വീണ്ടും ചർച്ചയായി സൗഭാഗ്യയുടെ വാക്കുകൾ!
Published on

നടി താരകല്യാണിന്റെ മകളും നര്‍ത്തകിയുമായ സൗഭാഗ്യ വെങ്കിടേഷിനെ സിനിമകകൾ ചെയ്യാതെ തന്നെ പ്രേക്ഷകർക്ക് ഏറെ സുപരിചിതമാണ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയുടെ വിവാഹം നടന്നത്. സൗഭാഗ്യയുടെ ഏറ്റവും അടുത്ത സുഹൃത്തും നര്‍ത്തകനുമായ അര്ജുന് സോമശേഖര്‍ ആയിരുന്നു വരന്. ഇരുവരുമൊന്നിച്ച് മുന്‍പ് ടിക് ടോക് വീഡിയോകള്‍ ചെയ്ത് ശ്രദ്ധേയരായിരുന്നു. ലോക്ഡൗണ്‍ വരുന്നതിന് മുന്പായിരുന്നതിനാല് വലിയ ആഘോഷത്തോടെയാണ് താരപുത്രിയുടെ വിവാഹം നടന്നത്.
വിവാഹം കഴിഞ്ഞതിന് പിന്നാലെ അര്‍ജുനും സോഷ്യൽ മീഡിയയിൽ താരമായി . അതോടെ പ്രത്യേക സംസാരശൈലിയും തമാശകലർന്ന വാക്കുകളും കൊണ്ട് അഭിനയിക്കാനുള്ള അവസരവും അർജുനെ തേടിയെത്തി. ഫ്ളവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരമ്പരയിലെ പ്രധാനപ്പെട്ടൊരു വേഷത്തിലാണ് അര്ജുൻ ആദ്യം എത്തുന്നത്.. എന്നാല്‍ വളരെ ഹിറ്റായി നിന്നപ്പോൾ തന്നെ അർജുൻ പരമ്പരയിൽ നിന്നും പിന്മാറി.
ഇതിനോടകം തന്നെ നിരവധി ചർച്ചകൾ നടന്ന സംഭവമായിരുന്നു അർജുന്റെ ചക്കപ്പഴത്തിൽ നിന്നുള്ള പിന്മാറ്റം. എന്നാൽ, അതിന് കാരണമായി പല അഭിമുഖങ്ങളിലും പല അഭിപ്രയങ്ങളാണ് അർജുൻ പറഞ്ഞിരുന്നത്. സമയക്കുറവാണ് കാരണമെന്നാണ് കൊടുത്താലും പറയുകയുണ്ടായത്.
എന്നാലിപ്പോൾ ഇതുവരെ പറഞ്ഞതൊന്നുമല്ല സത്യം എന്ന വെളിപ്പെടുത്തലുമായി ഭാര്യയും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ് രംഗത്തെത്തിയിരിക്കുകയാണ്. മെട്രോമാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സൗഭാഗ്യയുടെ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.
ചക്കപ്പഴത്തിൽ നിന്നും പിന്മാറിയതിന്റെ യഥാർഥ കാരണം എന്തെന്ന് ചോദിച്ചപ്പോഴാണ് ഇതുവരെ പറഞ്ഞതൊന്നും അല്ലെന്നും യഥാർത്ഥ കാരണങ്ങൾ പറഞ്ഞ് അനാവശ്യ പ്രശ്നം ഉണ്ടാക്കാൻ താല്പര്യം ഇല്ലെന്നും സൗഭാഗ്യ പറഞ്ഞത്. തുടർന്ന് ആ ചോദ്യം ചോദിക്കരുതെന്ന് സൗഭാഗ്യ പറഞ്ഞു.
പരമ്പരയില്‍ ശിവന് എന്ന അളിയന്റെ വേഷത്തിലെത്തുന്ന അര്ജുന് ഒരു പോലീസുകാരനാണ്. പേര് സൂചിപ്പിക്കുന്നത് പോലെ ബന്ധങ്ങളെല്ലാം ചക്കപ്പഴം പോലെ കുഴഞ്ഞ് കിടക്കുകയായിരുന്നു. അവിടെയും തമാശകള്‍ കൊണ്ട് അര്ജുന് വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ശ്രദ്ധേയനായി മാറിയിരുന്നു.
about soubhagya venkitesh
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സിനിമാ സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു നടൻ....
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയുടെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. യുവത്വം ആഘോഷിച്ച വേടൻ...
ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ഉർവശി. നിരവധി കഥാപാത്രങ്ങളാണ് ഉർവശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുൻ നിര...