നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് സുധീര്‍ സുകുമാരന്‍. സംവിധായകന് വിനയന്റെ ‘ഡ്രാക്കുള’ എന്ന ചിത്രത്തില്‍ ഡ്രാക്കുളയായി എത്തിയത് സുധീര്‍ ആയിരുന്നു. എന്നാല്‍ തിയേറ്ററില്‍ വിചാരിച്ച അത്രയും വിജയം കൈവരിക്കാന്‍ ചിത്രത്തിനായില്ല.
ഇപ്പോഴിതാ ആ ചിത്രം കൊണ്ട് താനനുഭവിച്ച ടെന്‍ഷനും കേട്ട ചീത്തപ്പേരുകള്‍ക്കും കയ്യും കണക്കുമില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് സുധീര്‍ ഇപ്പോള്‍.
നിരവധി സിനിമകളില്‍ പ്രതിനായകനായും സഹായിയായും അഭിനയിച്ച തന്റെ കരിയറില്‍ മാറ്റം വന്നത് വിനയന് സാറിനൊപ്പം ചേര്‍ന്നപ്പോഴാണ് എന്നാണ് സുധീര്‍ പറയുന്നത്.
വിനയന് സാറിന്റെ എല്ലാ മോശം കാലത്തും താന്‍ അദ്ദേഹത്തിനൊപ്പം നിഴലായി നിന്നിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് അദ്ദേഹം തനിക്കു വേണ്ടി ഡ്രാക്കുള എന്ന ചിത്രം ചെയ്തതും.
പക്ഷേ, ആ സിനിമ കൊണ്ട് താന്‍ അനുഭവിച്ച ടെന്‍ഷനും കേട്ട ചീത്തപ്പേരുകള്‍ക്കും കയ്യും കണക്കുമില്ല. ഇത്തരം സിനിമകള്‍ ചെയ്യുമ്പോള്‍ എന്തെങ്കിലും നെഗറ്റീവ് എനര്‍ജി സംഭവിക്കുമെന്ന് വിനയന് സാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍ അതൊന്നും വലിയ കാര്യമായി എടുത്തില്ല. പക്ഷേ, അനുഭവത്തില്‍ വന്നപ്പോള്‍ കയ്യും കെട്ടി നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ എന്നാണ് സുധീര്‍ പറയുന്നത്.
അവധിക്ക് നാട്ടിലെത്തുമ്പോള്‍ സിനിമാ സെറ്റുകളില്‍ പോയി മുഖം കാണിക്കും അങ്ങനെയാണ് സിഐഡി മൂസയില്‍ അവസരം കിട്ടിയതെന്നാണ് താരം പറയുന്നത്. അതേസമയം, കാന്‍സര്‍ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് കടക്കുകയാണ് സുധീര്‍ ഇപ്പോള്‍.
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...