Malayalam
നമ്മുടെ നിഴലിനും ചിലതൊക്കെ പറയാന്‍ ഉണ്ടെങ്കിലോ..!, നിഗൂഢതകളുടെ നിഴല്‍ നീക്കി ചാക്കോച്ചന്‍
നമ്മുടെ നിഴലിനും ചിലതൊക്കെ പറയാന്‍ ഉണ്ടെങ്കിലോ..!, നിഗൂഢതകളുടെ നിഴല്‍ നീക്കി ചാക്കോച്ചന്‍
കോവിഡിനു ശേഷം സിനിമാ മേഖല വീണ്ടും സജീവമാകുമ്പോള്‍ ഒരുപിടി മികച്ച ചിത്രങ്ങളാണ് തിയേറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ മലയാളികളുടെ സ്വന്തം സ്വന്തം ചോക്ക്‌ലേറ്റ് നായകന്‍ കുഞ്ചാക്കോബോബനും ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും ഒന്നിച്ചെത്തുന്ന ചിത്രം പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരുന്നത്.
ചിത്രത്തിന്റെ പേര് പോല തെന്നെ ഏറെ ആകാംക്ഷയും പ്രതീക്ഷയും നല്‍കുന്നതായിരുന്നു ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകളും ടീസറും എല്ലാം. ഇപ്പോഴിതാ നിഴല്‍ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്.
നിഗൂഢതകള്‍ കൊണ്ട് സമ്പന്നമായ ചിത്രം മികച്ച തിയേറ്റര്‍ അനുഭവം തന്നെയാണ് നല്‍കുന്നത്. മലയാളത്തലില്‍ ഇതുവരെയും കണ്ടിട്ടില്ലാത്ത തീമിലാണ് ചിത്രം എത്തിയിരിക്കുന്നത്. ജോണ്‍ ബേബി, ഒരു സിവില്‍ കോര്‍ട്ടിലെ ജുഡീഷ്യല്‍ മജിസ്ട്രേറ്റായാണ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലെത്തുന്നത്. ഒരു കുട്ടി പറഞ്ഞ കഥയിലെ നിഗൂഢതയുടെ ചുരുളഴിക്കാന്‍ ചാക്കോച്ചന്‍ നടത്തുന്ന അന്വേഷണമാണ് നിഴല്‍.
സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് കാണികളെ പിടിച്ചിരുന്ന പശ്ചാത്തല സംഗീതവും നിഴലിന്റെ പ്രത്യേകതയാണ്. ചോക്ലേറ്റ് ഹീറോ എന്നതില്‍ നിന്നും വ്യത്യസ്തമായ കഥാപാത്രയാണ് ചാക്കോച്ചന്‍ ചിത്രത്തില്‍ എത്തിയിരിക്കുന്നത്. അഞ്ചാം പാതിരയ്ക്ക് ശേഷം ചാക്കോച്ചന്‍ ചെയ്യുന്ന ശക്തമായ കഥാപാത്രങ്ങളില്‍ ഒന്നു തന്നെയാണ് ജോണ്‍ ബേബി.
മികച്ച എഡിറ്റര്‍ എന്ന നിലയില്‍ സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ അപ്പു ഭട്ടതിരിയാണ് ചിത്രത്തിന്റെ സംവിധാനം. തിരക്കഥ ഒരുക്കിയത് സഞ്ജീവ്. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവരാണ് ചിത്രം നിര്‍മിച്ചത്. സൈജു കുറുപ്പ്, ദിവ്യ പ്രഭ, വിനോദ് കോവൂര്‍, ഡോ. റോണി, അനീഷ് ഗോപാല്‍ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.