ബിഗ് ബോസ് മലയാളം സീസണ് 3 മത്സരാര്‍ഥികള്‍ക്കായി ബിഗ് ബോസ് ഇത്തവണ നല്കിയ വീക്കിലി ടാസ്കിന്റെ പേര് ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍’ എന്നായിരുന്നു. മറ്റു മത്സരാര്‍ഥികള്‍ ഇരിക്കുന്ന സദസിനു മുന്നില്‍ നടക്കുന്ന ഒരു ‘ടാലന്റ് ഷോ’യില്‍ സ്വന്തം കഴിവ് എന്തിലാണോ, അതനുസരിച്ചുള്ള പ്രകടനങ്ങള്‍ നടത്താനായിരുന്നു നിര്‍ദ്ദേശം. പലരും ഇതുവരെ കാണാത്ത തങ്ങളുടെ കഴിവുകള്‍ കാണിച്ച് ഞെട്ടിച്ചപ്പോള്‍ ചിലര്‍ തങ്ങളുടെ കഴിവുകള്‍ക്ക് അനുസരിച്ചുള്ള പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാതെ വരികയും ചെയ്തു എന്നതും വസ്തുതയാണ്.
കഴിഞ്ഞ ദിവസം കഴിവ് പ്രകടിപ്പിക്കാന്‍ ആദ്യം എത്തിയത് സന്ധ്യയായിരുന്നു. പിന്നാലെ നോബി, സൂര്യ, അനൂപ്, സായ് വിഷ്ണു എന്നിവരുമെത്തി. ബിഗ് ബോസ് വീട്ടിലെ പ്രണയ നായികയാണ് സൂര്യ. ജനപ്രീയ മത്സരാര്‍ത്ഥിയായ മണിക്കുട്ടനോടുള്ള പ്രണയം സൂര്യ പലപ്പോഴായി തുറന്നു പറഞ്ഞിട്ടുള്ളതാണ്. തനിക്ക് ലഭിക്കുന്ന മിക്ക ടാസ്ക്കുകളിലും സൂര്യ മണിക്കുട്ടനെ കുറിച്ച് സംസാരിക്കാറുമുണ്ട്. ഇന്നും സൂര്യ അത് ആവര്‍ത്തിച്ചു.
കഥാപ്രസംഗമായിരുന്നു സൂര്യ ആദ്യം അവതരിപ്പിച്ചത്. ബിഗ് ബോസ് വീട്ടിലെ താരങ്ങളുമായി ബന്ധപ്പെടുത്തിയായിരുന്നു സൂര്യയുടെ കഥ. ഈ കഥയിലും മണിക്കുട്ടനോടുള്ള പ്രണയം സൂര്യ കരുതി വച്ചിരുന്നു. ബിഗ് ബോസ് ഇത് എന്റെ വീടല്ല എന്നായിരുന്നു തന്റെ കഥയ്ക്ക് സൂര്യ നല്കിയ പേര്. കഥയിലെ പ്രണയ നായകന് മണിക്കുട്ടനായിരുന്നു. അയാള്ക്കരികെയുള്ള ശാലീന സുന്ദരിയായി കഥനായിക സൂര്യയാണെന്നും സൂര്യ പറഞ്ഞു.
കടുത്ത ഇഷ്ടമാണ്, പ്രണയമാണ്, ആരാധനയാണ്, എന്നെങ്കിലും തന്റെ ഇഷ്ടത്തിന്റെ ആത്മാര്‍ഥത മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സൂര്യ പറഞ്ഞു. പിന്നാലെ മണിക്കുട്ടന് മറുപടി നല്കി. സൂര്യ ഇത്ര നന്നായി ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നും അഭിമാനമുണ്ടെന്നും മനോഹരമായിരുന്നുവെന്നും മണിക്കുട്ടന് പറഞ്ഞു. സൂര്യയെ ആശ്ലേഷിക്കാനും മണിക്കുട്ടന് മറന്നില്ല. പിന്നാലെ വന്ന പൊളി ഫിറോസും സൂര്യയെ അഭിനന്ദിച്ചു. മറ്റുള്ളവരേക്കാള്‍ കൂടുതല്‍ മാര്‍ക്കായിരുന്നു പൊളി ഫിറോസ് നല്‍കിയത്.
40 മാര്‍ക്കായിരുന്നു പൊളി ഫിറോസ് സൂര്യയ്ക്ക് നല്‍കിയത്. അയാം എ വില്ലന്‍ എന്നു പറഞ്ഞാണ് പൊളി ഫിറോസ് സൂര്യയ്ക്ക് 40 പോയന്റ് നല്‍കിയത്. മിക്കവരും പത്ത്, പതിനഞ്ച് പോയന്റുകളായിരുന്നു സൂര്യയ്ക്ക് നല്‍കിയത്. കൈയ്യിലുള്ള പോയന്റ് തീരുകയാണെന്നായിരുന്നു പലരും പറഞ്ഞ ന്യായം. ഇതിനെ പൊളി ഫിറോസ് ചോദ്യം ചെയ്യുകയും ചെയ്തു. 13 പേരുണ്ടെന്ന് അറിയാമായിരുന്നില്ലേയെന്നും പോയന്റ് കൃത്യമായി നല്കാമായിരുന്നില്ലേയെന്നും പൊളി ഫിറോസ് ചോദിച്ചു.
പിന്നാലെ പൊളി ഫിറോസും കിടിലം ഫിറോസും തമ്മില്‍ വാക്വാദമുണ്ടാകുന്നുണ്ട്. എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ അവള് പറയട്ടെ എന്നു പറഞ്ഞ കിടിലം ഫിറോസ് ചോദിക്കുമ്പോള്‍ ഇല്ലെന്നാണ് സൂര്യ പറയുന്നത്. അതേസമയം തനിക്കും പറയാനുള്ള അവകാശമുണ്ടെന്നും ഇഷ്ടമായില്ലെങ്കില്‍ ഇഷ്ടമായില്ലെന്ന് തന്നെ പറയണമെന്നും പൊളി ഫിറോസ് തിരിച്ചടിച്ചു. കഴിഞ്ഞ ദിവസം സജ്നയും സൂര്യയും തമ്മില്‍ വൈകാരികമായ വാക്കുതര്ക്കമുണ്ടായിരുന്നതാണെന്നതും ശ്രദ്ധേയമാണ്. അതേസമയം സായ് വിഷ്ണുവിന് നല്കാന് തന്റെ പക്കല്‍ പോയന്റില്ലെന്ന റംസാന്റെ വാക്കുകളും ഇന്നത്തെ എപ്പിസോഡില്‍ ശ്രദ്ധേയമാണ്.
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...