Connect with us

‘നിഴൽ’; നിഗൂഢത തേടി തിയറ്ററിലേക്ക്; ആദ്യ പകുതിയിൽ തന്നെ മികച്ച പ്രതികരണം !

Malayalam

‘നിഴൽ’; നിഗൂഢത തേടി തിയറ്ററിലേക്ക്; ആദ്യ പകുതിയിൽ തന്നെ മികച്ച പ്രതികരണം !

‘നിഴൽ’; നിഗൂഢത തേടി തിയറ്ററിലേക്ക്; ആദ്യ പകുതിയിൽ തന്നെ മികച്ച പ്രതികരണം !

ഒരുപാട് പ്രത്യേകതകളോടെ കൊറോണയ്ക്ക് ശേഷം തിയറ്ററിലേക്കെത്തിയ നിഗൂഢതകൾ നിറഞ്ഞ സിനിമയായിരുന്നു നിഴൽ. സിനിമ റിലീസ് ചെയ്യും മുന്നേ തന്നെ മലയാളികൾ നിഴലിനെ ചർച്ചയാക്കിയിരുന്നു. കുഞ്ചാക്കോ ബോബനും നയൻതാരയും ഒപ്പത്തിനൊപ്പം നിൽക്കുന്ന താരങ്ങളായതുകൊണ്ട് തന്നെ ഇവരിൽ ആരാണ് നിഴൽ എന്നായിരിക്കുന്നു ആരാധകർ ആദ്യം ചോദിച്ചത്.

പിന്നെയും ഏറെ വ്യത്യസ്തത നിറഞ്ഞ ട്രെയ്‌ലറും എന്തൊക്കെയോ നിഗൂഢതകൾ ഒളിപ്പിക്കുന്നുണ്ടെന്ന് പ്രേക്ഷകർ പറഞ്ഞു. ഇതിനൊപ്പം, എമിറാത്തി ബോയ് ഐസിൻ എന്ന സൂപ്പർ കിഡ് കൂടി ചിത്രത്തിന്റെ ഭാഗമായതോടെ പ്രേക്ഷകരുടെ ആകാംഷ വീണ്ടും ഉയർന്നു. അപ്പോൾ നിഴൽ ആരാണ്? എന്ന ചോദ്യം ഐസിനിലേക്കും എത്തി. അതോടൊപ്പം ചാക്കോച്ചന്റെ മുഖത്തെ മാസ്കും ഒരുപാട് വ്യത്യസ്തതകൾ സൂക്ഷിക്കുന്ന സിനിമയാണെന്ന് ബോധ്യപ്പെടുത്തി. ഇതൊക്കെ മതിയായിരുന്നു തിയറ്ററിൽ പോയി സിനിമ കാണാനുള്ള ആവേശത്തിന്.

എല്ലാ ചോദ്യങ്ങൾക്കും ഉത്തരമായി ഇന്നലെ നിഴൽ തിയറ്റുറുകളിലേക്കെത്തി. മലയാളത്തിൽ മുൻപൊന്നും കണ്ടിട്ടില്ലാത്ത വ്യത്യസ്തതകളും ചർച്ചകളും എന്താണെന്ന് പ്രേക്ഷകർ ഇന്നലെ കണ്ടറിഞ്ഞു. ആദ്യ പകുതിയിൽ തന്നെ സോഷ്യൽ മീഡിയയിൽ ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ എത്തിത്തുടങ്ങി. മറ്റൊരു ചർച്ച ‘ഇന്റർവെൽ ഡയലോഗ്’ ആയിരുന്നു. അതെന്താണെന്നാണ് നിഴൽ കാണാത്തവർ ഇപ്പോൾ ചർച്ചയാക്കിയിരിക്കുന്നത്.

നിഗൂഢതകളിൽ നിന്നും വീണ്ടും നിഗൂഢതകളിലേക്ക് കൊണ്ടുപോകുന്ന ചിത്രം തന്നെയാണ് നിഴൽ. പ്രേക്ഷകനെ പിടിച്ചിരുത്തുന്ന തരത്തിലുള്ള ത്രില്ലറാണ് ചിത്രം. എഡിറ്റർ ആയിരുന്ന അപ്പു എൻ ഭട്ടതിരിയുടെ സംവിധാന അരങ്ങേറ്റം കൂടിയായിരുന്നു നിഴൽ എന്ന ചിത്രം. എഡിറ്റർ എന്ന നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ച അപ്പു ഭട്ടതിരി സംവിധായകനായും തിളങ്ങിയിരിക്കുകയാണ്.

കുഞ്ചാക്കോ ബോബന്റെ നായികയായി നയൻ‌താര ആദ്യമായി അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഉണ്ട് നിഴലിന്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ് സഞ്ജീവാണ്. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവര്‍ നിര്‍മ്മാതാക്കളാകുന്നു. ദീപക് ഡി മേനോന്‍ ക്യാമറയും, സൂരജ് എസ്. കുറുപ്പ് സംഗീതസംവിധാനവും നിര്‍വഹിക്കുന്നു. അപ്പു ഭട്ടതിരിരിയും അരുണ്‍ ലാലുമാണ് എഡിറ്റിംഗ്. അഭിഷേക് എസ് ഭട്ടതിരി സൗണ്ട് ഡിസൈനിംഗ്. നാരായണ ഭട്ടതിരി ടൈറ്റില്‍ ഡിസൈനും, റോണക്‌സ് സേവ്യര്‍ മേക്കപ്പും നിര്‍വഹിക്കുന്നു.

about Malayalam Movie Nizhal

More in Malayalam

Trending

Recent

To Top