Connect with us

റിമിടോമിയുടെ പ്രണയം! ക്ഷേത്രത്തിലെ പൂജാരിക്ക് ദക്ഷിണ കൊടുത്തില്ലേ…?

Malayalam

റിമിടോമിയുടെ പ്രണയം! ക്ഷേത്രത്തിലെ പൂജാരിക്ക് ദക്ഷിണ കൊടുത്തില്ലേ…?

റിമിടോമിയുടെ പ്രണയം! ക്ഷേത്രത്തിലെ പൂജാരിക്ക് ദക്ഷിണ കൊടുത്തില്ലേ…?

മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരകയുമാണ് റിമി ടോമി. ലോക്ക് ഡൗണ്‍ കാലത്ത് സാമൂഹ്യമാധ്യമങ്ങളിലും സജീവമായിരുന്ന റിമി യൂട്യൂബ് ചാനലിലൂടെയും വിശേഷങ്ങളുമായി എത്തിയിരുന്നു.

ചെറുപ്പത്തിൽ തന്നെ നിരവധി ടെലിവിഷൻ പരിപാടികളിൽ അവതാരക ആയെത്തിയ റിമി ഇന്ന് റിയാലിറ്റി ഷോ ജഡ്ജ് കൂടിയാണ്. പാട്ട് മാത്രമല്ല റിമിയുടെ സംസാരം കേൾക്കാനും ആരാധകർ ഏറെയാണ്. പക്വത ഇല്ലാത്ത സംസാരമായി തോന്നുമെങ്കിലും വളരെ പക്വതയുള്ള കാര്യങ്ങളാണ് റിമി പറയാറുള്ളത്.

ലോക്ക് ഡൌൺ സമയത്താണ് യൂട്യൂബിൽ ആക്റ്റീവ് ആയി ആരാധകർക്കിടയിൽ റിമി എത്തിയത്. അതിൽ തുടക്കം മുതൽ തന്നെ ശരീര ഭാരം കുറയ്ക്കുന്നതും ആരോഗ്യ സംരക്ഷണവും ഒക്കെ ചർച്ചയാക്കി. പിന്നീട് ജീവിതത്തിലെ ഓരോ വിശേഷങ്ങളും രസകരമായ രീതിയിൽ തന്നെ റിമി ആരാധകരെ അറിയിക്കുമായിരുന്നു.

എല്ലാ വീഡിയോകളും നിമിഷ നേരം കൊണ്ടുതന്നെ വൈറലാവുകയും ചെയ്യും. റിമിയുടെ വിഡിയോയ്ക്കായി നിരവധി ആരാധകരാണ് കാത്തിരിക്കുന്നത്. മാനസിക പിരിമുറുക്കം അകറ്റാൻ വരെ റിമിയുടെ സംസാരം ഉപയോഗപ്പെടുന്നുണ്ടെന്നും ആരാധകർ പറയാറുണ്ട്. ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് റിമിയുടെ ഒരു സംഭാഷണമാണ് .

പറയാം നേടാം പരിപാടിയിൽ പങ്കെടുക്കവെ എം ജിയോട് പ്രണയത്തെ കുറിച്ച് റിമി തുറന്നുപറയുകയുണ്ടായി. ഒരു ചാനലിലെ റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നതിന്റെ ഇടയിൽ ഉണ്ടായ സംഭവത്തെക്കുറിച്ചു പറഞ്ഞ ആദ്യ പ്രണയത്തെ കുറിച്ചുള്ള എംജിയുടെ ചോദ്യത്തിനും മറുപടി നൽകി. പത്താം ക്ലാസിലോ, പീഡിഗ്രിയ്‌ക്കോ പഠിക്കുന്ന കാലത്താണ് സത്യസന്ധമായിട്ടൊരു പ്രണയം തോന്നുന്നത് എന്നും റിമി പറയുന്നു.

ഇഷ്ടങ്ങളൊക്കെ തോന്നിയിട്ടുണ്ട്. സൺഡേ ക്ലാസില്‍ പഠിക്കുമ്പോള്‍ ചിലരൊക്കെ ഇഷ്ടം പറഞ്ഞിട്ടുണ്ട്. പിന്നെ ഒരാൾ അവൻ പൂന്തോട്ടത്തിൽ ഇരിക്കുന്ന ഫോട്ടോ ഒക്കെ കൊണ്ട് തന്നു. പിന്നെ രസകരമായ മറ്റൊരു സംഭവം വീട്ടില്‍ ഫോണില്ലാത്തത് കൊണ്ട് അടുത്ത വീട്ടിലേക്ക് വിളിച്ച് റിമിയ്ക്ക് ഫോണ്‍ കൊടുക്കാമോന്ന് ഒരാൾ ചോദിച്ചതാണ്. പക്ഷേ മമ്മി പോയി ആര്‍ക്കാടാ ഫോണ്‍ കൊടുക്കേണ്ടെന്ന് തിരിച്ച് ചോദിച്ചു. മൊട്ടേന്ന് വിരിഞ്ഞില്ല, അതിന് മുന്‍പ് തുടങ്ങിയോന്ന് ചോദിച്ച് എന്നെ പിടിച്ചും രണ്ട് തല്ല്. ഏതോ ഒരുത്തന്‍ അപ്പുറത്ത് വീട്ടിലേക്ക് ഫോണ്‍ വിളിച്ചതിന് എനിക്കാണ് തല്ലു കിട്ടിയത്.

ഡാർജിലിംഗിൽ റിമിയെ കണ്ടെന്ന് എന്റെ ഒരു കൂട്ടുകാരൻ പറഞ്ഞല്ലോ എന്ന എംജിയുടെ സംസാരത്തിനും റിമി മറുപടി നൽകി . അടുത്തിടെയാണ് താൻ അവിടെ പോയത്. ഫോട്ടോസിൽ നമ്മൾ കാണുന്നതുപോലെയാണ് അവിടെ. എല്ലാം വളവുകൾ നിറഞ്ഞ സ്ഥലമാണ്. യാത്രകളോടുള്ള കൊതിയും മതിപ്പും തീർന്നു.

സിദ്ധേശ്വർ ധാം എന്ന ശിവക്ഷേത്രത്തിൽ പോയ അനുഭവം റിമി തുറന്നു പറയവെയാണ് അവിടെ കാണിക്ക ഇട്ടില്ല അല്ലെ പൂജാരിക്ക് ദക്ഷിണയും കൊടുത്തില്ലേ എന്ന് എംജി ചോദിക്കുന്നത്. പൂജാരി എന്നോട് പറഞ്ഞു, എന്നും എംജി റിമിയെ പറ്റിക്കുന്നു.

എംജിയുടെ രസകരമായ ചോദ്യത്തിനുള്ള മറുപടിയാണ് റിമി പിന്നീട് പറയുന്നത്. പലരും അവിടെ പോകണം എന്നോർത്താലും പോകാൻ സാധിക്കാറില്ല. പക്ഷെ തനിക്ക് അവിടെ പോകാനുള്ള ഭാഗ്യം ഉണ്ടായി. ആചാരങ്ങൾ അറിയില്ലല്ലോ. പക്ഷെ പൈസ അവിടെ ഇട്ടിരുന്നു എന്നും റിമി പറഞ്ഞു.

about rimi tomi

More in Malayalam

Trending

Recent

To Top