
Malayalam
ഒരു തട്ടമിട്ട നാട്ടുമ്പുറത്തുകാരി ബിഗ് ബോസിൽ എന്ത് കാണിക്കാനാണ്; മറുപടിയുമായി മജ്സിയ ഭാനു!
ഒരു തട്ടമിട്ട നാട്ടുമ്പുറത്തുകാരി ബിഗ് ബോസിൽ എന്ത് കാണിക്കാനാണ്; മറുപടിയുമായി മജ്സിയ ഭാനു!
Published on

പവർ ലിഫ്റ്റിങ് ചാമ്പ്യൻ ആയ മജിസിയ ഭാനു ബിഗ് ബോസ് മലയാളം ഷോയിലേക്ക് എത്തിയത് എല്ലാവര്ക്കും ഒരു കൗതുകമായിരുന്നു. ഹിജാബുമിട്ട് ഇന്ത്യക്ക് വേണ്ടി മെഡലുകൾ നിരവധി നേടിയ ഈ താരത്തെ അന്ന് അധികം ആർക്കും അറിയില്ലായിരുന്നു. എന്നാൽ, ഇക്കഴിഞ്ഞ ആഴ്ച ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തിറങ്ങിയ മജിസിയ തന്നെ ഞെട്ടി തനിക്ക് പ്രേക്ഷകർക്ക് ഇടയിലുള്ള പിന്തുണ കണ്ട്.
ഷോയിൽ നിന്ന് പുറത്തായി എങ്കിലും തന്റെ സ്വപ്നങ്ങൾ എല്ലാം സഫലമായി എന്നാണ് മജിസിയ പറയുന്നത്. ഷോയിൽ നിന്ന് പുറത്തായ ശേഷം ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് മജിസിയ തന്റെ ബിഗ് ബോസ് അനുഭവങ്ങൾ പങ്കുവെച്ചത്.
ഷോയിൽ നിന്ന് എവിക്ട് ആയ ശേഷം പ്രേക്ഷകരിൽ നിന്നു ലഭിക്കുന്ന പ്രതികരണങ്ങളിൽ വളരെ സന്തുഷ്ടയാണ് മജിസിയ. താൻ സ്വപ്നം കണ്ടതിനേക്കാൾ ആയിരം മടങ്ങാണ് ഇതെന്ന് താരം പറയുന്നു.
“ഞാൻ രാജ്യത്തിന് വേണ്ടി ഒട്ടേറെ മെഡലുകൾ നേടിയിരുന്നു പക്ഷെ അന്നൊന്നും എനിക്ക് ഇത്രയും അംഗീകാരം കിട്ടിയിരുന്നില്ല. എന്നാൽ ഷോയിൽ പോയി ആഴ്ചകൾ കൊണ്ട് ഞാൻ ആയിരങ്ങളുടെ പ്രിയപ്പെട്ട പാത്തുവായി. തട്ടമിട്ട ഒരു നാട്ടുംപുറത്തുകാരിക്ക് ഇതുപോലൊരു ഷോയിൽ എന്ത് ചെയ്യാൻ കഴിയും എന്ന് ചോദിച്ചവർക്കുള്ള മറുപടിയാണിത്. ഞാൻ ചിലപ്പോൾ ഷോ വിജയിച്ചു കാണില്ല പക്ഷെ ഒരുപാട് പേരുടെ ഹൃദയം കീഴടക്കാൻ എനിക്ക് കഴിഞ്ഞു,” മജിസിയ പറഞ്ഞു.
ബിഗ് ബോസ് ഷോയിലെ മറക്കാനാവാത്ത നിമിഷം ഏതാണെന്നുള്ള ചോദ്യത്തിന് അത് തന്റെ എവിക്ഷൻ ആണെന്നാണ് മജിസിയ പറയുന്നത്. താൻ എത്രമാത്രം ബോൾഡ് ആയ ആളാണെന്നു ആ സന്ദർഭത്തിലാണ് തനിക്ക് മനസിലായത് എന്നാണ് മജിസിയ പറയുന്നത്.
തീർച്ചയായും എന്റെ എവിക്ഷൻ തന്നെയാണ് ആ മറക്കാനാവാത്ത നിമിഷം. പലരും കരഞ്ഞു കൊണ്ടാണ് വീട്ടിൽ നിന്ന് ഇറങ്ങിയത് എന്നാൽ, ഞാൻ ആണ് ഇത്തവണ പുറത്തു പോകുന്നത് എന്ന് ലാൽ സർ പറഞ്ഞപ്പോൾ അത് വളരെ ബോൾഡ് ആയി സ്വീകരിക്കാൻ എനിക്ക് കഴിഞ്ഞു. എന്റെ ശക്തിയെന്താണെന്നു ഞാൻ ആ നിമിഷമാണ് മനസിലാക്കിയത്. മാത്രമല്ല, കൊവിഡ് പ്രോട്ടോകോളുകൾ ഉണ്ടായിട്ടും സ്റ്റേജിൽ വെച്ച് ലാൽ സർ എനിക്ക് ഷേക്ക് ഹാൻഡ് തന്നു. എന്റെയും ടിമ്പലിന്റെയും ഹൗസിലെ മികച്ച നിമിഷങ്ങൾ കോർത്തിണക്കി ഒരു വീഡിയോ ബിഗ് ബോസ് പ്ലേയ് ചെയ്തു. എത്ര മനോഹരമായിരുന്നു എന്റെ എവിക്ഷൻ,” മജിസിയ പറഞ്ഞു.
ഈ സീസൺ ബിഗ് ബോസ് ഷോയിൽ പ്രേക്ഷകർ വളരെയധികം ആഘോഷിച്ച ഒരു സൗഹൃദയമായിരുന്നു ടിമ്പലിന്റെയും മജിസിയയുടെയും. ഇത്രയും നാൾ തനിക്ക് ലഭിക്കാതെ പോയ ഒരു നല്ല സുഹൃത്താണ് ടിമ്പൽ എന്നാണ് മജിസിയ പറയുന്നത്.
“ഞങ്ങൾ വളരെ വ്യത്യസ്തരായ മനുഷ്യരാണ്. വേഷവിധാനം മുതൽ ചിന്താഗതി വരെ അങ്ങേയറ്റം വ്യത്യസ്തം. എങ്കിലും ഞങ്ങൾ നന്നായി കണക്ട് ആയി. ജീവിതം മുഴുവൻ ഞാൻ നെഞ്ചോടു ചേർക്കുന്ന ഒരു വ്യക്തി ആയിരിക്കും ടിമ്പൽ,” മജിസിയ പറഞ്ഞു. മത്സരം അവസാനിച്ചു പുറത്തിറങ്ങിയ താരത്തിന് പ്രേക്ഷകരോട് ഒരു അപേക്ഷയുണ്ട്.
“ഒരിക്കലും ഒരു മത്സരാർത്ഥിയെ ജഡ്ജ് ചെയ്യരുത്. അവർ ജീവിതത്തിൽ കടന്നു വന്ന സാഹചര്യങ്ങളോ അവർ ആ വീട്ടിനുള്ളിൽ അനുഭവിക്കുന്നതോ എന്താണെന്ന് നിങ്ങൾക്ക് അറിയില്ല. അവരെ സ്നേഹിക്കണം എന്ന് ഞാൻ പറയുന്നില്ല പക്ഷെ ഒരിക്കലും വെറുക്കരുത്,” മജിസിയ പറയുന്നു.
about bigg boss
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...