Malayalam
ഡിപ്രഷനുണ്ടോ എന്ന് പലരും ചോദിച്ചു’; കാര്യം വ്യക്തമാക്കി സംയുക്ത മേനോന്‍
ഡിപ്രഷനുണ്ടോ എന്ന് പലരും ചോദിച്ചു’; കാര്യം വ്യക്തമാക്കി സംയുക്ത മേനോന്‍
സിനിമയില്‍ നിന്നും സമൂഹമാധ്യമത്തില്‍ നിന്നും ഇടവേള എടുത്തപ്പോൾ പലരും ചോദിച്ച ചോദ്യങ്ങളെ കുറിച്ചുപറയുകയാണ് നടി സംയുക്ത മേനോൻ. തനിക്ക് വിഷാദ രോഗമുണ്ടോ എന്നാണ് പലരും ചോദിച്ചതെന്ന് സംയുക്ത മേനോൻ പറയുന്നു.
ഒരു വ്യക്തിയുടെ ജീവിതം സോഷ്യല്‍ മീഡിയില്‍ കാണുന്നതാണെന്ന ധാരണയാണ് ഇത്തരത്തിലുള്ള ചിന്തകള്‍ക്ക് കാരണം. തനിക്ക് സൗകര്യവും സമയവും ഉള്ളപ്പോഴാണ് സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുക എന്നും സംയുക്ത വ്യക്തമാക്കി. വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം സൂചിപ്പിച്ചത്.
സിനിമയില്‍ സ്വാഭാവികമായി വന്ന ഇടവേളയാണ്. അതിനൊപ്പം ലോക്ക്ഡൗണ്‍ കൂടി വന്നപ്പോഴാണ് ഇടവേള നീണ്ടു പോയത്. ഈ സമയം കൂടുതല്‍ വായിക്കാനും, ഒരു വ്യക്തി എന്ന നിലയില്‍ സ്വയം മെച്ചപ്പെടുത്താനും ശ്രമിക്കുകയായിരുന്നു. ആ സമയത്ത് വളരെ സന്തോഷത്തിലായിരുന്നു എന്നും സംയുക്ത പറഞ്ഞു.
‘ഒരു വ്യക്തിയുടെ ജീവിതം സോഷ്യല്‍ മീഡിയ ആക്റ്റിവിറ്റിയാണെന്ന് ധരിക്കുന്നത് കൊണ്ടാണ് ഇത്തരം ഊഹാപോഹങ്ങള്‍ ഉണ്ടാവുന്നത്. സൗകര്യവും സമയവും ഉണ്ടെങ്കിലാണ് ഞാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത്. പുതിയ കാര്യങ്ങള്‍ വായിക്കാനും പഠിക്കാനും പിന്നെ എന്നെ തന്നെ മെച്ചപ്പെടുത്താനും ശ്രമിക്കുകയായിരുന്നു ഈ സമയത്ത്.
അപ്പോള്‍ പലരും ഡിപ്രസ്ഡാണോ, ഓക്കെയല്ലേ എന്നൊക്കെ ചോദിക്കാന്‍ തുടങ്ങി. ഈ കാലയളവില്‍ ഞാന്‍ വളരെ ഹാപ്പിയായിരുന്നു. സിനിമയില്‍ സ്വാഭാവികമായി വന്ന ഗ്യാപിനൊപ്പം ലോക്ക്ഡൗണ്‍ കൂടിയായപ്പോള്‍ അത് അല്‍പ്പം നീണ്ടു എന്നേയുള്ളു.’സംയുക്ത മേനോന്ന്റെ വാക്കുകൾ.
ആണും പെണ്ണും എന്ന ആന്തോളജി ചിത്രമാണ് അവസാനമായി റിലീസ് ചെയ്ത സംയുക്ത ചിത്രം. ഇന്ദ്രജിത്ത്, ജോജു ജോര്‍ജ് എന്നിവരാണ് സംയുക്ത അഭിനയിച്ച ചിത്രത്തില്‍ പ്രധാന വേഷം ചെയ്തു. ജയ് കെ യാണ് ചിത്രം സംവിധാനം ചെയ്തത്. സന്തോഷ് ഏച്ചിക്കാനമാണ് തിരക്കഥ എഴുതിയത്.
ചിത്രത്തിലെ സംയുക്തയുടെയും ജോജുവിന്റേയും പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സംയുക്തയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നാണ് ചിത്രത്തിലേതെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.
about samyuktha menon
