
Malayalam
സിനിമ എഴുതാന്‍ തനിക്ക് പ്രചോദനം നല്‍കിയത് മണിരത്നത്തിന്റെ വാക്കുകള്‍; തുറന്ന് പറഞ്ഞ് എആര്‍ റഹ്മാന്
സിനിമ എഴുതാന്‍ തനിക്ക് പ്രചോദനം നല്‍കിയത് മണിരത്നത്തിന്റെ വാക്കുകള്‍; തുറന്ന് പറഞ്ഞ് എആര്‍ റഹ്മാന്
Published on

എ ആര് റഹ്മാന് ആദ്യമായി നിര്‍മ്മിക്കുകയും, എഴുതുകയും ചെയ്ത ’99 സോങ്ങ്സ്’ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. എന്നാല്‍ ഇപ്പോഴിതാ സിനിമ എഴുതാന്‍ തനിക്ക് പ്രചോദനം നല്‍കിയത് മണിരത്നത്തിന്റെ വാക്കുകളാണെന്ന് പറയുകയാണ് എ ആര് റഹ്മാന്.
റഹ്മാന്റെ വാക്കുകള്‍:
‘മണിരത്നം ഒരിക്കല്‍ എന്നോട് പറഞ്ഞു, നിനക്ക് എങ്ങിനെയാണ് സിനിമ ചെയ്യുക എന്ന് അറിയാമോ എന്ന്. പാട്ട് പോലെ തന്നെയാണ്. ആമുഖമുണ്ടാവും പിന്നെ പാട്ടിന്റെ പ്രമേയവും, ട്യൂണും. അങ്ങനെ പശ്ചാത്തല സംഗീതം ഉണ്ടാക്കുന്നു. പിന്നെ പാട്ടിന്റെ അനുപല്ലവി വരും. അങ്ങനെ ആ മനോഹരമായ യാത്ര അവസാനിക്കും.’ എന്നാണ് അദ്ദേഹം പറഞ്ഞത്.
മണിരത്നത്തിന്റെ ഈ വാക്കുകളാണ് തന്നെ സിനിമ സംവിധാനം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് റഹ്മാന് പറയുന്നത്. ഒരു കഥ പോലെയാണ് സംവിധാനമെന്ന് അദ്ദേഹം പറഞ്ഞു. അതാണ് എന്നെ ചിന്തിപ്പിച്ചത്.
കഥ എഴുതുന്നത് പോലെ നമ്മുടെ സ്വന്തം ഭാഷയില്‍ ഒരു കലയെ കുറിച്ച് സംസാരിക്കുന്നത് എത്ര മനോഹരമായ കാര്യമാണ്. അതാണ് എനിക്ക് പ്രചോദനമായത്. എനിക്ക് കഥകള്‍ ഇഷ്ടമാണ്.
ആളുകളെയും അവരുടടെ ജീവിതത്തെ കുറിച്ചും പഠിക്കാന്‍ എനിക്ക് ഇഷ്ടമാണ്. ഇന്ത്യയില്‍ ഉള്ളവര്‍ മാത്രമല്ല, എല്ലായിടത്തും നിന്നുള്ള ജീവിതങ്ങള്‍ പറയാനാണ് എനിക്ക് താത്പര്യം’ എന്നും റഹ്മാന് പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു അമ്മ പുഴയിൽ എറിഞ്ഞു കൊന്ന മൂന്ന് വയസുകാരി നിരന്തരമായി ലൈം ഗികപീ ഡനത്തിന് ഇരയായിരുന്നു എന്ന വാർത്ത കേരളക്കരയെ...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...