Connect with us

അപ്രതീക്ഷിത എലിമിനേഷൻ ബിഗ് ബോസ്സിൽ ട്വിസ്റ്റ്, ഒടുവിൽ പുറത്തേക്ക്…… പ്രേക്ഷകരുടെ വിജയമോ?

Malayalam

അപ്രതീക്ഷിത എലിമിനേഷൻ ബിഗ് ബോസ്സിൽ ട്വിസ്റ്റ്, ഒടുവിൽ പുറത്തേക്ക്…… പ്രേക്ഷകരുടെ വിജയമോ?

അപ്രതീക്ഷിത എലിമിനേഷൻ ബിഗ് ബോസ്സിൽ ട്വിസ്റ്റ്, ഒടുവിൽ പുറത്തേക്ക്…… പ്രേക്ഷകരുടെ വിജയമോ?

തീര്‍ത്തും അപ്രതീക്ഷിതമായിരുന്ന ഒരു എലിമിനേഷനായിരുന്നു ബോസ് വീട് സാക്ഷ്യം വഹിച്ചത്. സാധാരണഗതിയില്‍ ഞായറാഴ്ച ദിവസങ്ങളിലായിരിക്കും ആരാകും പുറത്തു പോവുക എന്ന് പറയുക. എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായി ഇന്നു തന്നെ ആരാകും പുറത്താവുക എന്ന് പ്രഖ്യാപിക്കുകയായിരുന്നു.

പതിവിലും തീര്‍ത്തും വ്യത്യസ്തമായിരുന്നു ഈ ആഴ്ചയിലെ എവിക്ഷന്‍. സാധാരണ ഓരോരോത്തരുടേയും വിധി എന്താണെന്ന് മോഹന്‍ലാല്‍ പറയുകയാണ് പതിവ്. എന്നാല്‍ ഇത്തവണ രസകരമായൊരു ടാസ്‌ക്കിലൂടെയായിരുന്നു ആരാണ് പുറത്താകുന്നതെന്ന് പ്രഖ്യാപിച്ചത്.

അനൂപ്, നോബി, സജ്‌ന ഫിറോസ്, ഭാഗ്യലക്ഷ്മി, കിടിലം ഫിറോസ്, റംസാന്‍, സന്ധ്യ എന്നിവരായിരുന്നു ഈ ആഴ്ച എലിമിനേഷനെ നേരിടാനുണ്ടായിരുന്നത്. ഇവര്‍ക്ക് ഓരോരുത്തര്‍ക്കുമായി ഓരോ സോപ്പ് വീതം നല്‍കുകയായിരുന്നു മോഹന്‍ലാല്‍ ചെയ്തത്. ഓരോരുത്തരും അവരവരെടുത്ത സോപ്പിന്റെ കവറുകള്‍ തുറക്കണം. സോപ്പില്‍ ആരുടെ പേരാണോ കാണുന്നത് അവര്‍ സേഫ് ആകുമെന്നും മോഹന്‍ലാല്‍ അറിയിച്ചു.

ഇത് പ്രകാരം ഓരോരുത്തരും സോപ്പുകള്‍ തുറന്നു. അനൂപിന്റെ സോപ്പിലുണ്ടായിരുന്ന പേര് സന്ധ്യയുടേതായിരുന്നു. സന്ധ്യയുടെ സോപ്പിലാകട്ടെ സൂര്യയുടെ പേരും. സൂര്യ തുറന്ന സോപ്പില്‍ എഴുതിയിരുന്നത് ഫിറോസ് സജ്‌നയുടെ പേരായിരുന്നു. ഫിറോസിനും സജ്‌നയ്ക്കും ലഭിച്ചത് കിടിലം ഫിറോസിന്റെ പേരെഴുതിയ സോപ്പായിരുന്നു. എന്നാല്‍ കിടിലം ഫിറോസിന് ലഭിച്ച സോപ്പില്‍ ആരുടേയും പേരുണ്ടായിരുന്നില്ല. റംസാന്റെ സോപ്പില്‍ അനൂപിന്റെ പേര് കണ്ടതോടെ അനൂപും സേഫ് ആയി. നോബിയുടെ സോപ്പില്‍ റംസാന്റെ പേരും ഭാഗ്യലക്ഷ്മിയുടെ സോപ്പില്‍ നോബിയുടെ പേരുമായിരുന്നു ഉണ്ടായിരുന്നത്. ഇതോടെ ഭാഗ്യലക്ഷ്മി ഒഴികെ എല്ലാവരും സേഫ് ആയെന്ന് വ്യക്തമായത്. പേരില്ലാതിരുന്ന ഭാഗ്യലക്ഷ്മിയോട് പുറത്തേക്ക് വരാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടു. വൈകാരികമായിട്ടായിരുന്നു ഭാഗ്യലക്ഷ്മിയെ ബിഗ് ബോസ് വീട്ടിലുള്ളവര്‍ യാത്രയാക്കിയത്.

താന്‍ ആഗ്രഹിച്ചതായിരുന്നു ഈ പുറത്താകല്‍ എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. സ്‌നേഹിച്ച് തുടങ്ങുമ്പോഴേക്കും പോവുകയാണെന്നായിരുന്നു ഭാഗ്യലക്ഷ്മിയോട് ഫിറോസും സജ്‌നയും പറഞ്ഞത്. അടുത്ത സുഹൃത്തുക്കളായിരുന്ന കിടിലം ഫിറോസും സന്ധ്യയും വികാരം അടക്കാന്‍ പാടുപെട്ടു. ഡിംപലിനും ഏറെ വിഷമമുണ്ടാക്കുന്നതായിരുന്നു ഭാഗ്യലക്ഷ്മിയുടെ പുറത്താകല്‍.

ഈ കാലയളവില്‍ ഷോ യില്‍ നിന്നും പുറത്ത് പോയത് വനിത മത്സരാര്‍ഥികള്‍ ആയിരുന്നു എന്നത് ശ്രദ്ധേയമാണ്. ഏറ്റവുമൊടുവില്‍ മജ്‌സിയ ഭാനു കൂടി പുറത്തേക്ക് പോയതോടെ മത്സരാര്‍ഥികളും ഇത് ചൂണ്ടി കാണിച്ച് രംഗത്ത് വന്നിരുന്നു. ഭാഗ്യലക്ഷ്മിയും സന്ധ്യ മനോജുമാണ് എലിമിനേഷനെ കുറിച്ച് വിമര്‍ശിച്ചിരുന്നു
സ്ത്രീകള്‍ മാത്രം പുറത്ത് പോവുന്നത് എന്ത് കൊണ്ടാണെന്ന് ആരോപിച്ച് വന്ന ഇരുവരും കഴിഞ്ഞ ആഴ്ച വീടിനുള്ളില്‍ വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിച്ചത്. വീട്ടില്‍ പോകണമെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് ഭാഗ്യലക്ഷ്മി പൊട്ടിക്കരയുന്നതും ശ്രദ്ധേയമായിരുന്നു. നോമിനേഷന്‍ പ്രഖ്യാപിക്കുന്ന സമയത്ത് കണ്‍ഫെഷന്‍ റൂമിലെത്തി ബിഗ് ബോസിനോട് തനിക്ക് പുറത്ത് പോവണമെന്ന് ഭാഗ്യം നേരിട്ട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ഫുഡ് കഴിക്കാതെ സത്യാഗ്രഹം നടത്തുകയും ചെയ്തു. അങ്ങനെ ഭാഗ്യലക്ഷ്മിയുടെ ആഗ്രഹം സഫലമായെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്

തുടക്കം മുതല്‍ക്കേ കരുത്തയായിരുന്ന മത്സരാര്‍ത്ഥിയായിരുന്നു ഭാഗ്യലക്ഷ്മി. പലരും ഭാഗ്യലക്ഷ്മി അവസാനം വരെ ബിഗ് ബോസിലുണ്ടാകുമെന്ന് പ്രവചിച്ചിരുന്നു. നേരത്തെ കിടിലം ഫിറോസും ഭാഗ്യലക്ഷ്മി ഫൈനലിലുണ്ടാകുമെന്ന് പ്രവചിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ഭാഗ്യലക്ഷ്മി പുറത്താവുകയായിരുന്നു. പുറത്ത് വന്ന ഭാഗ്യലക്ഷ്മി ചിരിച്ചു കൊണ്ടാണ് സംസാരിച്ചത്. താനിത് ആഗ്രഹിച്ചിരുന്നതാണെന്നും പലപ്പോഴായി ബിഗ് ബോസിനോട് അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top