
Malayalam
കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ പതിനേഴ് വര്‍ഷങ്ങള്‍ പറന്നു പോയി; കുറിപ്പുമായി വിനീത് ശ്രീനിവാസന്
കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ പതിനേഴ് വര്‍ഷങ്ങള്‍ പറന്നു പോയി; കുറിപ്പുമായി വിനീത് ശ്രീനിവാസന്
Published on

വാര്‍ഷിക ദിനത്തില്‍ ഭാര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് വിനീത് ശ്രീനിവാസന്. ഒരു കുറിപ്പോടെയാണ് വാര്‍ഷികത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
‘കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് കുട്ടികളെ ഉറക്കാന്‍ കിടത്തിയിട്ട് ഞാനും ദിവ്യയും കിടക്കയുടെ മൂലയിലിരുന്ന് ഇരുട്ടില്‍ ഏറ്റവും കുറഞ്ഞ ശബ്ദത്തില്‍ സംസാരിക്കുകയായിരുന്നു. ഈയിടെയായി ഞങ്ങള്‍ക്കുമാത്രമായി കിട്ടുന്ന സമയം അപ്പോള്‍ മാത്രമാണ്. എന്ന് തുടങ്ങിയാണ് വിനീതിന്റെ കുറിപ്പ്.
17 വര്‍ഷങ്ങളാകുമ്പോഴും ഒന്നും മാറിയിട്ടില്ല എന്ന തന്റെ ചോദ്യത്തിന് ഭാര്യ നല്കിയ മറുപടിയാണ് വിനീത് കുറിച്ചിരിക്കുന്നത്. ഒരുപാട് കാര്യങ്ങള്‍ മാറിയിട്ടുണ്ടെന്നായിരുന്നു ദിവ്യയുടെ മറുപടി. രണ്ടുപേര്‍ക്കും മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നും മാറ്റമില്ലാത്തത് പരസ്പരമുള്ള സ്നേഹത്തിന് മാത്രമാണെന്നുമായിരുന്നു ദിവ്യയുടെ മറുപടി.
17 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള മാര്‍ച്ച് 31 നാണ് താന്‍ ദിവ്യയെ പ്രപ്പോസ് ചെയ്തത്. അന്ന് അവള് യെസ് പറഞ്ഞു. കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ പതിനേഴ് വര്‍ഷങ്ങള്‍ പറന്നു പോയെന്നും വിനീത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
2012 ഒക്ടോബര്‍ 18-നാണ് വിനീത് ശ്രീനിവാസനും ദിവ്യയും വിവാഹിതരാകുന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടേയും വിവാഹം. വിഹാന്, ഷനായ എന്നിങ്ങനെ രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്.
നടൻ വിനായകൻ പോലീസ് കസ്റ്റഡിയിൽ. ഹോട്ടലിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെത്തുടർന്ന് ആണ് നടനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കൊല്ലത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽവെച്ചാണ് സംഭവം. സിനിമാ...
മലയാളികൾക്ക് കീർത്തി സുരേഷ് എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തിൽ നിന്ന് കരിയർ ആരംഭിച്ച് പിന്നീട് മറ്റു ഭാഷകളിൽ പോയി വിജയം...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന് മുമ്പ് മലയാളികൾക്ക് അത്ര പരിചിതനായിരുന്നില്ല...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...