Malayalam
21 വര്‍ഷത്തിനുശേഷം വീണ്ടും കണ്ടുമുട്ടി; ചിത്രങ്ങള്‍ പങ്കുവെച്ച് ലക്ഷ്മി ഗോപാല സ്വാമി
21 വര്‍ഷത്തിനുശേഷം വീണ്ടും കണ്ടുമുട്ടി; ചിത്രങ്ങള്‍ പങ്കുവെച്ച് ലക്ഷ്മി ഗോപാല സ്വാമി
സത്യന്‍ അന്തിക്കാട് ചിത്രമായ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രം മറന്നു പോയ മലയാളികള്‍ ഉണ്ടാകില്ല. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും പ്രേക്ഷകര്‍ക്ക് ഇന്നും പ്രിയപ്പെട്ട സിനിമകൡ ഒന്നാണ് ഈ ജയറാം ചിത്രം.
ജയറാമിനൊപ്പം ലക്ഷ്മി ഗോപാലാസ്വാമി, കാവ്യ മാധവന്‍ എന്നിവര്‍ എത്തയിപ്പോള്‍ ജയറാമിന്റെ മകന്‍ കാളിദാസുമായിരുന്നു ചിത്രത്തിലും ജയറാമിന്റെ മകനായി അഭിനയിച്ചത്.
ഇപ്പോഴിതാ, ചിത്രം റിലീസ് ചെയ്ത് 21 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ‘അച്ചുവും അമ്മയും’ വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ്.പുതിയ സിനിമയുടെ ലൊക്കേഷനിലാണ് കാളിദാസും ലക്ഷ്മി ഗോപാലസ്വാമിയും കണ്ടുമുട്ടിയത്.
ഞങ്ങളുടെ ഏറ്റവും പ്രശസ്തമായ കൊച്ചു കൊച്ചു സന്തോഷങ്ങളില്‍ എന്റെ മകനായി അരങ്ങേറ്റം കുറിച്ച എന്റെ പ്രിയപ്പെട്ട കാളിദാസിനെ 21 വര്‍ഷത്തിനുശേഷം വീണ്ടും കണ്ടുമുട്ടി.
കാളിദാസിന് ഒരു ശോഭനമായ ഭാവി ആശംസിക്കുന്നു എന്നാണ് കാളിദാസിനൊപ്പമുള്ള ചിത്രം പങ്കുവച്ച് വീണ്ടും കണ്ടതിന്റെ സന്തോഷം ലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.