
Malayalam
ട്വന്റി ട്വന്റിക്ക് പിന്തുണ പ്രഖ്യാപിച്ച് സംവിധായകന്; പോസ്റ്റ് ചർച്ചയാകുന്നു
ട്വന്റി ട്വന്റിക്ക് പിന്തുണ പ്രഖ്യാപിച്ച് സംവിധായകന്; പോസ്റ്റ് ചർച്ചയാകുന്നു
Published on

ട്വന്റി ട്വന്റിക്ക് പിന്തുണ പ്രഖ്യാപിച്ച സംവിധായകന് സനല്‍കുമാര്‍ ശശിധരന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ട്വന്റി ട്വന്റി ശരിയോ തെറ്റോ എന്നുള്ളതല്ല. ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുവോ ഇല്ലയോ എന്നതാണ് ചോദ്യം.
ബദല്‍ എന്നൊരു തോന്നല്‍ മതി ഇന്ന് കേരളം വഴി മാറിയൊഴുകാന്‍. അത്രയധികം മടുപ്പ് ജനങ്ങള്‍ക്കുണ്ട് എന്നും ട്വന്റി ട്വന്റിയെ എഴുതിത്തള്ളണ്ട എന്നും സംവിധായകന് ഒരു പോസ്റ്റില്‍ കുറിച്ചു.
”എങ്ങിനെ ഈ കഴുതയെ താഴെയിറക്കും എന്നല്ല ചിന്തിക്കേണ്ടത്, ആരാ ഇതിനെ കയറ്റിയത് എന്നാണ്, ഇനിയെങ്കിലും ചിന്തിച്ച് വോട്ടു ചെയ്യുക” എന്നെഴുതിക്കൊണ്ട് ഒരു കഴുതയുടെ ചിത്രവുമായി കഴിഞ്ഞ ദിവസം ട്വന്റി 20 ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച ചിത്രം സനല്‍കുമാര്‍ തന്റെ ഫെയ്സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
കൈരളി തിയേറ്ററില്‍ നിന്നും ‘ഒഴിവുദിവസത്തെ കളി’ മുതല്‍ കണ്ടു കളഞ്ഞ സമയം നഷ്ടമായി എന്ന കമന്റിന് തെറിവിളിയും ഒപ്പം ‘എന്റെ പേജില്‍ എന്തെഴുതണമെന്ന് നീയാണോ തീരുമാനിക്കുന്നത്’ എന്ന ചോദ്യവുമാണ് സനല്‍കുമാര്‍ മറുപടിയായി കുറിച്ചത്. സംവിധായകന്റെ തെറിവിളി പ്രയോഗം ശരിയായില്ലെന്നും ചിലര്‍ കമന്റുകളില്‍ സൂചിപ്പിച്ചിട്ടുണ്ട്.
സനല്‍കുമാര്‍ ശശിധരന്റെ പോസ്റ്റുകള്‍:
ട്വന്റി ട്വന്റിയെ എഴുതി തള്ളണ്ട. താത്വികമായ അവലോകനങ്ങള്‍ നടക്കട്ടെ. കോര്‍പ്പറേറ്റ് ഭരണം അരാഷ്ട്രീയവല്‍ക്കരണം എന്നൊക്കെയുള്ള വാചകമതിലുകള് ഉയരട്ടെ. പക്ഷേ അതത്രപെട്ടെന്ന് കെട്ടുപോകുമെന്ന് തോന്നുന്നില്ല. ട്വന്റി ട്വന്റി ശരിയോ തെറ്റോ എന്നുള്ളതല്ല. ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുവോ ഇല്ലയോ എന്നതാണ് ചോദ്യം. എല്ലാ രാഷ്ട്രീയ ചര്‍ച്ചകളിലും കാണാവുന്ന ഉറപ്പായ ഒരു ചോദ്യം ‘എന്താണ് ബദല്‍?’ എന്നതാണ്. ബദല്‍ വേണമെന്നില്ല ബദല്‍ എന്നൊരു തോന്നല്‍ മതി ഇന്ന് കേരളം വഴിമാറിയൊഴുകാന്. അത്രയധികം മടുപ്പ് ജനങ്ങള്‍ക്കുണ്ട്. വീണ്ടും പറയുന്നു. ട്വന്റി ട്വെന്റിയെ എഴുതിത്തള്ളണ്ട.
നാട്ടില്‍ നടക്കുന്ന ഒരു പുതിയ രാഷ്ട്രീയ പരീക്ഷണത്തെ അറിയാനുള്ള കൗതുകം കൊണ്ടാണ് ട്വെന്റി ട്വന്റിയെ വായിച്ചും കേട്ടും തുടങ്ങിയത്. 2012 ല്‍ തുടങ്ങിയ ഒരു ചെറിയ ആശയം 2021 ലെ പൊതു തെരെഞ്ഞെടുപ്പില്‍ ഒരു ചര്‍ച്ചയാകുന്നു ണ്ടെങ്കില് അത് ചെറിയ കാര്യമല്ല. ഇരുമുന്നണികള്‍ എന്ന കേരളത്തിന്റെ സാമ്പ്രദായിക രാഷ്ട്രീയ സാഹചര്യത്തെ തകര്‍ത്ത് ഒരു ബദല്‍ അവതരിപ്പിക്കാനുള്ള ദശാബ്ദങ്ങള്‍ നീണ്ട ശ്രമം നടത്തുന്ന ബിജെപിക്കോ വലിയ പ്രതീക്ഷകളോടെ കപ്പല്‍ പൊലെ വന്ന് കടലാസ് വള്ളം പൊലെ തകര്‍ന്നുപോയ എഎപിക്കോ കഴിയാത്ത വിജയമാണത്. അത്ര ഷാര്‍പ്പായി പൊന്തിവരുന്ന ഒരു രാഷ്ട്രീയ പുതുനാമ്പിനെ നോക്കിക്കാണാതിരിക്കാന്‍ എനിക്ക് കഴിയില്ല. അതിന്റെ പേജിലെ എല്ലാവര്ക്കും ബാധകമാവുന്ന ഒരു ചിന്ത ഷെയര്‍ ചെയ്തപ്പോള്‍ എന്റെ സിനിമ കാണില്ല എന്ന് ഭീഷണിപ്പെടുത്തലും അധിക്ഷേപസ്വരങ്ങളുമായി വരുന്നവരുടെ രാഷ്ട്രീയം എത്ര മ്ലേച്ഛമാണ്!
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...