
Social Media
അപ്രതീക്ഷിത എലിമിനേഷന് നടന്നു രണ്ട് പേർ പുറത്തേക്ക്? നെഞ്ച് തകർന്ന് പ്രേക്ഷകർ; ആ റിപ്പോർട്ടുകൾ ഇതാ!
അപ്രതീക്ഷിത എലിമിനേഷന് നടന്നു രണ്ട് പേർ പുറത്തേക്ക്? നെഞ്ച് തകർന്ന് പ്രേക്ഷകർ; ആ റിപ്പോർട്ടുകൾ ഇതാ!

നൂറ് ദിവസങ്ങളിലായി നടക്കുന്ന ബിഗ് ബോസ് ഷോ നാല്പത് ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. പലരുടെയും ഗെയിം തന്ത്രങ്ങള്‍ ആഴ്ചകള്‍ കഴിയുംതോറും മാറുന്നുണ്ട്.
ഈ ആഴ്ച പുറത്ത് പോവുന്നത് ആരൊക്കെയാണെന്നുള്ള കാര്യത്തിലാണ് ഇപ്പോള്‍ സംശയം ഉയരുന്നത്. കഴിഞ്ഞ ആഴ്ച നോമിനേഷനില്‍ ഇടംനേടിയ അനൂപ് പുറത്ത് പോകുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഒപ്പം ഒരാള്‍ കൂടി പോയി ഈ ആഴ്ച രണ്ട് പേര് പുറത്താകുമെന്നാണ് പുതിയ വിവരം.
ഈ സീസണില്‍ ആദ്യമായി ക്യാപ്റ്റന്‍ ഒഴികെ ബാക്കി എല്ലാവര്ക്കും ഒരു വോട്ട് എങ്കിലും നോമിനേഷനില്‍ ലഭിച്ചു എന്ന പ്രത്യേകതയുണ്ടായിരുന്നു. അതില്‍ നിന്നും രണ്ട് വോട്ടുകളുമായി സായി വിഷ്ണു, അനൂപ് കൃഷ്ണന്, മൂന്ന് വോട്ടുകളുമായി മജ്സിയ, സൂര്യ, അഞ്ച് വോട്ടുമായി ഡിംപല്‍, ആറ് വോട്ടുകളുമായി ഫിറോസ്-സജ്ന എന്നിവരുമാണ് എലിമിനേഷനില്‍ എത്തിയത്. നോമിനേഷന് ഫ്രീ കാര്‍ഡ് കൈയിലുള്ള റംസാനോട് അത് ആര്‍ക്കെങ്കിലും കൊടുക്കുന്നുണ്ടോന്ന് ബിഗ് ബോസ് ചോദിച്ചെങ്കിലും ഇല്ലെന്നായിരുന്നു മറുപടി.
അങ്ങനെ ഈ ആഴ്ചയില്‍ ആറ് പേരാണ് എലിമിനേഷന് നേരിടുന്നത്. അതില്‍ അനൂപ് കൃഷ്ണന് ഏറ്റവും കുറഞ്ഞ വോട്ടുകളുമായി പുറത്തായെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. ബിഗ് ബോസിന്റെ അണ് ഓഫീഷ്യല്‍ വോട്ടിങ്ങ് ട്രെന്‍ഡ് കണക്കിലെടുത്താണ് അനൂപ് പുറത്തായതായി വാര്‍ത്തകള്‍ വന്നത്. ആദ്യം സജ്ന ഫിറോസ് വോട്ടിങ്ങില്‍ മുന്നിട്ട് നിന്നെങ്കിലും ഒന്നാം സ്ഥാനം ഡിംപല്‍ സ്വന്തമാക്കി. തുടക്കത്തില്‍ സൂര്യയും സായി വിഷ്ണുവും പിന്നിലായിരുന്നെങ്കിലും ഒടുവില്‍ അനൂപാണ് പുറകിലായി പോയത്.
കഴിഞ്ഞ ആഴ്ചകളില്‍ നാല് പേര് പുറത്ത് പോയി. അവര്‍ നാല് പേരും വനിതാ മത്സരാര്‍ഥികളാണ്. അതുകൊണ്ട് തന്നെ ഇത്തവണ ഒരു പുരുഷ മത്സരാര്‍ഥി പുറത്തേക്ക് പോവുമെന്ന പ്രവചനം നടന്നിരുന്നു. അതേ സമയം ഈ ആഴ്ച ഒരാളല്ല, രണ്ട് പേര് പുറത്ത് പോവുന്നതായിട്ടും സൂചനയുണ്ട്. അനൂപ് മാത്രമല്ല ഒപ്പം മജ്സിയ ഭാനുവും മത്സരത്തില്‍ നിന്ന് ഔട്ട് ആയിട്ടുണ്ടെന്നാണ് അറിവ്.
അതിനിടെ ഈ ആഴ്ച ബിഗ്ബോസിലേക്ക് പുതിയ വൈൽഡ് കാർഡ് എൻട്രി എത്തുന്നതായും ബിബി പ്രേമികൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരു സീരിയൽ നടിയാണ് ബിബി വീട്ടിലേക്ക് വൈൽഡ് കാർഡ് എൻട്രിയായി എത്തുന്നതെന്നും ഏഷ്യാനെറ്റ് ചാനലിലെ തന്നെ സീരിയലിലെ നായികയാണെന്നും ബിഗ്ബോസ് പ്രേമികൾ ചൂണ്ടിക്കാട്ടുന്നു.
മുൻപും ഇത്തരത്തിലുള്ള ചർച്ചകളുണ്ടായിരുന്നു, നടി ഗായത്രി അരുൺ ബിഗ്ബോസിലേക്ക് എത്തുന്നെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ റിപ്പോർട്ട് വാസ്തവ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നടി തന്നെ രംഗത്തെത്തുകയും വ്യാജ വാർത്തകൾ പടച്ചു വിടുന്നവർക്കെതിരെ നിയമനടപടികളുമായി നീങ്ങുമെന്നും നടി അറിയിച്ചിരുന്നു
അതിനു പിന്നാലെയാണ് ഇത്തരത്തിലുള്ള പുതിയ റിപ്പോർട്ടുകളും പുറത്ത് വരുന്നത്. പുതിയ റിപ്പോർട്ടുകളിൽ കഴമ്പുള്ളതായി ചാനലുമായി ബന്ധപ്പെട്ടുള്ള വൃത്തങ്ങളിൽ നിന്ന് വിവരം ലഭിച്ചിട്ടുള്ളതായും ബിഗ്ബോസ് പ്രേമികൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
അതേസമയം ആരും വൈൽഡ് കാർഡ് എൻട്രിയായി വരാതെ ഇരിക്കട്ടെയെന്നും പ്രേക്ഷകർക്കിടയിൽ നല്ല സപ്പോർട്ട് ഉള്ളവരെ പുതുതായി എത്തുന്ന മത്സരാർത്ഥി സപ്പോർട്ട് ചെയ്യുമെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്. ഈ വാരാന്ത്യം തന്നെ ഒരു വൈൽഡ് കാർഡ് എൻട്രി ഉണ്ടാവാൻ സാദ്ധ്യത ഉള്ളതായി ബിഗ്ബോസ് പ്രേമികൾ ചൂണ്ടിക്കാട്ടുന്നുണ്ട്. അതല്ല മറിച്ച് ഇനി അൻപതാമത്തെ എപ്പിസോഡിലേ വൈൽഡ് കാർഡ് എൻട്രി കാണൂ എന്ന് വിലയിരുത്തുന്നവരുമുണ്ട്
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...