
News
ആമിര്ഖാന് കൊവിഡ് 19 സ്ഥിരീകരിച്ചു; താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് താരം
ആമിര്ഖാന് കൊവിഡ് 19 സ്ഥിരീകരിച്ചു; താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് താരം
Published on

ബോളിവുഡ് നടന് ആമിര്‍ ഖാന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണ് എന്നാണ് വിവരം. നിലവില്‍ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും താനുമായി അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും താരം അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടി കിയാര അദ്വാനി ആമിര്‍ ഖാനൊപ്പം ഒരു പരസ്യചിത്രത്തില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ അവര്‍ക്ക് കൊവിഡ് നെഗറ്റീവായിരുന്നു. ഇവര്‍ക്കൊപ്പം തന്നെ പരിശോധനയ്ക്ക് വിധേയനായ സംവിധായകന് അനീസ് ബസ്മിക്കും കൊവിഡ് നെഗറ്റീവായിരുന്നു.
ബുല്‍ബുലയ്യ 2 എന്ന ചിത്രത്തിലെ പ്രധാന താരമായ കാര്‍ത്തിക് ആര്യന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നായിരുന്നു കിയാരയും അനീസ് ബസ്മിയും കൊവിഡ് ടെസ്റ്റിന് വിധേയരായത്. തുടര്‍ന്നാണ് ആമിറിനൊപ്പമുള്ള പരസ്യചിത്രത്തില്‍ അഭിനയിക്കാന്‍ കിയാര എത്തിയത്.
രണ്ടാഴ്ച മുന്‍പ് താന്‍ സോഷ്യല്‍മീഡിയ പൂര്‍ണമായും വിടുകയാണെന്ന് പ്രഖ്യാപിച്ച് ആമിര്‍ ഖാന് രംഗത്തെത്തിയിരുന്നു. താനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ വഴി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
തൊട്ടതെല്ലാം പൊന്നാക്കി, നടനായും സംവിധായകനായുമെല്ലാം തിളങ്ങി നിൽക്കുന്ന താരമാണ് ബേസിൽ ജോസഫ്. ഇന്ന് മലയാള സിനിമയിലെ മിന്നും താരമാണ് ബേസിൽ ജോസഫ്....